നാരങ്ങവെളളം ഉപ്പിട്ട് കുടിക്കരുത്
നാരങ്ങവെളളത്തിന് ധാരാളം ഗുണങ്ങളുണ്ട്. ദാഹം അകറ്റാനും ശരീരത്തിന്റെ ക്ഷീണം അകറ്റാനും ഇത് വളരെ നല്ലതാണ്. എന്നാല്‍ ഉപ്പിട്ട നാരങ്ങവെളളം കുടിക്കുന്നത് അത്ര നല്ലതല്ല എന്നാണ് പുതിയ കണ്ടെത്തല്‍. ഇപ്പോഴത്തെ ചൂടില്‍ നാരങ്ങാവെളളം കുടിക്കുന്നത് നല്ലതുതന്നെയാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും ക്ഷീണം അകറ്റാനും അത്യുത്തമം. എന്നാല്‍ ഉപ്പിട്ട് നാരങ്ങാവെളളം കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമത്ര. താല്‍ക്കാലിക ഉന്‍മേഷം മാത്രമേ ഇതിലൂടെ ലഭിക്കുകയുളളു.
ഉപ്പിന് ശരീരത്തിലെ വിഷാംശം പുറത്തു പോകാതെ തടഞ്ഞു നിര്‍ത്താനുളള വീര്യം ഉണ്ട്. അതിനാല്‍ ഉപ്പിട്ട നാരങ്ങവെളളം കുടിക്കുമ്പോള്‍ ഉപ്പിനെ പുറന്തളളാന്‍ ശരീരത്തിലെ വെളളം വലിച്ചെടുക്കും. ഇതുമൂലം ശരീരത്തിലെ ജലാംശം കുറയുകയും ദാഹം വര്‍ധിക്കുകയും ചെയ്യും. കൂടാതെ ക്ഷീണം കൂടുകയും ദേഹം വരളുകയും ചെയ്യും. തുടര്‍ന്ന് നിര്‍ജലീകരണം സംഭവിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
https://www.facebook.com/Malayalivartha