അവോയിഡന്റ് പേഴ്സണാലിറ്റി ഡിസോഡര്‍ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായേക്കാം
വ്യക്തിപരമായ തകര്‍ച്ചയിലും ഭയത്തിലും വരെ എത്താവുന്ന മാനസികാവസ്ഥയാണ് അവോയിഡന്റ് പേഴ്സണാലിറ്റി ഡിസോഡർ. സാമൂഹികമായുള്ള ഇടപെടലുകള്‍ എല്ലാവര്‍ക്കും ഒരേ പോലെ സാധിക്കണമെന്നില്ല. ഇവര്‍ക്ക് തുറന്ന ഇടപെടല്‍ നടത്തുന്നതിന് കൂടുതല്‍ സമയം വേണ്ടിവരും. ചിലർ ലജ്ജാലുക്കളും അന്തർമുഖരും ആയേക്കാം. എന്നാൽ ഈ രീതി അളവിൽ കൂടിയാൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകാം.
ഇത് വ്യക്തിപരമായ ഒരു വിപത്ത് ആയി മാറുകയാണെങ്കില്‍ അതിനെ അവോയിഡന്റ് പേഴ്സണാലിറ്റി ഡിസോഡര്‍ എന്നാണ് വിളിക്കുക.
തങ്ങളെ മറ്റുള്ളവര്‍ ഇഷ്ടപ്പെടില്ല എന്നും, ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനും വിവിധ സാഹചര്യങ്ങളെ നേരിടുന്നതിനും തങ്ങള്‍ക്ക് കഴിവില്ല എന്നും അവോയിഡന്റ് പേഴ്സണാലിറ്റി ഡിസോഡര്‍ ഉള്ളവര്‍ കരുതുന്നു.
വ്യക്തിപരമായ തകര്‍ച്ചയിലും ഭയത്തിലും വരെ എത്തുന്ന സങ്കോചവും നിസ്സഹായതയും അനുഭപ്പെടുന്ന അവസ്ഥയാണ് ഇത്. ആത്മാഭിമാനക്കുറവ്, അസ്ഥാനത്താണ് എന്ന തോന്നല്‍, അപകര്‍ഷതാബോധം, അംഗീകരിക്കപ്പെടില്ല എന്നും അപഹാസ്യരാവും എന്ന തോന്നല്‍ ഇവ കാരണം ഈ പ്രശ്നമുള്ളവര്‍ സമൂഹത്തില്‍ നിന്ന് അകന്ന് ഒറ്റപ്പെട്ട് ജീവിക്കുന്നതിലാവും സന്തോഷം കണ്ടെത്തുന്നത്.
ഇത്തരത്തിലുള്ള ആത്മവിശ്വാസക്കുറവ് മറ്റ് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായേക്കാം.
ലോക ജനസംഖ്യയുടെ 1-5% അവോയിഡന്റ് പേഴ്സണാലിറ്റി ഡിസോഡര്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ലജ്ജയും ധൈര്യമില്ലായ്മയും കുട്ടികളുടെ വികാസത്തിന്റെ ഭാഗമായതിനാല്‍, സ്ത്രീകളിലും പുരുഷന്മാരിലും ഇതിനുള്ള സാധ്യത ഒരുപോലെയാണ്.
കാരണം
അവോയിഡന്റ് പേഴ്സണാലിറ്റി ഡിസോഡറിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ജനിതക കാരണങ്ങളും പരിസ്ഥിതി ഘടകങ്ങളും ഇതിനു കാരണമാവാമെന്ന് ചില ഗവേഷകര്‍ പറയുന്നു.
അപകടസാധ്യതാ ഘടകങ്ങള്‍
ഇതിനു പ്രേരകമാകാവുന്ന ഘടകങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;
കുടുംബത്തില്‍ ആര്‍ക്കെങ്കിലും വ്യക്തിത്വ വൈകല്യങ്ങള്‍ ഉള്ളത്,ചെറിയ പ്രായത്തില്‍ ഭീഷണിക്ക് വിധേയമാവുക,ശാരീരികമായി, വൈകാരികമായി അല്ലെങ്കില്‍ ലൈംഗികമായി ദുരുപയോഗത്തിന് ഇരയാവുക,രോഗത്തിന്റെയോ ചികിത്സയുടെയോ ഭാഗമായി ശാരീരിക പ്രതിച്ഛായയില്‍ ഉണ്ടാകുന്ന ന്യൂനതകള്‍ മൂലം ഉണ്ടാകുന്ന തിരസ്കരിക്കപ്പെടുമോ എന്ന ഭയം,കുട്ടിക്കാലത്ത് കുടുംബത്തില്‍ നിന്നോ കൂട്ടുകാരില്‍ നിന്നോ നേരിടേണ്ടിവന്ന വൈകാരികമായ ഒറ്റപ്പെടല്‍,മൂല്യബോധം കുറവുള്ള ആളുകളുമായുള്ള ഇടപെടൽ എന്നിവയാണ് ഇവ.
ലക്ഷണങ്ങള്‍
അവോയിഡന്റ് പേഴ്സണാലിറ്റി ഡിസോഡറിന്റെ രൂക്ഷത വളരെ കുറവോ വളരെ ഗുരുതരമായതോ ആകാം. കൗമാര പ്രായം കഴിയുന്ന അവസരം മുതല്‍ ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങാം.
ഏതെങ്കിലും ഒരു സദസ്സില്‍ എത്തപ്പെടുമ്പോൾ അസഹ്യത പ്രദര്‍ശിപ്പിക്കുക
വിക്ക് ഉണ്ടാവുക, ശരിയായ രീതിയില്‍ ആശയപ്രകടനം നടത്താന്‍ സാധിക്കാതെ വരിക,അങ്ങേയറ്റം ഭയവും ക്ഷോഭവും ലജ്ജയും അനുഭവപ്പെടുക, എപ്പോഴും ഉത്കണ്ഠാകുലരായിരിക്കുക,അനേകം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതായി നടിക്കുക,തങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമര്‍ശനവും മറ്റും ഉള്‍ക്കൊള്ളാന്‍ കഴിയാതിരിക്കുക,അപകര്‍ഷതാബോധം മൂലം അവമാനിക്കപ്പെട്ടു എന്ന തോന്നല്‍,ലജ്ജയും ഭയവും മൂലം എന്തെങ്കിലും ആരംഭിക്കുന്നതിനോ സംഭാഷണങ്ങള്‍ക്കോ ജോലിസംബന്ധമായ ചുമതലകള്‍ ഏറ്റെടുക്കുന്നതിനോ വൈമുഖ്യം പ്രദര്‍ശിപ്പിക്കുക,ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിമുഖത കാട്ടുക എന്നിവ ആയെല്ലാം ഈ അസുഖത്തിന്റെ ലക്ഷണങ്ങളാണ്.
രോഗനിര്‍ണയം
സോഷ്യല്‍ ഫോബിയ അല്ലെങ്കില്‍ അതേപോലെയുള്ള മറ്റു പ്രശ്നങ്ങളായി തെറ്റിദ്ധരിക്കാന്‍ ഏറെ സാധ്യതയുള്ളതിനാല്‍, പരിശീലനം സിദ്ധിച്ച മനോരോഗവിദഗ്ധ/വിദഗ്ധന്റെ സഹായത്തോടെ വേണം രോഗനിര്‍ണയം നടത്തേണ്ടത്. യൗവനത്തിന്റെ ആരംഭകാലത്ത് തുടങ്ങുന്ന ലക്ഷണങ്ങള്‍ ഒരു വര്‍ഷത്തോളം നിലനില്‍ക്കാം.
ഘട്ടം ഘട്ടമായുള്ള അഭിമുഖങ്ങളിലൂടെ ഡോക്ടര്‍ അവസ്ഥയുടെ ഗൗരവത്തെ കുറിച്ച് മനസ്സിലാക്കും. ചില മന:ശാസ്ത്ര പരിശോധനകള്‍ക്ക് വിധേയമാവുന്നതിനും ഡോക്ടര്‍ ആവശ്യപ്പെട്ടേക്കാം.മറ്റു രോഗങ്ങള്‍ ഒന്നുമില്ല എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.
ചികിത്സ
അവോയിഡന്റ് പേഴ്സണാലിറ്റി ഡിസോഡര്‍ ഒറ്റയടിക്ക് ഭേദമാക്കാന്‍ സാധിക്കില്ല. ചികിത്സയുടെ ഭാഗമായി, രോഗം ബാധിച്ച ആളിന് കൗണ്‍സിലിംഗ് നല്‍കി അവരുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിക്കും.
മന:ശാസ്ത്രചികിത്സ, ടോക്ക് തെറാപ്പി, കൗണ്‍സിലിംഗ് തുടങ്ങിയവ പ്രയോജനപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള സെഷനുകളും നടത്താറുണ്ട്. വളരെ ഗുരുതരമായ കേസുകളില്‍ മാത്രമേ മരുന്നുകള്‍ നിര്‍ദേശിക്കാറുള്ളൂ.
ചിന്താരീതിയും സ്വഭാവവും വ്യത്യാസപ്പെടുത്തുന്നതിന് അവബോധ പെരുമാറ്റ ചികിത്സ പ്രയോജനപ്പെടുത്തുന്നു. സ്വന്തം അവസ്ഥ മൂലം അത്യധികം പിരിമുറുക്കം അനുഭവിക്കുന്നതിനാല്‍, അവോയിഡന്റ് പേഴ്സണാലിറ്റി ഡിസോഡര്‍ മൂലം വിഷമത അനുഭവിക്കുന്നവര്‍ ചികിത്സയില്‍ താല്പര്യം കാട്ടാനാണ് കൂടുതല്‍ സാധ്യത.
പ്രതിരോധം
ശരിയായ കാരണം അറിയാത്തതിനാല്‍ ഇതിനെ പ്രതിരോധിക്കുക സാധ്യമല്ല. ലക്ഷണങ്ങള്‍ വഷളാവാതിരിക്കാന്‍ തുടക്കത്തില്‍ തന്നെ ചികിത്സ നല്‍കുന്നത് സഹായിക്കും.
സങ്കീര്‍ണതകള്‍
അവോയിഡന്റ് പേഴ്സണാലിറ്റി ഡിസോഡര്‍ മൂലം ഒരു വ്യക്തിയുടെ ജീവിതം സങ്കീര്‍ണതകള്‍ നിറഞ്ഞതും ഒറ്റപ്പെട്ടതും ആയേക്കാം. വിഷാദരോഗം, മനോനിലയില്‍ പെട്ടെന്നു വരുന്ന മാറ്റങ്ങള്‍, മയക്കുമരുന്നു ദുരുപയോഗം എന്നിവയ്ക്കുള്ള അപകടസാധ്യത ഇവരില്‍ വളരെ ഉയര്‍ന്ന നിലയിലായിരിക്കും. ഗുരുതരമായ ലക്ഷണങ്ങള്‍ വ്യക്തിജീവിതത്തെയും തൊഴില്‍ ജീവിതത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.
അടുത്തനടപടികള്‍
നിങ്ങള്‍ക്ക് അല്ലെങ്കില്‍ നിങ്ങളുടെ പരിചയക്കാര്‍ക്ക് ലജ്ജയും ധൈര്യമില്ലായ്മയും മൂലം ജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എങ്കില്‍, പരിശീലനം സിദ്ധിച്ച ഒരു മനോരോഗവിദഗ്ധയുടെ/വിദഗ്ധന്റെ സേവനം തേടുക.
അപകടസൂചനകള്‍
അവോയിഡന്റ് പേഴ്സണാലിറ്റി ഡിസോഡര്‍ തീവ്രമാവുകയാണെങ്കില്‍ മറ്റു മാനസിക രോഗങ്ങള്‍ക്ക് പ്രേരകമാകാം. അതിനാല്‍, എത്രയും വേഗം ചികിത്സ തേടുന്നത് പ്രാധാന്യമര്‍ഹിക്കുന്നു.
https://www.facebook.com/Malayalivartha