രോഗ നിർണയത്തിന് ഫൈവ് ജി ഡിജിറ്റല്‍ ബാന്‍റേജ്
ഇത് ഡിജിറ്റൽ യുഗം. രോഗനിർണയവവും ഇപ്പോൾ 5 ജി ആയിക്കഴിഞ്ഞു. സാധാരണ മുറിവിൽ ചുറ്റിക്കെട്ടുന്ന ബാന്‍റേജ് ഇനി മുറിവിന്റെ സ്വഭാവവും ചികിത്സയും നിർണയിക്കും. സ്വാന്‍സിയ സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് ഇങ്ങനെയൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത് .
ഫൈവ് ജി സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഈ ഡിജിറ്റല്‍ ബാന്‍ഡേജ് ഒരു വര്‍ഷത്തിനുള്ളില്‍ പരീക്ഷണം നടത്തി വിപണനത്തിന് തയ്യാറാകുമെന്നാണ് കരുതുന്നത്.
ഏറെ നാളത്തെ ശ്രമത്തിന് ശേഷമാണ് ഫൈവ് ജി ഡിജിറ്റല്‍ ബാന്‍റേജ് യാഥാര്‍ത്ഥ്യമായതെന്നു ഗവേഷകര്‍ അവകാശപ്പെടുന്നു. മുറിവിനെ ചുറ്റിക്കെട്ടുന്ന ഡിജിറ്റല്‍ ബാന്‍റേജിലൂടെ മുറിവിന്‍റെ അവസ്ഥയെ പറ്റിയും ഇതിന് എങ്ങനെയുള്ള ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍ക്ക് ഒരു മൊബൈല്‍ ഫോണിലൂടെ നിര്‍ദേശിക്കാവുന്ന തരത്തിലുള്ളതാണ് പുതിയ കണ്ടുപിടിത്തം. ഡോക്ടറുടെ അടുത്തുപോയി കാത്തിരിക്കുകയോ സമയ നഷ്ടത്തിന്‍റെ ആവശ്യമോ ഇല്ല. നാനോ ടെക്‌നോളജി വിദഗ്ധര്‍ വികസിപ്പിച്ചെടുത്ത ചെറിയ സെന്‍സറാണ് ഇതിനായി ബാന്‍റേജില്‍ ഉപയോഗിക്കുന്നതെന്നും സ്വാന്‍സിയ സര്‍വകലാശാല പ്രൊഫ.മാര്‍ക് ക്ലിമന്‍റ് പറയുന്നു.
https://www.facebook.com/Malayalivartha