അമിത ശബ്ദം ആരോഗ്യത്തിന് ഹാനീകരം
സ്ഥരമായുളള അമിത ശബ്ദം പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഗര്‍ഭസ്ഥശിശുവില്‍ത്തുടങ്ങി വയോധികര്‍ക്കുവരെ കേള്‍വിക്കുറവിനോടൊപ്പം ഹൃദയം, തലച്ചോറ്, രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശബ്ദമലിനീകരണമുളള രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ.ഗര്‍ഭസ്ഥശിശുവിന്റെ ശ്രവണേന്ദ്രിയങ്ങള്‍ നാലു മുതല്‍ ആറ് ആഴ്ചയില്‍ തുടങ്ങുകയും 20 ആഴ്ചയില്‍ പൂര്‍ത്തിയാവുകയും ചെയ്യുന്നു. അതിനാല്‍ ഗര്‍ഭസ്ഥ ശിശുവിന് ശ്രവണശക്തിയും ശബ്ദത്തോട് പ്രതികരിക്കാന്‍ ഉള്ള കഴിവുകളും ഉണ്ട്.
ഗര്‍ഭസ്ഥ ശിശു അതിന്റെ മാതാവിന്റെ ശബ്ദങ്ങളും ഹൃദയമിടിപ്പുകളും രക്തചംക്രമണങ്ങള്‍ കൊണ്ടുള്ള ശബ്ദങ്ങളും തിരിച്ചറിയുന്നു. അതിനാല്‍ ത്തന്നെ 80 dbയില്‍ കൂടുതല്‍ യുള്ള ശബ്ദങ്ങള്‍ ഗര്‍ഭസ്ഥശിശുവിന്റെ ശ്രവണശേഷി കുറയാനും എന്നന്നേക്കുമായി ഇല്ലാതാക്കാനും കാരണമാവുന്നു. ഹൃദയമിടിപ്പ് രക്തസമ്മര്‍ദം കൂടാനും വളര്‍ച്ചക്കുറവും പൂര്‍ണ വളര്‍ച്ചയില്ലാതെയുള്ള പ്രസവം തുടങ്ങി ഒരു പാട് ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തുന്നു. ശബ്ദമലിനീകരണത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് ജനസാന്ദ്രത കൂടിയ വലിയ നഗരങ്ങളിലും വലിയ ഫാക്ടറികളുടെ സമീപത്ത് ജിവിക്കുന്നവരിലുമാണ്. ജനസാന്ദ്രതയും ജനപെരുപ്പവും അതിനോടനുബന്ധിച്ച വാഹനപെരുപ്പവും ഇതിന്റെ തീവ്രതകൂട്ടുന്നു.
തിരക്കുള്ള റോഡിന് അരികെയുള്ള ഹോസ്പിറ്റലില്‍ ജനിക്കുന്ന കുട്ടികളിലും അമിതമായ ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്ന കരിമരുന്ന് പ്രയോഗം,ഉത്സവങ്ങള്‍, ഉച്ചഭാഷിണിയുടെ ഉപയോഗം തുടങ്ങി വീട്ടില്‍ സാധാരണ ഉപയോഗിക്കുന്ന മിക്‌സി, മോട്ടോര്‍, വാഷിങ് മെഷീന്‍, അതിവേഗതയിലുള്ള ഫാന്‍ തുടങ്ങിയവ മാത്രംമതി ഗര്‍ഭസ്ഥശിശുവിനോ, നവജാത ശിശുവിനോ വൈകല്യങ്ങള്‍ ഉണ്ടാക്കാന്‍.നവജാതശിശുക്കളില്‍ 45 dbയില്‍ മേലുള്ള എല്ലാ ശബ്ദങ്ങളും മേല്‍പ്പറഞ്ഞ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ശബ്ദമലിനീകരണം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പൊതു സമൂഹത്തിന് മനസ്സിലാക്കി കൊടുക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്.
ഉത്സവങ്ങളുടെ പേരിലുള്ള കരിമരുന്ന് പ്രയോഗങ്ങളും ശബ്ദങ്ങളും അപകടകരമാം വിധത്തിലുള്ളത് കുറയ്ക്കണം. ആരാധനാലയങ്ങളില്‍ നിന്നുള്ള അതിമ ശബ്ദങ്ങളും ഉച്ചഭാഷിണികളും ഒഴിവാക്കണം. ഹോണ്‍ അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുക. ചെറുപ്രായം മുതല്‍ വയോധികര്‍ക്ക് വരെയുള്ള കേള്‍വിക്കുറവിന്റെ ഏറ്റവും പ്രധാനകാരണം ശബ്ദമലിനീകരണം ആണ്. 80dbയില്‍ അധികം ശബ്ദമുള്ള അന്തരീക്ഷത്തില്‍ ജോലിചെയ്യുന്നവര്‍ ശബ്ദ കവചങ്ങള്‍ ഉപയോഗിക്കേണ്ടതാണ്.
നിരന്തരമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണം. നിര്‍ബന്ധമാണെങ്കില്‍ സ്പീക്കര്‍ ഫോണ്‍ ഉപയോഗിക്കുക. ഉത്സവങ്ങളിലും സ്‌റ്റേജ് പരിപാടികളിലും 80dbയില്‍ കൂടുതലുള്ള ശബ്ദമാണെങ്കില്‍ ശബ്ദസ്രോതസ്സില്‍നിന്ന് വിട്ടുനില്‍ക്കണം. മൊബൈല്‍ ആപ്‌ളിക്കേഷന്‍ വഴി ശബ്ദത്തിന്റെ തീവ്രത തീരുമാനിക്കാന്‍ സാധിക്കും. ഹെഡ് ഫോണോ, ഇയര്‍ ഫോണോ ഉപയോഗിച്ച് സംഗീതം ആസ്വദിക്കുന്നവര്‍ വളരെ ചെറിയ ശബ്ദത്തില്‍ വെയ്ക്കുകയും ഇടയ്ക്കിടെ ഇടവേള കൊടുക്കുകയും ചെയ്യുക. വീട്ടിലെ ഉപകരണങ്ങള്‍, ഫാന്‍, ടി.വി., എ.സി., മിക്‌സി, വാഷിങ്‌മെഷിന്‍ തുടങ്ങിയവ അനുവദനീയമായ ശബ്ദത്തിലുള്ളതാക്കുക.
https://www.facebook.com/Malayalivartha