ബദാമിന്റെ ഗുണങ്ങളെ അറിയാം
ബദാം നമ്മളില്‍ പലരും കഴിക്കാന്‍ ഇഷ്ടപെടുന്ന ഒന്നാണ്. ബദാം ചേര്‍ത്ത് ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപെടുന്നവയാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ബദാം ഏറെ നല്ലതാണ്. ബദാമിന്റെ ചില ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ബദാം ദിവസവും കഴിക്കുന്നത് കണ്ണുകള്‍ക്ക് വളരെ നല്ലതാണ്. ഭാവിയിലെ കാഴ്ച കുറവിനെ ഇത് തടയുന്നു. ബദാമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ ഹൃദ്രോഗം,സ്‌ട്രോക്ക്,ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കും. ബദാമില്‍ ഫോളിക് ആസിഡ് ധാരാളം അടങ്ങിയതിനാല്‍ ഗര്‍ഭിണികള്‍ ഇതു കഴിക്കുന്നത് നല്ലതാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യങ്ങളെ അകറ്റാന്‍ ബദാമിന് സാധിക്കും. ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച്, ഇന്‍സുലിന്റെ അളവ് ആവശ്യാനുസരണം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
അതുകൊണ്ടുതന്നെ ബദാം പ്രമേഹ രോഗികള്‍ക്കും ഉത്തമമായ പോഷകാഹാരമാണ്. ബദാം പൊടിച്ച് പാലില്‍ കലക്കി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. വിശപ്പു മാറാന്‍ ബദാം നല്ലതാണ്. ഇവ തൈരിലോ പാലിലോ ചേര്‍ത്തു കഴിച്ചാല്‍ ഗുണം കൂടും. മുടി വളരുന്നതിനും, കൊഴിച്ചില്‍ തടയുന്നതിനും, മുടി വേരുകള്‍ ശക്തിപ്പെടുത്തുന്നതിനും ശുദ്ധമായ ബദാം എണ്ണ പുരട്ടുക.
https://www.facebook.com/Malayalivartha