ഇഞ്ചി ഹൃദയത്തിന്റെ കൂട്ടുകാരന്‍
ഇഞ്ചി ഒരുപാട് ഔഷധ ഗുണങ്ങള്‍ ഉള്ള ഒന്നാണ്. നമ്മുടെ അടുക്കളയുടെ ഭാഗമാണ് ഇഞ്ചി. എല്ലാദിവസവും ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നമ്മുടെ ആരോഗ്യത്തിന് തന്നെ നല്ലതാണ്. ആന്റിഓക്‌സിഡന്റുകളുടെയും സുപ്രധാന ധാതുക്കളുടെയും അളവ് ആവശ്യത്തിന് അതിലുണ്ട്. ഹൃദയത്തെ സംരക്ഷിക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗമാണ് ഇഞ്ചി. ഹൈപ്പര്‍ ടെന്‍ഷന്‍, സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവ തടയുന്ന നിരവധി ഗുണങ്ങള്‍ ഇഞ്ചിക്ക് ഉണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇഞ്ചി വളരെ ഉത്തമമാണ്.
ജലദോഷം,മൂക്കടപ്പ് പോലെയുള്ള സാധാരണ അസുഖങ്ങള്‍ തടയാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.ഇഞ്ചിയിലെ ജിഞ്ചെറോള്‍ എന്ന ആന്റി ഓക്‌സിഡന്റ് ഇന്‌ഫെക്ഷനുകള്‍ തടയും.പ്രത്യേകിച്ചും ഗര്‍ഭകാലത്തെ രാവിലെയുള്ള തലകറക്കം ഒഴിവാക്കാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ക്കും ഇഞ്ചിയും ഉപ്പും ചേര്‍ത്ത് കഴിച്ചാല്‍ മതി.മൈഗ്രേയിന്‍ പോലെയുള്ള രോഗങ്ങള്‍ക്ക് ആശ്വാസമാണ് ഇഞ്ചി.സുമാട്രിപ്പാന്‍ എന്ന മൈഗ്രെയിന്റെ മരുന്നിനു തുല്യമായ ശക്തിയാണ് ഇഞ്ചിയിലെ ഘടകങ്ങള്‍ക്കും ഉള്ളത്. രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെറുതെ കഴിച്ചാല്‍ നാല്‍പ്പത് കലോറിയോളം കൊഴുപ്പ് കുറയും.
ശരീര ഭാരം കുറയ്ക്കാന്‍ ഇഞ്ചി ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ദഹനം വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടും. പ്രമേഹ രോഗികളില്‍, ഇഞ്ചി നീര് ഒരു ഗ്ലാസ് കുടിക്കുന്നതുവഴി രക്തത്തിലെ ഗ്ലൂക്കോസ് അളവ് താഴ്ത്തുന്നു.ഇഞ്ചി നീര് വിവിധ ദഹന പ്രശ്‌നങ്ങള്‍ നിന്ന് നമ്മളെ സഹായിക്കുന്നു കാരണം അതില്‍ ദഹനത്തിനുവേണ്ട പ്രധാന ഘടകം അടങ്ങിയിരിക്കുന്നു. രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസം നീക്കാന്‍ ഇഞ്ചി സഹായിക്കുന്നു അതുവഴി കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. മുഖക്കുരു കുറയ്ക്കുന്നു, മാരകമായ കാന്‍സര്‍ രോഗം തടയാന്‍ സഹായിക്കുന്നു. പനി,ജലദോഷം എന്നിവയെ ഇല്ലാതാക്കുന്നു എന്നിങ്ങനെ ഇഞ്ചിയെ കൊണ്ട് നിരവധി ഗുണങ്ങളുണ്ട്.
https://www.facebook.com/Malayalivartha