ചെറിയൊരു പിഴവു മതി വജൈനല്‍ ആരോഗ്യം കേടാകാന്‍
സ്ത്രീ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവായ ഭാഗമാണ് വജൈന. പലപ്പോഴും വജൈനയുടെ ആരോഗ്യത്തിനു നല്ലതെന്നു കരുതി നാം ചെയ്യുന്ന പല കാര്യങ്ങളും വജൈനയുടെ ആരോഗ്യത്തെ കേടു വരുത്തുകയാണ് ചെയ്യുക. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ, വജൈന കഴുകി വൃത്തിയാക്കി വയ്ക്കണം. എന്നാല്‍ അമിതമായി കഴുകുന്നതും കാഠിന്യത്തോടെ കഴുകുന്നതുമെല്ലാം ഈ ഭാഗത്തെ കോശങ്ങളുടെ നാശത്തിനു കാരണമാകും.
വജൈനല്‍ ഡിസ്ചാര്‍ജില്‍ നിന്നും രക്ഷ നേടാനായി പാന്റിലൈനേഴ്‌സ് ധരിയ്ക്കുന്നവരുണ്ട്. ഇവയിലെ സിന്തറ്റിക് കെമിക്കലുകള്‍ വജൈനയ്ക്കു ദോഷം വരുത്തും. ജിം വസ്ത്രങ്ങള്‍ വിയര്‍പ്പോടെ ഏറെ നേരം അണിഞ്ഞു നില്‍ക്കുന്നതും വജൈനയുടെ ആരോഗ്യത്തിന് ഏറെ ദോഷകരമാണ.് ഇത് യീസ്റ്റ് അണുബാധകള്‍ക്കു വഴിയൊരുക്കും.
തോംഗ് എന്ന അടിവസ്ത്രം സ്ഥിരമണിയുന്നതും സ്ത്രീകളില്‍ വജൈനല്‍ ആരോഗ്യത്തിനു ദോഷം വരുത്തുന്ന ഒന്നാണ്. പുക വലിയ്ക്കുന്ന സ്ത്രീകളില്‍ ബാക്ടീരിയല്‍ വജൈനോസിസിന് സാധ്യതയുണ്ടെന്നു പഠനങ്ങള്‍ പറയുന്നു.ഈ ഭാഗം അടിക്കടി ഷേവ് ചെയ്യുന്നതും വജൈനയുടെ ആരോഗ്യത്തിനു നല്ലതല്ല. ഇത് വ്യുള്‍വയടക്കമുള്ളവയില്‍ അസ്വാസ്ഥ്യങ്ങളുണ്ടാക്കും.
തൈരു പോലുള്ള പ്രോബയോട്ടിക്‌സ് ഭക്ഷണങ്ങള്‍ വജൈനല്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.പ്രോബയോട്ടിക് സ്‌കഴിയ്ക്കാതിരിയ്ക്കുന്നതും വജൈനയുടെ ആരോഗ്യത്തിന് ദോഷകരമാണ്.സുരക്ഷിതമല്ലാത്ത, അനാരോഗ്യകരമായ സെക്‌സും വജൈനല്‍ ആരോഗ്യത്തെ കേടു വരുത്തുന്ന ഒന്നാണ്.
https://www.facebook.com/Malayalivartha