ഗര്‍ഭ നിരോധന ഗുളികകള്‍ സുരക്ഷിതമോ?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന ഗുളികകള്‍ വിറ്റുപോകുന്നത് കേരളത്തിലാണ്. ജീവിതത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഗര്‍ഭ നിരോധന ഗുളികകളുടെ ആവശ്യക്കാര്‍ വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന കാര്യം വില്‍പനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. യുവാക്കളും കൗമാരക്കാരുമാണ് ഇതിന്റെ പ്രധാന ഉപയോക്താക്കള്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭ നിരോധന ഗുളികകള്‍ വിറ്റു പോകുന്നത് എറണാകുളത്താണ്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഈ ഗുളികകളില്‍ പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ ആണ് പ്രധാന ഘടകം. ഇത്തരം ഗുളികകള്‍ പതിവായി കഴിക്കുന്ന പ്രവണത നല്ലതല്ല. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കഴിക്കുകയാണ് നല്ലത്.
സുരക്ഷിതമല്ലാത്ത ഗര്‍ഭധാരണം (ബലാല്‍ക്കാരമായുള്ള ലൈംഗികബന്ധം, കോണ്ടം പരാജയപ്പെടുമ്പോള്‍, അബദ്ധത്തില്‍ ഗര്‍ഭധാരണം സംഭവിക്കുമ്പോള്‍ തുടങ്ങിയവ) തടയുകയാണ് ഇത്തരം ഗുളികയുടെ ലക്ഷ്യം. കഴിയുന്നതും പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ആഹാരത്തിന് ശേഷം വെള്ളത്തോടൊപ്പം കഴിക്കാനാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ശേഷം 72 മണിക്കൂറിനുള്ളിലെങ്കിലും ഗുളിക കഴിക്കണം. അതു കഴിഞ്ഞിട്ടാണങ്കില്‍ ഫലം ലഭിക്കില്ലത്രെ. ഐ പില്‍, അണ്‍വാണ്ടഡ് 72, നോര്‍ലിവോ, ഇസി2, പ്രിവെന്റോള്‍, ഇ പില്‍സ് എന്നിവയാണ് വിപണിയിലെ പ്രധാന കോണ്‍ട്രാസെപ്റ്റീവ് ഗുളികകള്‍.
എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് ഗുളികകള്‍ അംഗീകൃതമായ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളാണ്. അതേക്കുറിച്ച് അമിതമായ ഉത്കണ്ഠയുടെ ആവശ്യമില്ല. വല്ലപ്പോഴും ഗുളിക കഴിച്ചാല്‍ പാര്‍ശ്വ ഫലങ്ങളൊന്നുമുണ്ടാകില്ല. എന്നാല്‍ ഈ ഗുളികകള്‍ ഒരു മാസത്തില്‍ തന്നെ പലതവണ ഉപയോഗിക്കുന്നവരുണ്ടാകാം. അത്തരം പ്രവണതകള്‍ നല്ലതല്ല. ഇങ്ങനെ ദീര്‍ഘകാല ഉപയോഗത്തെ തുടര്‍ന്ന് ഓക്കാനം, ചര്‍ദ്ദി, എന്നിങ്ങനെ ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തിലുണ്ടാകുന്നതിനു സമാനമായ ലക്ഷണങ്ങള്‍ പ്രകടമാകാം.
അടിവയറ്റില്‍ വേദന, സ്തനങ്ങള്‍ മൃദുലമാകുക, ആര്‍ത്തവ മാറ്റങ്ങള്‍, അമിത രക്തസ്രാവം തുടങ്ങിയവയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മരുന്നുല്‍പാദക കമ്പനികള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇതുവരെ നിലവിലുണ്ടായിരുന്ന എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് ഗുളികകളിലുള്ള തിനേക്കാള്‍ ഇരട്ടിഡോസ് പ്രൊജസ്‌ട്രോണാണ് മാര്‍ക്കറ്റി ലിറങ്ങുന്ന പുതിയ ഗുളികയിലുള്ളത്. നിലവിലുണ്ടായിരുന്ന ഗര്‍ഭനിരോധന ഗുളികകള്‍ 12 മണിക്കൂര്‍ ഇടവേളയില്‍രണ്ടുതവണയായി 72 മണിക്കൂറിനു ള്ളില്‍ കഴിക്കുകയായിരുന്നു പതിവെ ങ്കില്‍ പുതിയ ഗുളിക ഒരെണ്ണം മാത്രം കഴിച്ചാല്‍ മതി.
ഗുളികയിലെ പ്രധാന ഘടകമായ പ്രൊജസ്‌ട്രോണ്‍ അണ്ഡവിസര്‍ജ്ജനം അഥവാ ഓവുലേഷന്‍ പ്രക്രിയ തടയുന്നു. അണ്ഡം പുറത്തുവന്നാലും ബീജസംയോഗം നടക്കുന്നതില്‍ നിന്ന് ബീജത്തെ തടയുന്നു. ബീജസംയോഗം നടന്നുകഴിഞ്ഞാലും ഭ്രൂണം ഗര്‍ഭാശയഭിത്തിയില്‍ പറ്റിപ്പിടിക്കുന്നതിനെ തടയുന്നു. ഈ മൂന്ന് രീതിയിലാണ് ഗുളികകളുടെ പ്രവര്‍ത്തനം നടക്കുന്നത്. ഗുളികകളുടെ പ്രധാന ഘടകം പ്രൊജസ്‌ട്രോണാണ്. ീജസംയോഗം നടന്നുകഴിഞ്ഞാല്‍ അതായത് ബീജസംയോഗത്തിന് വിധേയമായ അണ്ഡം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിച്ചു കഴിഞ്ഞാല്‍ ഈ ഗുളിക ഫലപ്രദമല്ല എന്ന് നിര്‍മ്മാ താക്കള്‍ സൂചിപ്പിക്കുന്നുണ്ട്.
ഈ ഗുളിക നൂറു ശതമാനവും ഗര്‍ഭധാരണ സാധ്യതയെ ഒഴിവാക്കും എന്ന് പറയാ നാകില്ല. ഇതിന് 95 ശതമാനം സാധ്യ ത ഉറപ്പിച്ചു പറയാനാകും. അതു കൊണ്ട് തന്നെ പറഞ്ഞിരിക്കുന്ന സമ യത്തിനുള്ളില്‍ ഇത് കഴിച്ചാലും ചില പ്പോള്‍ ദൌര്‍ഭാഗ്യ വശാല്‍ ഗര്‍ഭധാ രണം നടക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ആ കുഞ്ഞിന് എന്തെങ്കിലും വൈകല്യമോ തകരാറോ ഗര്‍ഭ നിരോധന ഗുളികകളുടെ ദുരുപയോഗം ഒഴിവാക്കണം. പ്രിസ്‌ക്രിപ്ഷനില്ലാതെ ലഭിക്കുന്ന ഇത്തരം ഗുളികകളുടെ ഉപയോഗ ത്തേക്കാള്‍ ഉപരി ദുരുപയോഗ മാണ് നടക്കുന്നത്.
കൗമാര പ്രായക്കാരായ പെണ്‍കുട്ടികളില്‍ ചിലരെങ്കിലും ലൈംഗിക പരീക്ഷ ണങ്ങള്‍ക്ക് മുതിരുന്ന വരാണ്. ഇങ്ങനെയുള്ളവരില്‍ ഒരു തര ത്തിലല്ലെങ്കില്‍ മറ്റൊരു തര ത്തില്‍ ഇത്തരം ഗുളികളുടെ ദുരു പയോഗം നടക്കാന്‍ സാധ്യത യുണ്ട്. ശരീരത്തില്‍ ഹോര്‍മോ ണ്‍ മാറ്റങ്ങള്‍ ഏറെ നടക്കുന്ന കൌമാര പ്രായത്തില്‍ ഇത്തരം ഗുളികകളുടെ അമിത മായ ഉപ യോഗം ഭാവിയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കാം. പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം.
https://www.facebook.com/Malayalivartha