എല്ലുകളേയും സന്ധികളേയും ബലപ്പെടുത്തുന്ന പാനീയം
മുട്ടുവേദനയും സന്ധിവേദനയും പ്രായഭേദമന്യേ എല്ലാപേരയും അലട്ടുന്ന പ്രശ്‌നമാണ്. എല്ലിനു ബലം കുറയുന്നതു തന്നെ പ്രധാന കാരണം. മുട്ടിനേയും എല്ലിനേയുമെല്ലാം ബലപ്പെടുത്തുന്നതില്‍ കാല്‍സ്യത്തിന് പ്രധാന പങ്കുണ്ട്. കാല്‍സ്യം ശരീരം ആഗിരണം ചെയ്യണമെങ്കില്‍ വൈറ്റമിന്‍ ഡിയും അത്യാവശ്യം. ഇന്നത്തെക്കാലത്ത് ചെറുപ്പക്കാരില്‍ പോലും മുട്ടു, സന്ധിവേദനയ്ക്കും ബലക്കുറവിനും ഇതെല്ലാം പ്രധാന കാരണമാണ്. മുട്ടിനും സന്ധിയ്ക്കും ബലം നല്‍കാന്‍, ഉറപ്പു നല്‍കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത വഴിയെക്കുറിച്ചറിയാം.
ഇതിനു വേണ്ടത് ഉണക്കമുന്തിരി, ജെലാറ്റിന്‍, ഫല്‍ക്‌സീഡ്, എള്ള്, മത്തങ്ങാക്കുരു, തേന്‍ എന്നിവയാണ. ഇത് നിശ്ചിത അളവിലെടുക്കുക, പറയും പ്രകാരം, ഉണക്കമുന്തിരി 3 ടേബിള്‍ സ്പൂണ്‍, ജെലാറ്റിന്‍ 2 ടേബിള്‍ സ്പൂണ്‍, ഫല്‍ക്‌സീഡ്8 ടീസ്പൂണ്‍, എള്ള്4 ടേബിള്‍ സ്പൂണ്‍, മത്തങ്ങാക്കുരു40 ഗ്രാം, തേന്‍200 ഗ്രാം. മത്തങ്ങാക്കുരു, ഫല്‍ക്‌സ സീഡുകള്‍ എന്നിവ പൊടിയ്ക്കുക. ഇവയും ബാക്കിയെല്ലാ ചേരുവകളും നല്ലപോലെ ചേര്‍ത്തിളക്കണം. പിന്നീട് ഒരു ഗ്ലാസ് ജാറില്‍ സൂക്ഷിച്ചു വയ്ക്കുക.
ദിവസവും രണ്ടുനേരം വീതം ഇതു കുടിയ്ക്കാം. പ്രാതലിനും ഉച്ചഭക്ഷണത്തിനും മുന്‍പായി. ഇത് അടുപ്പിച്ചു കഴിയ്ക്കാം. എല്ലുകളെയും സന്ധികളേയും ബലപ്പെടുത്തുന്ന ഒരു പ്രകൃതിദത്ത പാനീയമാണിത്. പേശികളുടെയും ഞരമ്പുകളുടേയും ഇലാസ്റ്റിസിറ്റി വര്‍്ദ്ധിപ്പിയ്ക്കുകയും ചെയ്യും. ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്താനും ഇതുവഴി തടി കുറയ്ക്കാനും കൂടി ഈ പാനീയം സഹായിക്കും.
https://www.facebook.com/Malayalivartha