വെളളം കുടിക്കാതെ എസി മുറിയില്‍ ഇരുന്ന് ജോലി ചെയതാല്‍ പണി ഉറപ്പ്
ഒരു കാലത്ത് ആഡംബരത്തിന്റെ പ്രതീകമായിരുന്ന എസി ഇന്ന് ഒരു അവശ്യഘടകമായി മാറിയിരിക്കുകയാണ്. ഇക്കാലത്തെ കൊടുംചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ഓഫീസുകളിലും വീടുകളിലും ഇപ്പോള്‍ കൂടുതലായി എസിയെ ആശ്രയിക്കുന്നുണ്ട്. ശീതീകരിച്ച മുറികള്‍ തൊഴിലിടങ്ങളില്‍ ജോലി ആയാസരഹിതമാക്കുകയും മനസിനും ശരീരത്തിനും കുളിര്‍മ പകരുകയും ചെയ്യും. എന്നാല്‍ സ്ഥിരമായി എസി ഉപയോഗിക്കുന്നതു ഗുണത്തേക്കാള്‍ ഏറെ ദോഷകരമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്തൊക്കെയായാലും സാങ്കേതിക വിദ്യയ്ക്കു ഗുണങ്ങലോടൊപ്പം ചില ദോഷങ്ങളുമുണ്ടെന്ന കാര്യം മറക്കരുത്.
എസിയുളള മുറി മരുഭൂമി പോലെയാണ്. മുറിയിലെ താപനില കുറയ്ക്കുന്നതിനൊപ്പംതന്നെ, എസി മുറിയിലെ ജലാംശം വലിച്ചെടുക്കുകയും ചെയ്യുന്നതിനാലാണ് ഈ വരള്‍ച്ച അനുഭവപ്പെടുന്നത്. വാസ്തവത്തില്‍ മുറിയിലെ ഈര്‍പ്പം മാത്രമല്ല അതില്‍ കഴിയുന്ന മനുഷ്യരുടെ ചര്‍മത്തിലെ ജലാംശവും എസി വലിച്ചെടുക്കുന്നുണ്ടെന്നതാണ് വസ്തുത. ഇതുമൂലം ചര്‍മ്മത്തിന് വരള്‍ച്ച അനുഭവപ്പെടുകയും ചര്‍മം വലിയുകയും ചെയ്യുന്നു. സ്ഥിരമായ എസിയുടെ ഉപയോഗം ചര്‍മ സംബന്ധമായ പ്രശ്‌നങ്ങള്‍ വഷളാക്കുമെന്നാണ് ചര്‍മാരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
മുറിയില്‍ ജലാംശം കുറയുന്നതോടെ ചിലരില്‍ വായ വരളുകയും ചുണ്ടു പൊട്ടുന്ന അവസ്ഥയുണ്ടാകുകയും ചെയ്യുന്നു. സ്ഥിരമായി എസി മുറികളില്‍ കഴിയുന്നവര്‍ ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ദാഹം അനുഭവപ്പെടുന്നില്ലെങ്കില്‍ കൂടി വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എസിയുടെ പ്രവര്‍ത്തനത്തിലൂടെ നമ്മുടെ ശരീരത്തില്‍ നിന്നു നഷ്ടമാകുന്ന വെള്ളം നികത്തുന്നതിന് അതു സഹായകമാകും. കൂടാതെ രക്തസഞ്ചാരം ശരിയായ തോതില്‍ നിലനിര്‍ത്തുന്നതിനും ചര്‍മത്തിന്റെ ഇലാസ്തിക സ്വഭാവം നിലനിര്‍ത്തുന്നതിനും ശരീരത്തില്‍ ജലാംശ് അത്യാവശ്യമാണ്.
https://www.facebook.com/Malayalivartha