ജീവകം സി ജലദോഷം വരുന്നത് കുറയ്ക്കും
ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ജീവകം സി അത്യാവിശ്യമാണ്. എല്ലുകള്‍, പേശികള്‍, രക്തക്കുഴലുകള്‍ ഇവയുടെ ആരോഗ്യത്തിന് ജീവകം സി ആവശ്യമാണ്. ഇരുമ്പിന്റെ ആഗിരണത്തിന് സഹായിക്കുന്ന കൊളാജന്റെ നിര്‍മാണത്തിനും ജീവകം സി സഹായിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും ജീവകം സി അടങ്ങിയിരിക്കുന്നു, പ്രത്യേകിച്ച് ഓറഞ്ച് മുതലായ നാരകഫലങ്ങളില്‍. ഗുളികകളുടെ രൂപത്തില്‍ ഡയറ്ററി സപ്ലിമെന്റുകളായും ജീവകം സി ലഭ്യമാണ്.
മിക്കവരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ജലദോഷം. മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, പനി ഇവയെല്ലാം ജലദോഷത്തോടൊപ്പം വരാം. വൈറസ് പകര്‍ത്തുന്ന രോഗമാണിത്. ജലദോഷം വരുന്നത് കുറയ്ക്കാന്‍ ജീവകം സിയ്ക്ക് കഴിയുമത്രേ. ശാരീരികമായി ഊര്‍ജ്ജസ്വലരായവരില്‍ ജലദോഷം ഉണ്ടാകുന്ന തവണ പകുതിയായി കുറയ്ക്കാന്‍ ജീവകം സിയ്ക്ക് കഴിയും. ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ജീവകം സിയും ഉപയോഗിച്ചു തുടങ്ങണമെന്ന് പഠനങ്ങള്‍ പറയുന്നു. വിവിധതരം ബാക്ടീരീയ, വൈറസുകള്‍, പ്രോട്ടോസോവ ഇവയുണ്ടാക്കുന്ന അണുബാധകളെ കുറയ്ക്കാനും തടയാനും ജീവകം സിയ്ക്കു കഴിയും എന്ന് മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ഫിന്‍ലന്റിലെ ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഹാരി ഹെറിലയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍, ദിവസവും 6 മുതല്‍ 8 ഗ്രാം വരെ ജീവകം സി ഉപയോഗിച്ചതു മൂലം, ജലദോഷത്തിന്റെ തവണകളെ കുറയ്ക്കാന്‍ സാധിച്ചു. ജലദോഷം കുറയ്ക്കാനും ഇതുപകരിച്ചു. കാപ്‌സിക്കം, കടുംപച്ച ഇലക്കറികള്‍, കിവിപ്പഴം, ബ്രോക്കോളി, പയറുവര്‍ഗ്ഗങ്ങള്‍, നാരക ഫലങ്ങളായ ഓറഞ്ച്, നാരങ്ങ, മുസംബി, തക്കാളി, പപ്പായ ഇവയിലെല്ലാം ജീവകം സി ധാരാളമായി അടങ്ങിയിരിക്കുന്നു.
https://www.facebook.com/Malayalivartha