ഫാസ്റ്റ് ഫുഡ് നിങ്ങളെ രോഗിയാക്കും
ഇപ്പോഴത്തെ ജീവിതസാഹചര്യത്തില്‍ ആര്‍ക്കും ഒന്നിലും നേരമില്ല. ജോലിതിരക്കും മറ്റും കാരണം സ്വന്തം ആരോഗ്യം ആരും ശ്രദ്ധിക്കാറില്ല. സമയം തെറ്റിയുളള ഭക്ഷണ രീതി, വ്യായാമം ഇല്ലായ്മ, എന്നിവ നമ്മളെ പൊണ്ണത്തടിയന്‍മാരാക്കുകയും കൊളസ്‌ട്രോള്‍, ഹൃദയാഘാതം തുടങ്ങിയ അസുഖങ്ങള്‍ വരാന്‍ ഇടയാക്കുകയും ചെയ്യും. ഇന്ന് എല്ലാപേരും ഫാസ്റ്റ് ഫുഡിന്റെ പുറകേയാണ്. അത് കഴിക്കുന്നതിന് മുമ്പ് രണ്ട് തവണയെങ്കിലും ആലോചിക്കുന്നത് നല്ലതായിരിക്കും.
നമ്മള്‍ കഴിക്കുന്ന ചെറിയൊരു പീസ് ബര്‍ഗറോ പിസയിയോ തന്നെ കരള്‍ രോഗങ്ങള്‍ക്കും പ്രമേഹ രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്. ഫാസ്റ്റ് ഫുഡില്‍ പാമൊയിലിന്റെ അളവ് വളരെയധികം കൂടുതലാണ്. ഇത് ശരീരത്തിലെ ഇന്‍സുലീന്റെ ശക്തി കുറയ്ക്കുന്നതോടൊപ്പം ഫാറ്റ് അടിഞ്ഞു കൂടി കരളിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുകയും ചെയ്യും. ഒരു ആരോഗ്യമുളള മനുഷ്യന്റെ ശരീരത്തില്‍ ചെറിയ ഡോസ് പാമൊയില്‍ പോലും കരളിന്റെ പ്രവര്‍ത്തനത്തെ വേഗത്തില്‍ ബാധിക്കും.
https://www.facebook.com/Malayalivartha