വിഷാദമകറ്റാം മെമ്മറി തെറാപ്പിയിലൂടെ
നാള്‍ക്കുനാള്‍ വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. താങ്ങാനാവാത്ത മാനസികസമ്മര്‍ദ്ദമാണ് ഇതിന്റെ ലക്ഷണം. നമ്മളില്‍ പലരും അത് തിചിച്ചറിയാതെ പോകുന്നു എന്നതാണ് സത്യം. വിഷാദം എന്നത് ഒരു മാനസികാവസ്ഥയാണ് ഇതൊരു രോഗമല്ല. പ്രയാസങ്ങളും വിഷമങ്ങളും മാറി ജീവിതത്തിലേക്ക് സന്തോഷം തിരിച്ചുവരുമ്പോള്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും.
വിഷാദത്തിന് അടിമപ്പെട്ടവര്‍ക്ക് സ്വന്തം ജോലിക്കാര്യങ്ങളിലോ കുടുംബത്തിലെ ദൈംദിന പ്രവര്‍ത്തനങ്ങളിലോശ്രദ്ധ പുലര്‍ത്താന്‍ കഴിയില്ല. നിങ്ങളുടെ വിവാഹജീവിതം, പഠനം, തൊഴില്‍ എന്നിവയെ ദോഷകരമായി ബാധിക്കും. മാനസികമായ ഊര്‍ജത്തെ ചൂഷണം ചെയ്യുന്ന വിഷാദചിന്തകളെ പടിക്കു പുറത്തു നിര്‍ത്താന്‍ ശ്രദ്ധിക്കണം. വിഷാദം നമ്മുടെ ഊര്‍ജത്തെ ന്ഷ്ടപ്പെടുത്തു.
വിഷാദരോഗമുളളവര്‍ മനസ്സിന് സന്തോഷം നല്‍കാന്‍ ശ്രമിക്കണം.എല്ലാ ദിവസവും നിശ്ചിത സമയം നല്ല ഓര്‍മകള്‍ക്ക് വേണ്ടി നീക്കി വയ്ക്കണം. എപ്പോഴും പോസിറ്റീവായി മാത്രം ചിന്തിക്കുക. മനസ്സിനാണ് വിഷാദമെങ്കിലും ശരീരത്തിന്റെ വ്യായാമം പ്രധാനമാണ്. ആരോഗ്യമുളള ശരീരത്തിലേ ആരോഗ്യമുളള മനസ്സ് ഉണ്ടാവുകയുളളു.
https://www.facebook.com/Malayalivartha