പാലിൽ മായം..കേടാകാതിരിക്കാൻ ചേർക്കുന്നത് രാസവസ്തുക്കൾ
പാൽ ദീർഘകാലം കേടുകൂടാതെയിരിക്കാൻ ഭൂരിഭാഗം സ്വകാര്യ പാൽ കമ്പനി കളും രാസവസ്തുക്കൾ ഉപയോഗിക്കുന്നുവെന്നു തമിഴ്നാട് ക്ഷീരവികസന മ ന്ത്രി കെ.ടി. രാജേന്ദ്ര ബാലാജിയുടെ പ്രസ്താവന പ്രക്ഷോഭത്തിന് ഇടയാക്കി.ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ഗുരുതരമായ. ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.പാല്‍ കേടാകാതിരിക്കാന്‍ യൂറിയ, കൊഴുപ്പ് കൂട്ടാൻ ഇന്‍ഡസ്ട്രിയല്‍ സ്റ്റാര്‍ച്ച്, സോപ്പ് പൊടി, വനസ്പതി, അളവ് കൂട്ടാന്‍ വെള്ളം തുടങ്ങിയ പല വസ്തുക്കളാണ് ചേര്‍ക്കുന്നത്.കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും അസുഖമുള്ളവർക്കമെല്ലാം കൊടുക്കുന്ന പാലിലാണ് സ്വകാര്യ പാൽകമ്പനികൾ ഇത്തരം മായം കലർത്തുന്നത്.
രാജ്യത്ത് ഉപയോഗിക്കുന്ന പാലില്‍ 70 ശതമാനവും മായം കലര്‍ന്നതാണെന്ന് ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി കണ്ടെത്തിയത് ഈയിടെയാണ്.
പാലില്‍ അധിക വസ്തുക്കള്‍ ചേര്‍ക്കുന്നതും ഘടക പദാര്‍ത്ഥങ്ങള്‍ നീക്കുന്നതും മായത്തിന്റെ പരിധിയില്‍ വരും. കൊഴുപ്പ് കൂട്ടാനായി പാല്‍പ്പൊടി, ഇന്‍ഡസ്ട്രിയല്‍ സ്റ്റാര്‍ച്ച്, സോപ്പ് പൊടി, വനസ്പതി, പാല്‍ കേടാകാതിരിക്കാന്‍ യൂറിയ, അളവ് കൂട്ടാന്‍ വെള്ളം തുടങ്ങിയ പല വസ്തുക്കളാണ് ചേര്‍ക്കുന്നത്.
പാലിലെ അമ്ലത കുറയ്ക്കാനായി സോഡിയം ബൈകാര്‍ബണേറ്റ്, സോഡിയം കാര്‍ബണേറ്റ് തുടങ്ങിയ ന്യൂട്രിലൈസറുകളും ചേര്‍ക്കുന്നു. കൃത്യമായി പാസ്ച്വറൈസ് ചെയ്യാത്തതിനാലും മലിനമായ വെള്ളം ചേര്‍ക്കുന്നതിനാലും സ്വകാര്യ ഡയറികളുടെ പാലില്‍ ധാരാളം രോഗകാരികളായ അണുക്കളും ഉണ്ടാകും. പാല്‍പ്പൊടിയില്‍ ഡെക്‌സ്ട്രിന്‍ പൗഡറോ സെലുബിള്‍ സ്റ്റാര്‍ച്ചോ ആണ് ചേര്‍ക്കുന്നത്.
ന്യൂട്രിലൈസറുകള്‍ ചേര്‍ത്ത പാല്‍ പതയ്ക്കുമ്പോള്‍ രാസവസ്തുക്കളുടെ ഗന്ധം ഉയരും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഗുണനിലവാരമുള്ള പാല്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. പാല്‍ നന്നായി തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക.
https://www.facebook.com/Malayalivartha