കൈപ്പത്തി നോക്കിയാലറിയാം ഒരാളുടെ സ്വഭാവം
കൈരേഖ നോക്കി ഭൂതവും ഭാവിയുമൊക്കെ പ്രവചിക്കാൻ കഴിയുമല്ലോ? ഓരോ വ്യക്തിയുടെയും കയ്യിന്റെ വലുപ്പം, ആകൃതി, സ്വഭാവം എന്നിവ വ്യത്യസ്തമാണ് .
ഏതു കയ്യാണ് നോക്കേണ്ടതെന്നതിനെ ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട് . പരുഷന്മാരുടെ വലതു കയ്യും സ്ത്രീകളുടെ ഇടതുകൈയും എന്ന് സാമാന്യമായി പറയുന്നുണ്ട്. എന്നാൽ വലം കൈ കൂടുതൽ ഉപയോഗിക്കുന്നവരുടെ വലതു കയ്യും ഇടതു കയ്യന്മാരുടെ ഇടം കയ്യും എന്നും ഒരഭിപ്രായമുണ്ട്.
കയ്യിന്റെ വലുപ്പം നോക്കി ഒരാളുടെ പ്രകൃതം എങ്ങിനെ എന്നറിയാം.
വലിയ കൈപ്പത്തിയെങ്കില്‍ കൂടുതല്‍ ചിന്തിയ്ക്കുകയും കുറവും പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നവരെ സൂചിപ്പിയ്ക്കുന്നു. എന്നാൽ ചെറിയ കൈപ്പത്തി ഉള്ളവർ ചിന്തിക്കാൻ കുറച്ചു സമയവും കൂടുതല്‍ സമയം പ്രവര്‍ത്തിയ്ക്കാനും കണ്ടെത്തും.
കൈരേഖാപ്രകാരം വായു, ഭൂമി, തീ, വെള്ളം എന്നീ ഘടകങ്ങള്‍ക്കനുസരിച്ച് നാല് ആകൃതിയിലുള്ള ഷേപ്പുകളുണ്ട്, കയ്യിന്.
വായുവിനെ സൂചിപ്പിയ്ക്കുന്ന കയ്യ് സ്‌ക്വയര്‍ ആകൃതിയുംനീണ്ടു മെലിഞ്ഞ വിരലുകളും വ്യക്തമായുള്ള രേഖകളോടും കൂടിയായിരിയ്ക്കും. ഇവര്‍ ബുദ്ധിപരമായി ഏറെ ഉയരത്തിലായിരിയ്ക്കും. മറ്റുള്ളവരുമായി കൂടുതല്‍ ഇടപെടുന്ന ഇവര്‍ അടങ്ങിയിരിയ്ക്കാത്തവരുമായിരിയ്ക്കും.
ഭൂമിയെ സൂചിപ്പിയ്ക്കുന്ന കയ്യെങ്കില്‍ സ്‌ക്വയര്‍ ആകൃതിയിലെ കയ്യും തടിയുള്ള ചെറിയ വിരലുകളും വ്യക്തമായ നേര്‍രേഖകളുമുള്ള കയ്യായിരിയ്ക്കും. ഇവര്‍ പൊതുവെ പ്രകൃതിസ്‌നേഹികളായിരിയ്ക്കും. അങ്ങേയറ്റം വിനയശീലമുള്ളവരായിരിയ്ക്കും. വളഞ്ഞ ബുദ്ധിയില്ലാത്ത പ്രകൃതക്കാരെന്നു പറയാം
വലിയ കൈകകളും ചെറിയ വിരലുകളും വ്യക്തമായ രേഖകളും ഉറച്ച ചര്‍മവുമാണ് തീയെ സൂചിപ്പിയ്ക്കുന്ന കൈകളുടെ ലക്ഷണം. പൊസറ്റീവ് പ്രകൃതക്കാരും ആത്മവിശ്വാസമുള്ളവരും റിസ്‌കെടുക്കുന്ന പ്രകൃതക്കാരുമായിരിയ്ക്കും.
വെള്ളത്തെ സൂചിപ്പിയ്ക്കുന്ന കയ്യെങ്കില്‍ നീളമുള്ള കൈപ്പത്തികളും ധാരാളം അവ്യക്തമായ രേഖകളും നീളമുള്ള വിരലുകളും മൃദുവായ കയ്യുമായിരിയ്ക്കും. വളരെ സെന്‍സിറ്റീവായ പ്രകൃതമായിരിയ്ക്കും ഇവരുടേത്. കാപട്യമില്ലാത്ത പ്രകൃതം.
തള്ളവിരലിന്റെ ചലനശേഷിയും ഒരു വ്യക്തിയെക്കുറിച്ചു സൂചിപ്പിയ്ക്കുന്നു. വിരല്‍ നല്ലപോലെ ബുദ്ധിമുട്ടില്ലാതെ ചലിപ്പിയ്ക്കാന്‍ സാധിയ്ക്കുകയാണെങ്കില്‍ ഈസി ഗോയിംഗ് അതായത് അധികം കാഠിന്യപ്രകൃതമില്ലാത്ത വ്യക്തിയെന്നര്‍ത്ഥം. നേരെ മറിച്ചെങ്കില്‍ കാഠിന്യപ്രകൃതമുള്ള വ്യക്തിയെന്നര്‍ത്ഥം.
https://www.facebook.com/Malayalivartha