യൂറിക് ആസിഡ് നിയന്ത്രിക്കാം
നിരവധി രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുകയാണ് നാം. ഇന്നത്തെ ജീവിത രീതികളാണ് പലരേയും രോഗികളാക്കി തീര്‍ക്കുന്നത്. രക്തത്തില്‍ യൂറിക് ആസിഡ് അളവ് കൂടുതലുണ്ടെങ്കില്‍ പ്രശ്‌നമാണ്. കൊഴുപ്പടങ്ങിയ ആഹാരവും മറ്റുമാണ് രക്തത്തിലെ യൂറിക് ആസിഡ് കൂടാന്‍ കാരണം. ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്. സ്ത്രീകളില്‍ 26 mg/dl, പുരുഷന്മാരില്‍ 37 mg/dl എന്നിങ്ങനെയാണ് സാധാരണ നിലയില്‍ യൂറിക് ആസിഡിന്റെ അളവ്. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപയോഗം നിയന്ത്രിക്കുന്നതാണ് നല്ലത്.
രക്തത്തില്‍ യൂറിക് ആസിഡ് അമിതമാകുന്നത് എങ്ങനെയെന്നും, അമിതമായാലുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും, ഇതിനുള്ള പ്രതിവിധികള്‍ എന്തൊക്കെയാണെന്നും നോക്കാം.
* മദ്യപാനം, പ്യൂരിനടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം, പ്രമേഹം എന്നിവയും യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം.
* പൊണ്ണത്തടി, ജനിതക തകരാറ്, വൃക്കയുടെ തകരാറ് എന്നിവ യൂറിക് ആസിഡ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം.
* ദിവസവും പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറത്തുപോകാന്‍ സഹായിക്കും.
* ചീര, ഓട്‌സ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നാരടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.
* മാലിക് ആസിഡ് അടങ്ങിയ ആപ്പിള്‍ സൈഡര്‍ വിനഗര്‍ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ശരീരത്തിലെ ആല്‍ക്കലൈന്‍ ആസിഡിന്റെ അളവ് ത്വരിതപ്പെടുത്തുകയും ചെയ്യും.
* രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞ് കുടിക്കു.
https://www.facebook.com/Malayalivartha