മരുന്നു കഴിക്കാന്‍ ചായയോ കാപ്പിയോ ഉപയോഗിക്കാമോ ?
നമുക്കിടയില്‍ ദിവസവും മൂന്നോ നാലോ മരുന്നു കഴിക്കേണ്ടിവരുന്നവരുണ്ട്. മരുന്നു കഴിക്കുന്നതിന്റെ കൃത്യമായ ഫലം ലഭിക്കണമെങ്കില്‍ ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്.
പലരും കാപ്പി, ചായ, കൂള്‍ഡ്രിങ്‌സ്, സോഡ തുടങ്ങിയവ മരുന്നു കഴിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. കാപ്പിയിലും ചായയിലും കഫീന്‍, ടാനിക് ആസിഡ് തുടങ്ങിയ രാസഘടകങ്ങള്‍ ഉണ്ട്. ഇവയില്‍ ടാനിക് ആസിഡ് പല മരുന്നിന്റെയും ആഗിരണം വേഗത്തിലാക്കും. ഇതുമൂലം മരുന്നിന്റെ ദൂഷ്യഫലങ്ങള്‍ കൂട്ടും. കഫീന്‍ ഉത്തേജകവസ്തുവാണ്. ഉറങ്ങാനും മയങ്ങാനും വേദന ശമിക്കാനുമൊക്കെ കഴിക്കുന്ന മരുന്നുകളുടെ ശക്തി ക്ഷയിപ്പിക്കുവാന്‍ ചായയ്ക്കും കാപ്പിക്കും കഴിയും. ചൂടുള്ള ഒരു പാനീയവും മരുന്നു കഴിക്കാന്‍ വേണ്ട.
ഒന്നില്‍ കൂടുതല്‍ ദിവസം തുടര്‍ച്ചയായി കഴിക്കാനുള്ള എല്ലാ മരുന്നുകളും ദിവസവും ഒരേ സമയത്തു കഴിക്കണം. ദിവസം ഒരു നേരം കഴിക്കേണ്ട മരുന്ന് 24 മണിക്കൂര്‍ ഇടവിട്ടാണു കഴിക്കേണ്ടത്. രണ്ടു നേരം കഴിക്കേണ്ടവ് 12 മണിക്കൂറും. മൂന്നു നേരം കഴിക്കേണ്ടത് 8 മണിക്കൂറും ഇടവിട്ടു വേണം കഴിക്കേണ്ടത്. മരുന്നിന്റെ രാസപ്രവര്‍ത്തനം, പ്രവര്‍ത്തനശേഷി, ബയോഅവൈലബിലിറ്റി തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഒരു മരുന്ന് എത്രനേരം കഴിക്കണമെന്നു തീരുമാനിക്കുന്നത്. ആവശ്യമുള്ളപ്പോള്‍ മാത്രം കഴിക്കുവാന്‍ നിര്‍ദേശിക്കുന്ന വേദനാസംഹാരികള്‍, ചിലതരം ആസ്മ മരുന്നുകള്‍ തുടങ്ങിയവ ഒഴിച്ച് എല്ലാ മരുന്നുകളും ഒരേ സമയത്തു തന്നെ കഴിക്കുവാന്‍ ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha