ഭക്ഷണത്തിലൂടെ സൗന്ദര്യം
ഭംഗിയുളള ചര്‍മ്മം ആഗ്രഹിക്കാത്തവര്‍ ആരുമില്ല. അതിനായി ബ്യൂട്ടി പാര്‍ലറിലേക്ക് പോയി കാശ് കളയുന്നതിന് ഒരു മടിയുമില്ല. ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ തിളക്കവും ഭംഗിയുമുളള ചര്‍മ്മം നമുക്ക് സ്വന്തമാക്കാവുന്നതേയുളളു.
ഓരോദിവസവും ഒരു കപ്പ് ഗ്രീന്‍ ടീ കൊണ്ട് ആരംഭിക്കാം. ഇത് ത്വക്കിലെ അഴുക്കുകളെ പുറന്തള്ളുന്നതിന് സഹായിക്കും. നാരങ്ങാനീരില്‍ തേന്‍ ചാലിച്ചു കഴിക്കുന്നത് ത്വക്കിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ നല്ലതാണ്. പ്രഭാതഭക്ഷണത്തോടൊപ്പം ഒരു പച്ചവെള്ളരി കഴിക്കുന്നത് ശീലമാക്കണം. തക്കാളിയില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ത്വക്കിന്റെ മൃദുത്വം വീണ്ടെടുക്കാന്‍ ഉത്തമമാണ്. പഞ്ചസാര ചേര്‍ക്കാതെ തക്കാളികൊണ്ട് സാലഡ് ഉണ്ടാക്കി ഇടഭക്ഷണമായി കഴിക്കാം.
വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം ബേക്കറി പദാര്‍ഥങ്ങള്‍ കഴിക്കുന്നത് അവസാനിപ്പിച്ചുകൊള്ളൂ. പകരം മധുരക്കിഴങ്ങ് പുഴുങ്ങിയതോ, കാരറ്റ് ജ്യൂസോ ശീലമാക്കാം.കോള പെപ്‌സി തുടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. പകരം ധാരാളമായി വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ഇത്രയൊക്കെ ശ്രദ്ധിക്കാമെങ്കില്‍ നല്ല സുനരമായ ചര്‍മ്മം നിങ്ങള്‍ക്കും ലഭിക്കും
https://www.facebook.com/Malayalivartha