ഗുളികകള്‍ കഴിക്കേണ്ടത് എങ്ങനെ?
ഭക്ഷണം കഴിച്ചതിനു ശേഷം കഴിക്കുക, ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പു കഴിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഗുളികകളും മരുന്നും എഴുതുമ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ അത് നിര്‍ദേശിക്കാറുണ്ട്. എങ്ങനെ കഴിച്ചാലും എല്ലാം വയറ്റിലേക്കല്ലേ പോകുന്നത് എന്ന് ചിന്ത്ിക്കുന്നവുരം ഉണ്ട്. എന്നാല്‍ അങ്ങനെയല്ല. ഡോക്ടര്‍മാര്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക തന്നെവേണം. കാരണം എന്താന്ന് അറിയേണ്ടേ?
ഭക്ഷണത്തോടൊപ്പമോ ഭക്ഷണം കഴിച്ച് അല്‍പനേരത്തിനു ശേഷമോ കഴിക്കാന്‍ നിര്‍ദേശിക്കുന്ന മരുന്നുകളില്‍ പലതും വയറ്റില്‍ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവ ആയിരിക്കും. ആ പാര്‍ശ്വഫലങ്ങളുടെ ആഘാതം കുറയ്ക്കാന്‍ കൂടിയാണ് അവ ഭക്ഷണത്തോടൊപ്പം കഴിക്കാന്‍ നിര്‍ദേശിക്കുന്നത്. ചില വേദനാസംഹാരികളും ഏതാനും ആന്റിബയോട്ടിക്കുകളും ഇത്തരത്തില്‍ ആമാശയത്തിന്റെയും കുടലിന്റെയുമൊക്കെ ആന്തരിക സ്തരത്തെ ചെറിയതോതില്‍ ഉപദ്രവിക്കും. ആ ഉപദ്രവത്തിന്റെ അളവു കുറയ്ക്കാന്‍ ഭക്ഷണത്തോടൊപ്പം ആ മരുന്നുകള്‍ കഴിക്കുന്നതുകൊണ്ട് സാധിക്കും.
നമ്മള്‍ കഴിക്കുന്ന മരുന്നുകള്‍ അന്നനാളത്തിന്റെ പല ഭാഗത്തുവച്ചാണ് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്. ചിലത് ആമാശയത്തില്‍ വച്ച് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ചില മരുന്നുകള്‍ ആമാശയവും കടന്ന് കുടലിലേക്കു പോകും. അവിടെ വച്ചായിരിക്കും ആഗിരണം ചെയ്യപ്പെടുക. ഈ ആഗിരണം എങ്ങനെ ഏറ്റവും ഫലപ്രദമാക്കാം എന്നതാണ് വിവിധ മാര്‍ഗനിര്‍ദേശങ്ങളിലൂടെ ഡോക്ടര്‍മാര്‍ ഉറപ്പാക്കുന്നത്. ചില മരുന്നുകള്‍ വെറുംവയറ്റില്‍ കഴിക്കുന്നതായിരിക്കും ആഗിരണം ചെയ്യപ്പെടാന്‍ നല്ലത്. അതായത് ആമാശയത്തില്‍ മറ്റൊന്നും ഇല്ലാത്ത സാഹചര്യം. തൈറോക്‌സിന്‍ ഹോര്‍മോണ്‍ ഇതിനൊരുദാഹരണമാണ്.
രാവിലെ ഭക്ഷണമൊന്നും കഴിക്കുന്നതിനു മുന്‍പ് ഇത് കഴിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുക. ചില മരുന്നുകള്‍ ആമാശയത്തില്‍ ഭക്ഷണം ഉള്ളപ്പോഴായിരിക്കും ആഗിരണം ചെയ്യാന്‍ എളുപ്പം. അസിത്രോമൈസിന്‍ പോലുള്ള ആന്റിബയോട്ടിക്കുകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ചില മരുന്നുകള്‍ ആമാശയത്തില്‍നിന്ന് ഭക്ഷണം ആഗിരണം ചെയ്യുന്നതില്‍ കുറവ് വരുത്തും. പ്രമേഹ ചികില്‍സയുടെ ഒരു ഭാഗമായി ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. ഭക്ഷണം കഴിച്ചുതുടങ്ങുമ്പോള്‍ തന്നെ ഈ മരുന്നുകളും കഴിക്കണം. മറ്റ് ആന്റി-ഡയബറ്റിക് മരുന്നുകള്‍ കഴിക്കുന്നതും ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നതും ഒക്കെ ഭക്ഷണത്തിനു മുന്‍പാണ് വേണ്ടത്. കാരണം ഭക്ഷണം അകത്തെത്തുമ്പോള്‍ തന്നെ ഈ മരുന്നുകളും പ്രവര്‍ത്തിച്ചുതുടങ്ങണം.
https://www.facebook.com/Malayalivartha