ഡ്രഗ്‌സ് ഇന്റലിജന്‍സിന്റെ നിരീക്ഷണം സ്വകാര്യാശുപതികളില്‍
സ്വകാര്യ ആശുപത്രികളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് നിരീക്ഷണം ശക്തമാക്കി. കൊറോണി സ്‌റ്റെന്റുകളുടെ വിലനിയന്ത്രണം ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണിത്. അമിതവിലയ്ക്ക് വില്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ എടുക്കും. ഇതിനായി ആശുപത്രികളില്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍മാരെ ചുമതലപ്പെടുത്തി.
ആന്‍ജിയോപ്ലാസി ഉള്‍പ്പെടെയുളള ഹൃദ്രോഗ ചികിത്സനിരക്കുകള്‍ പരിശോധിക്കാന്‍ നിര്‍ദേശമുണ്ട്. ആശുപത്രി ബില്ലുകളില്‍ കോറോണറി സ്‌റ്റെന്റിന്റെ വില, ബ്രാന്‍ഡ് നാമം, ബാച്ച് നമ്പര്‍, നിര്‍മാണ കമ്പനി എന്നിവയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തണമെന്ന് എന്‍.പി.പി.എ നിര്‍ദേശമുണ്ട്. ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്റലിജന്ററ് വിഭാഗത്തിന്റെ പരിശോധനയെ തുടര്‍ന്ന് സ്‌റ്റൈന്റിന് അമിത വില ഈടാക്കിയ കൊല്ലം, പത്തനംതിട്ട ജില്ലയിലെ രണ്ട് സ്വാകാര്യ ആശുപതി മാനേജ്‌മെന്റുകള്‍ രോഗികള്‍ക്ക് പണം തിരിച്ചുനല്‍കി. കൊല്ലം ജില്ലയിലെ ആശുപത്രി 29,600 രുപ മാത്രം വിലയുളള ഗ്രഡ് ഇല്യൂട്ടിങ് സ്റ്റൈന്റിന് 66,000 രൂപയു പത്തനംതിട്ടയിലെ ആശുപത്രി 44,000 രൂപയുമാണ് നിയമവിരുദ്ധമായി ഈടാക്കിയത്.
കഴിഞ്ഞ ഫെബ്രുവരി 13 ന് വില നിജപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.30,000 മുതല്‍ 75,000 രുപ വരെ ഈടാക്കിയിരുന്ന ബെയര്‍ മെറ്റല്‍ സ്‌റ്റെന്റിന്റെ വില 7260 രൂപയായി നിജപ്പെടുത്തി. പുതിയ ഉത്തരവ് പ്രകാരം ഗ്രഡ് ഇല്യൂട്ടിങിന് 29,600 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യാശുപത്രികള്‍ക്കുമേല്‍ നടപടിയുണ്ടാകും. ദേശീയ വില നിയന്ത്രിണ അതോറിറ്റിയുടെ (എന്‍.പി.പി.എ)നവെബ്‌സൈറ്റില്‍ സ്‌റ്റെന്റിന്റെ വിലനിയന്ത്രണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുളള പരാതികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
https://www.facebook.com/Malayalivartha