ഹൃദയത്തിലെ മുറിവുണക്കാന്‍ ബയോസ്‌പ്രേ
തുന്നിച്ചേര്‍ക്കലുകളോ ഒട്ടിക്കലോ ഒന്നും ഇല്ലാതെ ഹൃദയത്തിലെ മുറിവുകളെ സുഖപ്പെടുത്താന്‍ ഒരു സ്‌പ്രേ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. യു എസിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ സ്‌പ്രേ വികസിപ്പിച്ചത്. ബയോസ്‌പ്രേ എന്ന പേരിലറിയപ്പെടുന്ന ഈ സ്‌പ്രേ ജൈവ വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹൃദയാഘാതം സംഭവിച്ച് കേടുവന്ന ഹൃദയ കോശങ്ങളുടെ കേടുപാട് ഇതു തീര്‍ക്കും.
ഹൃദയത്തിലേക്ക് സ്‌പ്രേ ചെയ്യുന്ന ജൈവപദാര്‍ത്ഥങ്ങള്‍ കാര്‍ഡിയാക് പാച്ച് എന്നു വിളിക്കുന്ന ഒരു പ്ലെറ്റ്‌ലെറ്റ് ഫൈബ്രിന്‍ ജെല്‍ ആയി മാറുന്നു. ഇത് തുന്നിക്കെട്ടലുകളില്ലാതെ തന്നെ ഹൃദയത്തെ സുഖപ്പെടുത്തുന്നു. 1990 കളില്‍ ടിഷ്യു എന്‍ജിനിയറിങ് വികാസം പ്രാപിച്ചതിന്റെ ഉത്തമോദാഹരണമാണ് സ്‌പ്രേ പെയിന്റിങ് രീതി എന്നും ക്ലിനിക്കുകളിലും മറ്റും ഇത് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും എന്നും നെതര്‍ ലാന്‍ഡ്‌സിലെ റാഡ്ബൗഡ് സര്‍വകലാശാല മെഡിക്കല്‍ സെന്ററിലെ ജോണ്‍ എ ജാന്‍സണ്‍ പറയുന്നു.
https://www.facebook.com/Malayalivartha