മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ
ഫോണ്‍ ഉപയോഗിയ്ക്കുമ്പോള്‍ എപ്പോഴും ഇടതുചെവിയില്‍ ചേര്‍ത്തു പിടിയ്ക്കുക. കാരണം വലതുചെവി തലച്ചോറിനടുത്തു വരും. ഫോണിന്റെ വികിരണങ്ങള്‍ കൂടുതല്‍ ദോഷം ചെയ്യും.
മൊബൈല്‍ ഫോണ്‍ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
ലാൻഡ് ഫോണിനെ അപേക്ഷിച്ച് കൂടുതല്‍ നേരം മൊബൈല്‍ ചെവിയോടു ചേര്‍ത്തു പിടിച്ചുകൊണ്ടിരുന്നാല്‍ ഫോണും ചെവിയും ചൂടാവുന്നത് അറിയാനാവും. ഇത് തലവേദനയും ചെവിവേദനയുമുണ്ടാക്കും . കൂടുതല്‍ നേരം സംസാരിക്കണമെങ്കില്‍ ലാന്‍ഡ്‌ഫോണ്‍ ഉപയോഗിക്കുക. അല്ലെങ്കിൽ ലൗഡ്‌സ്പീക്കര്‍ വെച്ച് സംസാരിക്കുക.
ചെറിയ കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കരുത്. അവരുടെ തലയോട്ടി മൃദുവാണ്. തലച്ചോറ് വളരുന്നതേയുള്ളൂ. അതിലേക്ക് അനാവശ്യമായി റേഡിയേഷനുകള്‍ ഏല്പിക്കുന്നത് പലപ്പോഴും ദോഷകരമായിത്തീര്‍ന്നേക്കാം.
വയര്‍ഹെഡ്‌ഫോണുകള്‍ കൂടുതല്‍ നേരം വെച്ചു കൊണ്ടിരിക്കരുത്. വയര്‍ ഹെഡ്‌ഫോണുകള്‍ പലപ്പോഴും ആന്റിന പോലെ പ്രവര്‍ത്തിച്ച് കൂടുതല്‍ റേഡിയേഷനുകളെ ആഗിരണം ചെയ്യാനിടയുണ്ട്. ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍ താരതമ്യേന ഭേദമാണ്.ഹെഡ്‌ഫോണുണ്ടെങ്കിലും മൊബൈല്‍ കൈയിലെടുത്തു പിടിച്ചുകൊണ്ടേ സംസാരിക്കാവൂ. സംസാരിക്കുന്ന സമയത്ത് കൂടുതല്‍ റേഡിയേഷനുകളുണ്ടാവും. ഇത് ശരീരകോശങ്ങളെ ദോഷകരമായി ബാധിച്ചേക്കാം.
ലിഫ്റ്റുകളിൽ മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക. ലോഹമുറികളില്‍ വെച്ച് മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ കണക്്ഷന്‍ നിലനിര്‍ത്താന്‍ വളരെയധികം ഊര്‍ജം വിനിയോഗിക്കേണ്ടിവരും. ട്രെയിനില്‍ വെച്ച് കൂടുതല്‍ നേരം മൊബൈല്‍ ഉപയോഗിച്ചാല്‍ അമിതറേഡിയേഷനുണ്ടാവുകയും ചിലപ്പോള്‍ ഉപകരണത്തിനു തന്നെ കേടുപാടുകളുണ്ടാവുകയും ചെയ്യാം.
ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ സെര്‍വറുകള്‍ തുടങ്ങിയവയുടെ അടുത്തു നിന്ന് മൊബൈല്‍ ഉപയോഗിക്കരുത്.
ഫോണ്‍ ഏതു പോക്കറ്റിലിടണം എന്നത് വലിയ പ്രശ്‌നമാണ്. കൈയില്‍ത്തന്നെ പിടിക്കുന്നതാണ് നല്ലത്. ഷര്‍ട്ടിന്റെ പോക്കറ്റിലിടുമ്പോള്‍ ഹൃദയഭാഗത്ത് റേഡിയേഷനടിക്കാം. പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ മൊബൈല്‍, ഷര്‍ട്ടിന്റെ പോക്കറ്റിലിടരുതെന്ന് പ്രത്യേകം നിര്‍ദേശിക്കാറുണ്ട്.
പാന്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ സൂക്ഷിക്കുന്നത് ബീജോത്പാദനത്തെ ബാധിക്കുമെന്ന് ചില ഗവേഷകര്‍ പറയുന്നു. ബീജസംഖ്യ 30 ശതമാനം വരെ കുറയാന്‍ ഇതു കാരണമാകാമെന്നാണ് ചില ഗവേഷകര്‍ പറയുന്നത്. പാന്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ വെച്ച് ഹെഡ്‌ഫോണിലൂടെ സംസാരിക്കുന്നത് തീര്‍ത്തും അപകടമാണ്. ശരീരത്തിന്റെ കീഴ്ഭാഗങ്ങളാണ് മുകള്‍ ഭാഗങ്ങളേക്കാള്‍കൂടുതലായി റേഡിയേഷനുകളെ ആഗിരണം ചെയ്യുന്നതത്രെ. പ്രത്യേക മൊബൈല്‍ പൗച്ചിലിട്ട് കൈയില്‍ പിടിക്കുന്നതു തന്നെ നല്ലത്. സ്ത്രീകളില്‍ ഭൂരിപക്ഷവും പേഴ്‌സിലോ പൗച്ചിലോ ആണ് മൊബൈല്‍ വെക്കുന്നത്. അതുതന്നെ നല്ലരീതി.
ഫോണ്‍ കണക്റ്റു ചെയ്ത് റിങ് കിട്ടിയ ശേഷം മാത്രമേ ചെവിയുടെ അടുത്തേക്കുകൊണ്ടുപോകാവൂ. കണക്റ്റു ചെയ്തുകൊണ്ടിരിക്കുന്ന സമയങ്ങളിലാണ് ഏറ്റവുമധികംറേഡിയേഷന്‍ വരുന്നത്.നല്ലതുപോലെ സിഗ്നലുള്ളിടത്തു നിന്നു മാത്രം മൊബൈല്‍ഉപയോഗിക്കുക. ബാറ്ററിചാര്‍ജ് കുറവായിരിക്കുമ്പോഴും മൊബൈല്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.ഫോണ്‍ എപ്പോഴും ചാര്‍ജ് ചെയ്തിരിക്കാന്‍ ശ്രദ്ധിക്കുക.
സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് (എസ്.എ.ആര്‍) ഏറ്റവും കുറഞ്ഞ ഫോണ്‍ വാങ്ങുക. ഫോണിനൊപ്പമുള്ള ഇന്‍സ്ട്രക്ഷന്‍ മാനുവലില്‍ എസ്എആര്‍ എത്രയെന്ന് പറയാറുണ്ട്. ശരീരത്തിലേക്ക് ആഗിരണം ചെയ്യാനിടയുള്ള റേഡിയോ ഫ്രീക്വന്‍സി എനര്‍ജി എത്രയാണെന്നുള്ള സൂചകമാണ് എസ്എആര്‍. ഇത് കുറയുന്നതനുസരിച്ച് റേഡിയേഷന്‍ കുറയും.
https://www.facebook.com/Malayalivartha