സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ പല്ലുമുളച്ചു
സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ പല്ലുമുളക്കുകയോ? കേള്‍ക്കുമ്പോള്‍ തന്നെ ആത്ഭുതം തോന്നുന്നുണ്ടല്ലേ. ഇംഗ്ലണ്ടിലെ െ്രെബറ്റണ്‍ സ്വദേശിയായ അമ്പതുവയസ്സുള്ള തേരേസ ബാര്‍ട്രാമിനാണ് ഈ ദുരവസ്ഥ. തെരേസ പങ്കാളിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ട് വര്‍ഷങ്ങളായി. ആഗ്രഹമില്ലാഞ്ഞിട്ടല്ല പക്ഷെ ബ്ലേഡ് പോലെ മൂര്‍ച്ചയുള്ള ആ പല്ലുകൊണ്ട് പങ്കാളിയെ വേദനിപ്പിക്കാനോ മുറിവേല്‍പ്പിക്കാനോ തെരേസ ആഗ്രഹിക്കുന്നില്ല. ഒരു ശസ്ത്രക്രിയയിലൂടെയാണ് തെരേസയുടെ ജീവിതം ഇത്രയും ദുഷ്‌കരമായി മാറിയത്.
അതിശക്തമായി തുമ്മുകയോ ഉറക്കെ ചിരിക്കുകയോ ചെയ്യുമ്പോള്‍ അറിയാതെ മൂത്രം പോകുന്ന സ്‌ട്രെസ് ഇന്‍കോണ്‍ടിനെന്‍സ് എന്ന ഒരസുഖം തെരേസയ്ക്കുണ്ടായിരുന്നു. ഈ രോഗത്തിനുവേണ്ടിയുളള ടിവിടി ശസ്ത്രക്രിയയ്ക്ക് വിധേയമായതോടെ തെരേസയുടെ ജീവിതം മാറിമറിഞ്ഞത്. ശസ്ത്രക്രിയ്ക്ക് ശേഷം പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടപ്പോഴാണ് ജനനേന്ദ്രിയത്തില്‍ പല്ലുകള്‍ പോലെ എന്തോ ഉണ്ടെന്നുള്ള കാര്യം വ്യക്തമായത്. ഇതുകൊണ്ട് തെരേസയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായില്ലെങ്കിലും സെക്‌സിലേര്‍പ്പെട്ടപ്പോള്‍ പങ്കാളിയുടെ ജനനേന്ദ്രിയത്തിന് സാരമായി മുറിവേറ്റു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴേല്ലാം രക്തച്ചൊരിച്ചിലിന് ഇത് കാരണമായി. ഇതോടെ പങ്കാളിയുമായുള്ള ശാരീരികബന്ധമൊഴിവാക്കി തെരേസ. ആറുമാസത്തിനുശേഷം കാമുകന്‍ ഉപേക്ഷിച്ച് പോവുകയും ചെയ്തു.
പ്ലാസ്റ്റിക് വലപോലെയുള്ള ഒരു വസ്തു ഉപയോഗിച്ചാണ് ഈ രോഗത്തിന് ടിവിടി ശസ്ത്രക്രിയ നടത്തുന്നത്. ആ പ്ലാസ്റ്റിക് മെഷാണ് തെരേസയ്ക്ക് വിനയായത്.പ്‌ളാസ്റ്റിക് മെഷിന്റെ സ്ഥാനം അല്പം താഴെ ആയിപ്പോയതാണ് പ്രശ്‌നം. അതായിരുന്നു പല്ലുകള്‍ പോലെ ജനനേന്ദ്രിയത്തിന് പുറത്തേക്ക് തള്ളി നിന്നതും. പഴുപ്പ് രൂക്ഷമായതോടെ പ്ലാസ്റ്റിക് മെഷ് മറ്റൊരു ശസ്ത്രക്രിയയിലൂടെ എടുത്ത് മാറ്റി. എന്നാല്‍ അവസ്ഥ കൂടുതല്‍ വഷളാവുകയായിരുന്നു. സ്‌ട്രെസ് ഇന്‍കണ്‍ടിനെന്‍സ് എന്ന തെരേസയുടെ രോഗം പൂര്‍വ്വാധികം ശക്തമായി. തുമ്മുമ്പോഴും ചിരിക്കുമ്പോഴുമെല്ലാം മൂത്രം അനിയന്ത്രിതമായി പോകാന്‍ തുടങ്ങി മാത്രമല്ല ജനനേന്ദ്രിയത്തിലാണെങ്കില്‍ ഒരു മരവിപ്പും.രാജ്യത്ത് ടിവിടി ശസ്ത്രകിയ നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് തെരേസ ഒരു കാമ്പ്യേനും തെരേസ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha