അനാവശ്യ ഉത്കണ്ഠയും പിരിമുറുക്കവും ഒഴിവാക്കാൻ ബ്രെയിൻ ട്രെയിനിങ്
ഉത്ക്കണ്ഠയും ഭയവും സാധാരണയായി എല്ലാ മനുഷ്യരിലും കാണുന്ന ഒന്നാണ്. എന്നാൽ അത് അധികരിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നിസ്സാരപ്രശ്‌നങ്ങള്‍ക്കുപോലും ഉണ്ടാകുന്ന വല്ലാത്ത ഉത്കണ്ഠയും എപ്പോഴും എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ആകാംക്ഷയുമാണ്.നിസ്സാരകാര്യങ്ങള്‍ക്കുപോലും അമിതപ്രാധാന്യം കൊടുത്ത് ഇവര്‍ വേവലാതിപ്പെടും.ഏതു പ്രായത്തിലും ഈ അസുഖം ആരംഭിക്കാം. ഉത്കണ്ഠയോടനുബന്ധിച്ച് ഉണ്ടാകുന്ന തളര്‍ച്ച, പെട്ടെന്ന് ദേഷ്യം, വയറിളക്കം, ഉറക്കക്കുറവ്, വലിഞ്ഞുമുറുകിയ മാംസപേശികള്‍, തുറിച്ച കണ്ണുകള്‍, അസ്വസ്ഥതയോടെയുള്ള നടത്തം, ഇരിപ്പുറക്കായ്ക എന്നീ അസ്വസ്ഥതകൾ മൂലം പലപ്പോഴും മറ്റു മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകളെയാണ് നമ്മൾ കാണുക, ഇത് ചിലപ്പോൾ ശരിയായ ചികിത്സ ലഭിക്കാതിരിക്കാം
അമിതമായ ഉത്കണ്ഠ പലതരത്തിലുള്ള അസുഖങ്ങൾക്കും കാരണമാകാം. ഉല്‍ക്കണ്ഠക്ക് ശരിയായ കാരണം ഗവേഷകര്‍ക്ക് ഇതുവരെയും പൂര്‍ണമായി മനസ്സിലാക്കാനായിട്ടില്ല. തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ലിംബിക് വ്യൂഹത്തിലെ നാഡികള്‍ പരസ്പര ആശയവിനിമയത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങളുടെ അസന്തുലിതാവസ്ഥ മൂലം രക്തത്തിലും തലച്ചോറിലും അഡ്രിനാലിന്റെ അളവ് അമിതമാകുന്നതാകാം അസുഖകാരണമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. തലച്ചോറിലെ ബ്രെയിന്‍ സ്‌റ്റെം, ലിംബിക് വ്യൂഹം, പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്‌സ് എന്നീ ഭാഗങ്ങളാണ് ഉത്കണ്ഠയെ നിയന്ത്രിക്കുന്നത്.
ഡിപ്രഷൻ ഉണ്ടാകുന്നതിനു കാരണം രോഗിയുടെ മായ്ചുകളയാനോ മറക്കാനോ ആഗ്രഹിക്കുന്ന ഭൂതകാലം ആണെങ്കിൽ ഉത്കണ്ഠ ഭാവിയെക്കുറിച്ച് ഓർത്താണ്. ഇത്തരത്തിൽ ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠ മാറ്റാൻ ചില വിദ്യകൾ ഇതാ
നിങ്ങളുടെ ഉറക്കം കളയുന്നത്, അല്ലെങ്കിൽ കോൺസൻട്രേഷൻ കളയുന്ന ചിന്ത ഒരു പേപ്പറിൽ എഴുതുക. എഴുതുമ്പോൾ നിങ്ങളുടെ ബ്രെയിൻ , പ്രശ്നത്തിൽ നിന്നും നിങ്ങളറിയാതെതന്നെ മുക്തമാക്കും.പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളുടെ മനസ്സിലുള്ള 3 പോംവഴികളും അക്കമിട്ടു എഴുതണം. നിങ്ങളുടെ 3 ഉത്തരങ്ങളും സ്വയം വിശകലനം ചെയ്ത് ശരിയായ പോംവഴി പെട്ടെന്ന് തെരഞ്ഞെടുക്കാനാകും. Anxiety, Stress & Coping എന്ന ജേർണലിലാണ് ഈ പഠന റിപ്പോർട് വന്നത്
Psychosomatic Medicine എന്ന ജേർണലിൽ വന്ന റിപ്പോർട് അനുസരിച്ച് ഉത്കണ്ഠ കുറക്കാനുള്ള ഏറ്റവും ഉത്തമമായ മാർഗ്ഗം വ്യായാമമാണ്.വ്യായാമം ചെയ്യുമ്പോൾ ശരീരം സ്ട്രെസ്സിൽ നിന്നും മുക്തമാകുന്നു, വ്യായാമം ചെയ്യുമ്പോൾ ഹൃദയമിടിപ്പ് കൂടുകയും ശരീരം വിയർക്കുകയും രക്തസമ്മർദ്ദം കൂടുകയും ചെയ്യും .ഇതും ഉത്കണ്ഠയുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ തലച്ചോറിൽ ഈ ഈ ലക്ഷണങ്ങൾ വ്യായാമത്തിന്റെതായി കണക്കാക്കുകയും സ്‌ട്രെസ് കുറയുകയും ചെയ്യുമെന്നാണ് പഠന റിപ്പോർട്ടുകൾ.
ഉത്കണ്ഠ തോന്നുമ്പോൾ 10 മിനിറ്റ് നടക്കുകയോ ചുറ്റുപാടും ശ്രദ്ധിക്കുകയോ, ഇഷ്ടപ്പെട്ട പാട്ടു കേൾക്കുകയോ അതുമല്ലെങ്കിൽ സ്വന്തം ശ്വസോച്ഛാസത്തിന്റെ താളം ശ്രദ്ധിക്കയോ ചെയ്തു നോക്കൂ. സ്ട്രെസ് മാറും.
അനാവശ്യ ഉൽക്കണ്ഠയെ അതിജീവിക്കാൻ ഏറ്റവും യോജിച്ച മാർഗമാണ് ധ്യാനം. ദിവസത്തിൽ 30 മിനിറ്റെങ്കിലും ധ്യാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ തന്നെ പിരിമുറുക്കത്തിൽ നിന്ന് രക്ഷ നേടാം. അനാവശ്യ ചിതകളെ മനസ്സിൽ വേരൂന്നാൻ അനുവദിക്കരുത്. അവയെ വേരോടെ പിഴുതെറിയാൻ കഴിഞ്ഞാൽ അനാവശ്യമായ ഉത്കണ്ഠ കൊണ്ട് ഉണ്ടാകാവുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാം
https://www.facebook.com/Malayalivartha