ബിപി വരുതിയിലാക്കാം
ആരോഗ്യത്തിന് തക്കാളി വളരെ സഹായിയാണ്. തക്കളിയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെയും കാല്‍സ്യവും എല്ലുകളുടെ കരുത്ത് കൂട്ടുന്നതിന് സഹായിക്കുന്നു. തക്കാളിയിലുളള ലൈകോപീന്‍ എന്ന ആന്റിഓക്‌സിഡന്റ് എല്ലുകളുടെ കട്ടികുറഞ്ഞ് പൊട്ടാനും ഓടിയാനുമുളള സാധ്യതയെ കുറയ്ക്കുകയും എല്ലുകളുടെ ബലക്ഷയം കുറയ്ക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിക്കാന്‍ തക്കാളിക്ക് കഴിയുമെന്നതിനാല്‍ പ്രമേഹരോഗികള്‍ ഭക്ഷണത്തില്‍ തക്കാളി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
വൃക്കകളുടെ ആരോഗ്യ സംരക്ഷണത്തിനും തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ സാഹായിക്കും. കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കുന്നതിനും തക്കാളി നല്ലതാണ്. തക്കാളി സ്ഥിരം കഴിച്ചാല്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു. പൊട്ടാസ്യം തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ രക്തസമ്മര്‍ദ്ദം (ബിപി) നിയന്ത്രിക്കും. ബിപി നിയന്ത്രിക്കുന്നതിലൂടെ ഹൃദയത്തെ സംരക്ഷിക്കാനും സാധിക്കും. സുഖകരമായ നിദ്രക്ക്ും തക്കാളി കഴിക്കുന്നത് നല്ലതാണ്. എന്നുകരുതി അമിതമായാല്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha