അമിതഭാരം കുറയ്ക്കാന്‍ അഞ്ച് വഴികള്‍
നാം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് അമിതഭാരം. ഇപ്പോഴത്തെ നമ്മുടെ ജീവിതചര്യയുടെ ഭാഗമാണിത്. ആരോഗ്യം സംരക്ഷണത്തിന് ആര്‍ക്കും ശ്രദ്ധിക്കാന്‍ നേരമില്ല. ഭാരം അമിതമാകുമ്പോഴാണ് അതേ കുറിച്ച് ചിന്തിക്കുന്നതുതന്നെ. പിന്നെ എങ്ങനെ ഭാരം കുറയ്ക്കാം എന്ന വഴികള്‍ ആലോചിക്കും. അതിനു വേണ്ടി കണ്ണില്‍ കാണുന്ന മരുന്നുകള്‍ വാങ്ങികഴിക്കും. അത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഭാരം കുറക്കാന്‍ ഏവര്‍ക്കും പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ നമുക്ക് നോക്കാം. ഭാരം കുറക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഏറ്റവും നല്ല സമയം രാവിലെയാണ്. ഭാരം കുറക്കുന്നതിനായി അതിരാവിലെ ചെയ്യാവുന്ന അഞ്ച് കാര്യങ്ങള്‍ ഇതാ..
* രാവിലെ എഴുന്നേറ്റ ഉടന്‍ ഇളം ചൂടുവെള്ളം കുടിച്ചു കൊണ്ട് ദിവസം തുടങ്ങുക. അത് ദഹന സംവിധാനത്തെ ശുദ്ധീകരിക്കുകയും ശരീരപോഷണത്തിന് സഹായിക്കുകയും ചെയ്യും. ആദ്യം ഇളം ചൂടുവെള്ളം കുടിച്ച് പിന്നീട് ദിവസം മുഴുവന്‍ തണുത്ത വെള്ളം കുടിക്കാവുന്നതാണ്. ഇളം ചൂടുവെള്ളത്തില്‍ വേണമെങ്കില്‍ അല്‍പം നാരങ്ങനീരോ തേനോ ഒഴിച്ച് കഴിക്കാവുന്നതാണ്.
* കൂടുതല്‍ തവണ വെള്ളം കുടിക്കുന്നുവെങ്കില്‍ ഭാരം കുറയുമെന്നാണ് വിദഗ്ധാഭിപ്രായം. വെള്ളം കുടിച്ചാല്‍ ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള സാധ്യത ഇല്ലാതാകും. ഇത് കലോറി കുറക്കാന്‍ സഹായിക്കും. അതിനാല്‍ എവിടെ പോകുമ്പോഴും വെള്ളം നിറച്ച കുപ്പികള്‍ കൂടെ കരുതുക. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിനു മുമ്പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക. രണ്ട് ലിറ്റര്‍ വെള്ളം ദിവസും നിര്‍ബന്ധമായും കുടിക്കണം.
* ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണം പ്രഭാത ഭക്ഷണം ആയതിനാല്‍ അത് ഒഴിവാക്കരുത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അമിത ഭാരത്തിന് വഴിതെളിക്കും. പ്രഭാതത്തില്‍ പ്രോട്ടീനും നാരുകളുമുള്ള ഭക്ഷണം കൂടുതല്‍ കഴിക്കുക. കാരണം ഇവ ദഹിക്കാന്‍ സമയം കൂടുതലെടുക്കും. അതുമൂലം വിശപ്പ് കുറയുകയും വയര്‍ നിറഞ്ഞിരിക്കുകയാണെന്ന് തോന്നല്‍ നിങ്ങളിലുണ്ടാക്കുകയും ചെയ്യും. പ്രാതലിന് 35 ഗ്രാം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നാലു മുട്ട കഴിക്കുന്നതിന് തുല്യമാണ്. രാവിലെ മുട്ട കഴിക്കുന്നതും നല്ലതാണ്. മുട്ടയിലെ പ്രോട്ടീന്‍ വിശപ്പ് തടയുകയും അധികമുളള കലോറിയെ എരിച്ചു കളയുകയും ചെയ്യും.
* ശരീരം യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇടക്ക് ഇന്ധനം ആവശ്യമായിവരും. അതുകൊണ്ട് പുറത്തുപോകുമ്പോള്‍ ഇടഭക്ഷണം കൈയ്യില്‍ കരുതുന്നതും നല്ലതാണ്. ആരോഗ്യകരമായ ഭക്ഷണമാണ് കരുതേണ്ടത്. ദിവസവും ഒരേ ഭക്ഷണം തന്നെ കഴിച്ചാല്‍ മടിപ്പുണ്ടാകും. ഒരോ ദിവസവും പ്രത്യേകം വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
* അതിരാവിലെ വ്യായാമം ചെയ്യുന്നത് ശരീര ഭാരം കുറക്കുന്നതിനുള്ള നല്ല ഉപാധിയാണ്. കൈകാലുകള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള വ്യായാമങ്ങളാണ് ഏറ്റവും നല്ലത്. ശരീരം നന്നായി വിയര്‍ക്കുമ്പോള്‍ അധികമുള്ള കലോറി എരിഞ്ഞു തീരും. ഇത് നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തും. മാത്രമല്ല, രാവിലെ ചെയ്യുന്ന വ്യായാമം സുഖനിദ്രക്കും സഹായകമാകും. സുഖപ്രദമായ ഉറക്കവും അമിതഭാരത്തെ കുറക്കാന്‍ സഹായിക്കുന്ന ഘടകമാണ്.
https://www.facebook.com/Malayalivartha