എട്ടുമാസം പ്രായമുളള കുഞ്ഞിന് 17 കിലോഗ്രം തൂക്കം
പഞ്ചാബിലുളള എട്ടുമാസം പ്രായമുളള പെണ്‍കുഞ്ഞിന്റെ ഭാരം 17 കിലോഗ്രാമാണ്. ചഹത് എന്നാണ് കുഞ്ഞിന്റെ പേര്. രക്ഷിതാക്കളെപോലെ ഡോക്ടര്‍മാരെയും വേദനിപ്പിക്കുന്നതാണ് ഈ കുഞ്ഞിന്റെ ജീവിതം. നാല് മാസം വരെ മറ്റു കുഞ്ഞുങ്ങളെപ്പോലെയായിരുന്നു ചഹതിന്റെ വളര്‍ച്ചയെന്നാണ് അമ്മ റീന കുമാര്‍ പറയുന്നത്. പെട്ടന്ന് കുട്ടിയുടെ ഭാരം കൂടുകയും കുട്ടി കൂടുതല്‍ ഭക്ഷണം കഴിക്കുകയുമായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
അനിയന്ത്രിതമായ ശരീരഭാരം കാരണം കുട്ടിക്ക് മതിയായ ചികിത്സ നല്‍കുന്നതില്‍പോലും തടസ്സം നേരിടുന്നുണ്ട്. ഡോക്ടര്‍മാര്‍ക്ക് കുട്ടിയുടെ ശരീരത്തില്‍ നിന്ന് രക്തം എടുക്കാന്‍ പോലും കഴിയുന്നില്ലെന്ന് പിതാവ് സൂരജ് കുമാര്‍ പറയുന്നു. പത്ത് വയസ്സുള്ള കുട്ടി കഴിക്കുന്ന അളവിലെ ഭക്ഷണമാണ് ചഹത് കഴിക്കുന്നതെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍ വാസുദേവ് ശര്‍മ്മ പറയുന്നത്. ഇത് കുറച്ചുകൊണ്ടുവരണം. അധികഭാരം കാരണം ഇപ്പോള്‍ തന്നെ ശ്വസന പ്രശ്‌നങ്ങളും ഉറക്കമില്ലായ്മയും കുഞ്ഞിന് ഉണ്ടെന്നും ഡോക്ടര്‍ പറയുന്നു.
https://www.facebook.com/Malayalivartha