അറിയാം സോയാബീന്റെ ഗുണങ്ങള്‍
സ്ത്രീകളിലാണ് അസ്ഥികളുടെ ബലക്ഷയം കൂടുതലായി കണ്ടുവരുന്നത്. എല്ലിന് ബലക്കുറവ് ഉണ്ടായാല്‍ ചെറിയ വീഴ്ചയില്‍ പോലും എല്ലുകള്‍ പൊട്ടും. ആര്‍ത്തവവിരാമം ഉണ്ടാകുമ്പോള്‍ ശരീരത്തില്‍ സ്ത്രീ ഹോര്‍മോണിലുണ്ടാകുന്ന വ്യതിയാനമാണ് സ്ത്രീകളെ ഈ രോഗത്തിലേക്ക് നയിക്കുന്നത്. മാംസ്യവും ഈസ്ട്രജന് സമാനമായ സസ്യഹോര്‍മോണും അടങ്ങിയ ഭക്ഷണവും ആര്‍ത്തവവിരാമമുണ്ടായ സ്ത്രീകളെ ഈ രോഗത്തില്‍ നിന്ന് സംരക്ഷിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മിതമായ അളവില്‍ കാത്സ്യവും വിറ്റാമിനും കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്താല്‍ അസ്ഥിക്ഷയം വരാതിരിക്കും.
സോയാബീനിലടങ്ങിയിരിക്കുന്ന ഐസോഫ്‌ളോവന്‍ അസ്ഥികളുടെ ബലക്ഷയത്തെ ഒരു പരിധിവരെ ചെറുക്കാന്‍ സഹായിക്കുന്നു. ബ്രിട്ടനിലെ ഹള്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. 200 സ്ത്രീകളില്‍ ഐസോഫ്‌ളോവനടങ്ങിയ 30 ഗ്രാം സോയാബീന്‍ നല്‍കിയാണ് പഠനം നടത്തിയത്. ആറുമാസത്തിന് ശേഷം ഇവരുടെ രക്തമാതൃക പരിശോധിച്ചപ്പോള്‍ സോയ കഴിച്ചവരുടെ രക്തത്തില്‍ അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്ന ബീറ്റ സി.ടി.എക്‌സിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി. ഇത്തരം ഭക്ഷണം പിന്തുടര്‍ന്നവരുടെ ഹൃദയാരോഗ്യവും മെച്ചമായിരുന്നു.
https://www.facebook.com/Malayalivartha