മുടി തഴച്ചുവളരാന്‍
സ്ത്രീ സൗന്ദര്യത്തിന്റെ ലക്ഷണം തന്നെ നീളമുളള മുടിയാണ്. മനോഹരമായ നീളമുളള മുടി ആഗ്രഹിക്കാത്ത സ്ത്രീകള്‍ ആരുമുണ്ടാകില്ല. എന്നാല്‍ പലര്‍ക്കും മുടിയുടെ കാര്യത്തില്‍ ശ്രദ്ധ കുറവാണ്. മുടിക്ക് വേണ്ടത്ര പരിചരണം കൊടുക്കാതിരുന്നാല്‍ മുടി ദുര്‍ബലമാകുകയും മുടിയുടെ അറ്റം പിളരുകയും ചെയ്യും. ചില പൊടികൈകളിലുടെ മുടിക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും.പ്രോട്ടീനുകളാല്‍ സമൃദ്ധമായ മുട്ട മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. മുട്ടയുടെ വെളളയും ഒലിവ് ഓയിലും ചേര്‍ത്ത് മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുടിയിലും ശിരോചര്‍മ്മത്തിലും നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റുകള്‍ക്ക് ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകിക്കളയാം
മുടിയുടെ അറ്റം പിളരുന്നതിന് ഒരു പരിഹാരമാണ് തേന്‍. വെളളവും തേനും ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും ഒലിവ് ഓയിലും തേനും മിക്‌സ് ചെയ്തു പുരട്ടുന്നതും നല്ലതാണ്. ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണയില്‍ തേന്‍ ചേര്‍ത്ത് പുരട്ടുന്നത് മുടിയെ മൃദുലമാക്കുകയും മുടിയുടെ വളര്‍ച്ചയെ പുഷ്ടിപ്പെടുത്തുകയും ചെയ്യും. പല്ലകലമുളള ചീപ്പ് ഉപയോഗിച്ച് മുടി ചീകുന്നതാണ് നല്ലത്. ഇത് മുടി പൊട്ടി പോകുന്നത് തടയും. മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ എറ്റവും ഫലപ്രദമായ മാര്‍ഗമാണ് ക്യത്യമായ ഇടവേളകളില്‍ മുടി വെട്ടുക എന്നത്. കാലതാമസം എടുക്കുന്തോറും കുടുതല്‍ മുടിയിലേക്ക് ഇതി വ്യാപിക്കും. ദിവസേനയുളള ഷാംപുവിന്റെ ഉപയോഗം മുടിയുടെ ആരോഗ്യത്തെ ബാധിക്കും. തല കഴുകാന്‍ ചൂടുവെളളം ഉപയോഗിക്കരുത്.
https://www.facebook.com/Malayalivartha