ജീവിത സായാഹ്നം ഉന്മേഷത്തോടെ ; ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം
പ്രായമേറുംതോറും വിഷമതകളും ഏറും. ജീവിതത്തില്‍ രണ്ടാമതൊരു തിരിഞ്ഞുനോട്ടം ആവശ്യമില്ലാത്ത ഘട്ടം. ഡ്യൂക് സര്‍വകലാശാലയിലെ വാര്‍ദ്ധക്യവിദഗ്ധ മിരിയം മോറേ പറയുന്നത് നിങ്ങള്‍ ഇതുവരെ എന്തു ചെയ്യുകയായിരുന്നെന്നും ഇനി എന്തു ചെയ്യണമെന്നും ആലോചിക്കാനുള്ള സമയമാണിതെന്നാണ്.
മിതമായതും എന്നാൽ കൃത്യമായതുമായ വ്യായാമം, ഭക്ഷണം എന്നിവ ഈ പ്രായത്തിൽ ഒഴിച്ചുകൂടാനാവില്ല.
കാലം മാറി, കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ സുരക്ഷിതത്വം വീടുകൾക്ക് അന്യമായി. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രായമായവരെയാണ്. മക്കൾ സ്വന്തം കാര്യം നോക്കാറാകുമ്പോൾ അതിനു കാരണക്കായവരെ തഴയുന്നു, ഓൾഡേജ് ഹോമുകളുടെ എണ്ണം വർധിക്കുന്നു.
പ്രശ്നങ്ങളില്ലാത്ത വാര്‍ദ്ധക്യകാലത്തിനായി സ്വയം ചില പരിശോധനകള്‍ നടത്താമെന്ന് വിദഗ്ധര്‍ പറയുന്നു. ചലനശേഷിയാണ് അതില്‍ ആദ്യത്തേത്. കാലുകള്‍ക്ക് വേണ്ടത്ര ശക്തിയുണ്ടോ? കൈകള്‍ ഉപയോഗിക്കാതെ കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കുന്നുണ്ടോ? എന്നിവയാണ് ചോദ്യങ്ങള്‍.
ഇതിനുള്ള ഉത്തരം ലളിതമായി കണ്ടെത്താവുന്നതാണ്. കൈകള്‍ നെഞ്ചില്‍ പിണച്ചു വച്ച് കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുക. ബാലന്‍സും ശ്രദ്ധിക്കുക. കാരണം ഈ പ്രായത്തില്‍ ബാലന്‍സ് തെറ്റാന്‍ സാധ്യതയുണ്ട്. ഒരു കാലില്‍ നില്‍ക്കാന്‍ പറ്റുമോയെന്നും നോക്കുക. അത് പരിശീലിക്കാവുന്നതാണ്. കാരണം, ബലത്തിനെക്കുറിച്ച് ആലോചിക്കേണ്ടത് പരസഹായമില്ലാതെ ജീവിക്കുന്നതിന് പ്രധാനമാണ്.ആവശ്യമില്ലാത്ത സഹായം ഒഴിവാക്കാവുന്നതാണ്.
രണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും ആരോഗ്യസംബന്ധമായ ടെസ്റ്റുകൾ നടത്തുക. ഹൃദയം, കിഡ്‌നി, ലിവർ എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാണെന്നു ഉറപ്പു വരുത്തണം. ഓരോ മരുന്ന് കഴിയ്ക്കുമ്പോഴും സ്വയം ചോദിക്കുക: ഈ മരുന്ന് എനിക്ക് ആവശ്യമുള്ളതാണോയെന്ന്, ഇതേ ഡോസ് തുടരേണ്ടതുണ്ടോയെന്ന്. ഇതിനു എന്തെങ്കിലും പകരമായിട്ടുണ്ടോയെന്ന്.ആവശ്യമില്ലാതെ മരുന്നുകൾ കഴിക്കുന്ന ശീലം ഉപേക്ഷിക്കുക.
ആരോഗ്യപരമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് മരുന്നുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒരു ഡോക്ടറുടെ സഹായം തേടാവുന്നതാണ്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ചികിത്സ വേണ്ടിവന്നാല്‍ അതിന് പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതികള്‍ നിലവിലുണ്ട്. 60 കഴിഞ്ഞവര്‍ക്ക് പ്രത്യേകം ഇന്‍ഷുറന്‍സ് പദ്ധതിയുണ്ട്. 60നും 80നുമിടയ്ക്ക് പ്രായമുള്ളവര്‍ക്ക് പോളിസിയില്‍ ചേരാം. അറുപതിന് മുമ്പേ ആരോഗ്യഇന്‍ഷുറന്‍സ് പോളിസി എടുത്ത് പുതുക്കി വരുന്നവര്‍ക്ക് 90 വയസ്സുവരെ ഇത് പുതുക്കി ഇന്‍ഷുറന്‍സ് പരിരക്ഷ നിലനിര്‍ത്താവുന്നതാണ്.
https://www.facebook.com/Malayalivartha