അഴകിനും ആരോഗ്യത്തിനും ഉലുവ
അടുക്കളയിലെ ഒരു സ്ഥിരം വിഭവമായ ഉലുവ നല്ലൊരു ഔഷധം കൂടിയാണ്. ഭക്ഷണത്തില്‍ ചെറിയ അളവില്‍ സ്ഥിരമായി ഉലുവ ഉള്‍പ്പെടുത്തുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയാഘാത സാധ്യത ഇല്ലാതാക്കാന്‍ ഉലുവയ്ക്ക് സാധിക്കും. തൊണ്ടവേദന, ചുമ എന്നിവയില്‍ നിന്ന് മോചനം നേടാന്‍ കാപ്പിയോടൊപ്പം ഉലുവപ്പൊടു ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.
ഉലുവയില്‍ അടങ്ങിയിരിക്കുന്ന മാംസ്യം, വിറ്റാമിന്‍ സി, നിയാസിന്‍ എന്നിവ ശരീരത്തിന് ഏറെ ഗുണകരമാണ്. ഇതിന് പുറമെ മഗ്‌നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, സെലീനിയം എന്നിവയും ഉലുവയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ധാരാളമായി ഇരുമ്പിന്റെ അംശം അടങ്ങിയതിനാല്‍ രക്തക്കുറവും വിളര്‍ച്ചയും പ്രതിരോധിക്കാനും ഉലുവ സഹായിക്കും. ദഹനശേഷി മെച്ചപ്പെടുത്താനും മലബന്ധം ഇല്ലാതാക്കാനും ഉലുവ സഹായിക്കും.
താരനെ നിയന്ത്രിച്ച് മുടിയുടെ ആരോഗ്യം സംരക്ഷിക്കുവാനും ത്വക്കിനെ ബാധിക്കുന്ന പല രോഗങ്ങള്‍ നിയന്ത്രിക്കുവാനും ഉലുവ അരച്ച് പുരട്ടുന്നത് നല്ലതാണ്. ഉലുവ ചേര്‍ത്ത ആഹാരം കഴിക്കുന്നത് ആര്‍ത്തവസമയത്തെ വേദനയ്ക്കും ശമനമുണ്ടാക്കുവാനും ഹോര്‍മോണ്‍ വ്യതിയാനത്തെ ചെറുക്കുവാനും ഇത് സഹായകമാകും. ചെറുപ്രാണിയോ മറ്റോ കടിച്ചാല്‍ കടിയേറ്റ ഭാഗത്ത് ഉലുവ അരച്ച് പുരട്ടുന്നത് വീക്കം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ചര്‍മ്മം മൃദുവാകാനും ഉലുവ അരച്ചത് നല്ലതാണ്.
ഏറെ ഔഷധഗുണമുണ്ടെങ്കിലും ഗര്‍ഭിണികളും ചില മരുന്നുകള്‍ കഴിക്കുന്നവരും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. ചിലരില്‍ കൂടിയ അളവില്‍ ഉലുവ കഴിക്കുന്നത് അലര്‍ജി ഉണ്ടാകാന്‍ കാരണമാകും.
https://www.facebook.com/Malayalivartha