മധുരം കൂടുതല്‍ കഴിക്കല്ലേ...
മധുരം കൂടുതല്‍ കഴിക്കുന്നത് പ്രമേഹം, പൊണ്ണത്തടി എന്നിവയ്ക്ക് കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മധുരം കൂടുതല്‍ കഴിക്കുന്നത് മറവി രോഗത്തിന് കാരണമാകുമെന്നത് പുതിയ അറിവാണ്. പ്രായമായവരെ ബാധിക്കുന്ന രോഗമാണ് അല്‍ഷിമേഴ്‌സ് അഥവാ സ്മൃതി നാശ രോഗം. ആദ്യമാദ്യം ക്രമം തെറ്റിയ ഓര്‍മകളും പിന്നീട് ഓര്‍മകള്‍ പൂര്‍ണമയും നഷ്ടപ്പെടുന്നതുമായ അവസ്ഥയാണിത്.കിങ്‌സ് കോളജ് ലണ്ടനിലെയും ബാത് സര്‍വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് തെളിയിക്കപ്പെട്ടത്.
അല്‍ഷിമേഴ്‌സ് ബാധിച്ചതും ബാധിക്കാത്തതുമായ 30 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുതലുണ്ടാകുന്നതു മൂലമുണ്ടാകുന്ന പ്രോട്ടീന്‍ ഗ്ലൈക്കേഷന്‍ പരിശോധിച്ചു. അല്‍ഷിമേഴ്‌സിന്റെ ആദ്യ ഘട്ടത്തില്‍, ഇന്‍സുലിന്‍ നിയന്ത്രണത്തിനും രോഗപ്രതിരോധ സംവിധാനത്തിനും പ്രധാന പങ്കു വഹിക്കുന്ന MIF എന്ന എന്‍സൈമിനെ ഈ ഗ്ലൈക്കേഷന്‍ തകരാറിലാക്കുന്നതായി കണ്ടു. അല്‍ഷിമേഴ്‌സ് ബാധിക്കുമ്പോള്‍ ഈ ഗ്ലൈക്കേഷനും കൂടും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ അവസ്ഥയിലെത്തിയാല്‍ അത് നാഡീസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഒരിക്കല്‍ ഈ പരിധി കടന്നാല്‍ ഡീമെന്‍ഷ്യയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ വീക്കത്തെ പ്രതിരോധിക്കുന്ന ഒരു പ്രധാന പ്രോട്ടീനിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. അല്‍ഷിമേഴ്‌സ് രോഗികളില്‍ അബ്‌നോര്‍മല്‍ പ്രോട്ടീനുകള്‍ പെരുകി പ്ലേക്ക് രൂപപ്പെടുകയും ഇവ തലച്ചോറില്‍ കെട്ടു പിണഞ്ഞു കിടക്കുകയും ചെയ്യും. ഇത് തലച്ചോറിന്റെ ബൗദ്ധിക പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. തലച്ചോറിലെ അബ്‌നോര്‍മല്‍ പ്രോട്ടീനുകളുടെ നിര്‍മ്മാണത്തെ MIF സാധാരണ ഗതിയില്‍ പ്രതിരോധിക്കേണ്ടതാണ്. എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ട പ്രവര്‍ത്തനങ്ങളുടെ തകരാറ് MIF ന്റെ ചില പ്രവര്‍ത്തനങ്ങളെ കുറയ്ക്കുകയും മറ്റുള്ളവയെ പൂര്‍ണമായും തകരാറിലാക്കുകയും ചെയ്യുന്നു. ഇത് അല്‍ഷിമേഴ്‌സ് ബാധിക്കാന്‍ കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
https://www.facebook.com/Malayalivartha