സൈബർസെക്സ് എന്ന മോഹവലയം : ചതിക്കുഴികൾ അറിഞ്ഞിരിക്കുക
ശാസ്ത്രം പുരോഗമിക്കുന്നതോടെ മനുഷ്യനും പുരോഗമിക്കുന്നു. കമ്പ്യൂട്ടറും ഇന്റർനെറ്റും മനുഷ്യന് മുന്നിൽ തുറന്നിട്ടത് അനന്ത സാധ്യതകളുടെ വാതായനകളാണ്. എന്നാൽ ഒരു നാണയത്തിനു ഇരു പുറങ്ങൾ ഉണ്ടാകുമെന്നതുപോലെ ഇതിനൊരു മറുവശവും കൂടി ഉണ്ട്. കുടുംബബന്ധങ്ങൾക്കും ദാമ്പത്യത്തിനും ലൈംഗികതക്കുമുള്ള അതി
വരമ്പുകൾക്കപ്പുറം പുതിയ മേച്ചിൽ പുറങ്ങൾ തേടികയാണ് പുതു തലമുറ.
കംപ്യൂട്ടർ സെക്സ്, ഇന്റര്‍നെറ്റ് സെക്സ്, നെറ്റ് സെക്സ്, വെർച്വൽ സെക്സ്, ഓൺലൈൻ സെക്സ്, സൈബർ സെക്സ് അഥവാ ഇ–സെക്സ് എന്നിങ്ങനെ വിവിധ പേരിലും രൂപത്തിലും മൊബൈൽ ഫോൺ മുതൽ കംപ്യൂട്ടർ വരെയുള്ള ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളിലൂടെ ലൈംഗീകാസ്വാദനം സർവ്വസാധാരണമായിട്ടുണ്ട്
ലൈംഗികഭാവനകൾ, രതികഥകൾ, ലൈംഗിക സാധ്യതയുള്ള പരസ്യങ്ങൾ, ലൈംഗിക ഗെയിമുകൾ, ചാറ്റ് റൂമുകള്‍, ലൈംഗിക പങ്കാളിയെ തിരയുവാനും പരിചയപ്പെടുവാനും സന്ധിക്കുവാനും അവസരമെടുക്കുന്ന ഫോറമുകൾ അങ്ങനെ അനന്തമായി നീളുന്ന അവസരങ്ങളിലേതെങ്കിലും ചിലതിൽ കുടുങ്ങി അടിമയാകുന്നവരുടെ എണ്ണവും കുറവല്ല.
ഇന്റർനെറ്റിൽ ലൈംഗികത തേടുന്നവരിൽ അഞ്ചു മുതൽ 10 ശതമാനം വരെയാളുകൾ അടിമകളാകുകയാണ്. സൈബർ സെക്സ്/ ഇ–സെക്സിനു അടിമയാകുന്നത് സ്വയം തിരിച്ചറിയാതെ പോകുന്നത് തീവ്രമായ അടിമത്തത്തിലേക്ക് നയിക്കുന്നു.
ലൈംഗിക പ്രധാനമായ ചിത്രങ്ങൾ, വിഡിയോ, ഓഡിയോ എന്നിവ ആസ്വദിക്കുന്നതിനും രണ്ടോ അതിലധികമോ വ്യക്തികൾ തമ്മിൽ ഇന്റർനെറ്റ് സഹായത്തോടെ പരസ്പരം കണ്ടുകൊണ്ടോ അല്ലാതെയോ നടത്തുന്ന ലൈംഗികമായ ആശയവിനിമയവുമാണ് സൈബർ സെക്സിലൂടെ നടക്കുന്നത്. അതിലൂടെ ലൈംഗിക സംതൃപ്തി നേടുകയാണ് ലക്ഷ്യം. അയഥാർഥമായ (വെർച്വൽ) ലൈംഗികതയുടെ മുന്നിൽ പലരും അടിമപ്പെടുമ്പോള്‍ യഥാർഥ ലൈംഗികത പിന്തള്ളപ്പെട്ടുപോവുന്നു. ദാമ്പത്യങ്ങൾ തകിടം മറിയുന്നു. ഇത് നമ്മൾ കരുതുന്നതിനേക്കാളും അപകടകരമായ അവസ്ഥയായി പരിണമിക്കുകയാണ്.
ലൈംഗികവിദ്യാഭ്യാസക്കുറവും സദാചാരചിന്തകളും ഒരു പരിധി വരെ ഇത്തരം മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട് .
കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ മാതാപിതാക്കളുടെ നിരീക്ഷണവും നിയന്ത്രണവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഏറ്റവും അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നത് കുട്ടികളാണ്. യഥാർഥ ലൈംഗികതയുടെ വിശുദ്ധിയും ധർമവും മനസ്സിലാക്കുന്നതിനും മുൻപ് സൈബർ സെക്സിന്റെ മാസ്മരികതയിലേക്കു അവർ വീണു പോകുന്നു. അതുകൊണ്ടാണ് സൈബർസെക്സ് അടിമത്തം കൗമാരക്കാരിൽ കൂടുതൽ കാണുന്നത്. ലൈംഗികതയെക്കുറിച്ചുള്ള വികലധാരണകൾ അവരിൽ നിറഞ്ഞുനിൽക്കുമ്പോൾ സ്വയം തൃപ്തിപ്പെടാൻ വിവിധ തരത്തിലുള്ള ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക് അവർ നീങ്ങുന്നു.
പല മാതാപിതാക്കളും കുട്ടികളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് കമ്പ്യൂട്ടറും മൊബൈലും ഇന്റെർനെറ്റുമെല്ലാം കൊടുക്കുന്നത്. മാതാപിതാക്കൾ തന്നെ കുട്ടികളെ നാശത്തിലേക്കു തള്ളിവിടുന്ന വഴിയാണിത്. പത്തു വയസ്സു മുതൽ ഇരുപതു വയസ്സുവരെ ഏറെക്കുറെ സ്വപ്നലോകത്താണു കുട്ടികൾ ജീവിക്കുന്നത്. സങ്കൽപമേത്, യാഥാർത്ഥ്യമേത് എന്നു തിരിച്ചറിയാനുള്ള വിവേകം കുട്ടികൾക്കില്ല. ഇതു കാരണം മൊബൈൽഫോണിലും ഇന്റർനെറ്റിലും ഏറെ സമയം ചെലവിടാനുള്ള സാഹചര്യങ്ങൾ കുട്ടികൾക്ക് ഇല്ലാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
സൈബർ ലൈംഗികതയ്ക്ക് അടിമപ്പെട്ടാൽ ദാമ്പത്യ ജീവിതത്തിൽ കനത്ത പരാജയം ആയിരിക്കും ഫലം .
സൈബർ സെക്സിന് അടിമയാണെന്ന് ബോധ്യമായാൽ അതിൽ നിന്ന് പുറത്തു കടക്കാൻ സഹായിക്കുന്നതിനായി ഒരു വിദഗ്ധനെ കണ്ടുപിടിക്കുക. കഴിവതും പ്രഫഷണൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നതായിരിക്കും നല്ലത്
https://www.facebook.com/Malayalivartha