Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൊബൈൽ ഉപയോഗം കുറച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ

07 JUNE 2017 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍...

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

ഒരു സ്ത്രീയുടെ ശരീരം ആർത്തവചക്രം, ഗർഭധാരണം മുതൽ ആർത്തവവിരാമം വരെ;പോഷകാഹാരം ലഭിക്കുന്നുണ്ടോ..? നിസാരമല്ല ഇത്.!

ഏറെ നേരം മൊബൈലിൽ സംസാരിക്കുന്നത് നല്ലതല്ലെന്ന് എല്ലാവർക്കും അറിയാം. അതാരും അത്ര കാര്യമാകാറില്ലെന്നുമാത്രം. മാസത്തിൽ 30 മുതൽ 40 മണിക്കൂറുകളിലേറെ ഫോണിൽ സംസാരിക്കുന്നവരാണ് അധികവും.

മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കം, തലവേദന, ഓര്‍മക്കുറവ്, കേള്‍വിക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഐ എ ആര്‍ സി ഇന്‍റര്‍ നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍) കണ്ടെത്തിയിട്ടുണ്ട്.തുടര്‍ച്ചയായുള്ള മൊബൈല്‍ ഉപയോഗിക്കുന്നവരുടെ ഉമിനീരില്‍ മനുഷ്യ കോശത്തെ നശിപ്പിക്കുന്നതും ഡി എന്‍ എയെ വരെ ബാധിക്കുന്ന ഓക്സിഡേറ്റിവ് സ്ട്രെസ് ഉയര്‍ന്ന അളവിലാണ് കണ്ടുവരുന്നതെന്ന് ഐ എ ആര്‍ സി കണ്ടെത്തി. മാസത്തില്‍ എട്ടുമണിക്കൂറിലധികം മൊബൈല്‍ ഉപയോഗിക്കുന്ന 20 പേരെയും തീരെ ഉപയോഗിക്കാത്തവരുടെയും ഉമിനീരാണ് ഏജന്‍സി പരീക്ഷണത്തിന് തെരഞ്ഞെടുത്തത്.

പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനി ഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡും പറയുന്നു.

മൊബൈല്‍ ഫോണുകള്‍ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കാം എന്നതിനെപ്പറ്റി ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തതയില്ല.എന്നാല്‍ പൊതുവില്‍ എല്ലാ പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നു തന്നെയാണ്.

പഠനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍

മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സാധാരണയേക്കാള്‍2.4ഇരട്ടികൂടുതലാണ്. ഗര്‍ഭിണികളായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 54 ശതമാനം അധികം.മൊബൈല്‍ ഫോണില്‍ കാന്തിക പ്രസരണമുണ്ട്. അത് ജീവകോശങ്ങളെ അപായപ്പെടുത്തും. ജനനേന്ദ്രിയങ്ങളുടെ സമീപം ഫോണ്‍ വയ്ക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. അവരിലെ ബീജങ്ങളുടെ എണ്ണം 30 ശതമാനം വരെ കുറയും. ഇത് വന്ധ്യതയ്ക്കുവരെ കാരണമായേക്കും.


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
· മൊബൈല്‍ ഫോണ്‍ ഉപയോഗം നാലു മിനിറ്റിലധികം നീളരുത്.
· കൂടുതല്‍ നേരം ആവശ്യമാവുമ്പോള്‍ ഹെഡ്‌സെറ്റോ ലൗഡ് സ്പീക്കറോ ഉപയോഗിക്കുക.
· ഗര്‍ഭിണികള്‍ അത്യാവശ്യത്തിന് മാത്രം മൊബൈല്‍ ഫോണിനെ ആശ്രയിക്കുക. വയറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന വിധത്തില്‍ ഫോണ്‍ ഉപയോഗിക്കുകയോ വയ്ക്കുകയോ ചെയ്യരുത്.
· പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുത്.
· അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ചെവിയിലേക്ക് മൊബൈല്‍ ഫോണ്‍ ചേര്‍ത്തുവയ്ക്കരുത്. കുട്ടികളുടെ തലയോട്ടി വളരെ നേര്‍ത്തതാണ്. തലച്ചോറില്‍ റേഡിയേഷനുകള്‍ ഏല്‍ക്കാം.
· സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് കുറഞ്ഞ ഫോണ്‍ വാങ്ങുക.
· ഫോണ്‍ പ്രത്യേക പൗച്ചുകളില്‍ ഇട്ട് കൈയില്‍ തന്നെ സൂക്ഷിക്കുക.
· സംസാരം തുടങ്ങാവുന്ന അവസ്ഥയില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ചെവിയുടെ അടുത്തേക്കു കൊണ്ടുപോകാവൂ. റിങ്ങ് ചെയ്യുന്ന/ കണക്റ്റു ചെയ്യുമ്പോഴാണ് ഏറ്റവുമധികം റേഡിയേഷന്‍ വരുന്നത്.
· വായുസഞ്ചാരമില്ലാത്തതും ഇടുങ്ങിയതുമായ സ്ഥലങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക.
· ഉറങ്ങുമ്പോള്‍ തലയണയ്ക്ക് സമീപത്ത് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ഒരു പൊതുപ്രവണതയാണ്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. റേഡിയേഷനുകള്‍ തലച്ചോറിനെ ബാധിച്ചേക്കാം.
· ലേസര്‍, റേഡിയേഷന്‍, കീമോ തുടങ്ങിയ തെറാപ്പികള്‍ നടത്തിയവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം.
· പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ മൊബൈല്‍ അതുമായി ബന്ധമുള്ള രീതിയില്‍ സൂക്ഷിക്കരുത്.
· ഇടിവെട്ടും മിന്നലുമുള്ളപ്പോള്‍ പുറത്തിറങ്ങി ഫോണ്‍ ഉപയോഗിക്കരുത്. വൈദ്യുതാഘാതം ഏല്‍ക്കാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ്.


മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ :ചില വസ്തുതകള്‍
തുടര്‍ച്ചയായ മൊബൈല്‍ ഫോണ്‍ ഉപയോഗം നിങ്ങളുടെ ത്വക്കിനെയും ബാധിച്ചേക്കുമെന്നാണ്.പുതിയ പഠനങ്ങള്‍ പറയുന്നത് .തുടര്‍ച്ചയായ മൊബൈല്‍ ഫോണ്‍ ഉപയോഗം തലച്ചോറില്‍ മുഴകള്‍ വരാന്‍ സാധ്യത കൂട്ടുന്നുന്നുവെന്നും.ഉറക്കക്കുറവ്,ദഹനപ്രശ്‌നങ്ങള്‍,ശ്രദ്ധക്കുറവ് എന്നിവ ഉണ്ടാക്കുന്നുവെന്നും.പ്രത്യുല്‍പാദനശേഷി കുറയ്ക്കുമെന്നും കണ്ടെത്തിയതിനു പുറകെയാണ്,ഫിന്‍ലണ്ടിലെ ഗവേഷകര്‍ മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നത്.
മൊബൈലില്‍ നിന്നുള്ള റേഡിയേഷന്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമെ ഉള്ളുവെങ്കിലും അത് മനുഷ്യ കോശത്തിന്റെ പോഷക ഘടനയില്‍ സാരമായ മാറ്റം വരുത്തുന്നുവെന്നാണ് പരീക്ഷണങ്ങളില്‍ നിന്ന് തെളിഞ്ഞതെന്ന് BMC Genomic എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

മൊബൈലില്‍ നിന്നുള്ള റേഡിയേഷന് മനുഷ്യ ശരീരത്തില്‍ ജൈവപരമായ ചില പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനാകും. പത്തോളം വ്യക്തികളുടെ കൈയില്‍ ഏതാണ്ട് ഒരു മണിക്കൂറോളം മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ കടത്തി വിട്ടാണ് പരീക്ഷണം നടത്തിയത്. പിന്നീട് ആ കോശങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ കോശത്തിലെ 580 പോഷക ഘടകങ്ങളില്‍ എട്ടെണ്ണത്തിന് കാര്യമായ തകരാറുള്ളതായി കണ്ടെത്തി.

അതേ സമയം ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടും പുറത്തു വന്നു. മൊബൈല്‍ ഫോണുകളിലും,ടവറുകളിലും നിന്നുമുള്ള റേഡിയേഷന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് സമിതി അഭിപ്രായപ്പെട്ടത്. ഉറക്കക്കുറവ്, ദഹനപ്രശ്‌നങ്ങള്‍, ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ് എന്നിവയൊക്കെ ഈ റേഡിയേഷന്‍ കാരണം ഉണ്ടാകുമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. പതിവായി ലാപ്‌ടോപ് ഉപയോഗിക്കുമ്പോള്‍ ബീജത്തിന്റെ ഗുണം വളരെയധികം കുറയുന്നതായി കണ്ടുവരുന്നു. ലാപ്‌ടോപ് മടിയില്‍വച്ച് ഉപയോഗിക്കുമ്പോള്‍ റേഡിയേഷന്‍ വൃഷ്ണങ്ങളില്‍ ഏല്‍ക്കുന്നതാണ് കാരണം. മൊബൈല്‍ ഫോണ്‍ പാന്റ്‌സിന്റെ പോക്കറ്റിലോ അരയില്‍ ബെല്‍റ്റിനോടു ചേര്‍ത്തോ സൂക്ഷിക്കുന്നതും വന്ധ്യതയ്ക്കു കാരണമാകാം.

നഗരങ്ങളില്‍ നിന്ന് പക്ഷികളും ചെറുപ്രാണികളും ചിത്രശലഭങ്ങളും മറ്റും അപ്രത്യക്ഷമാകുന്നതുള്‍പ്പെടെയുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും പ്രധാന കാരണം, ഈ റേഡിയേഷനാണെന്ന് സമിതി റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതു മൂലം ടവറുകള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സ്ഥപിക്കരുതെന്നും, റേഡിയേഷന്‍ നിബന്ധന പാലിക്കാത്ത മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ നിരോധിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു മൊബൈലുകള്‍ ശരീരത്തിലേല്‍പ്പിക്കുന്നRadio Frequencyനിരക്ക് നിശ്ചയിക്കുന്ന Specific Absorption Rate നിലവില്‍ കിലോ ഗ്രാമിന് 2 വാട്ട് എന്നാണ് നിശ്ചയിച്ചിരിക്കുന്നത്,ഇത് 1.6 വാട്ടായി കുറക്കണമെന്ന് സമിതി നിര്‍ദ്ദേശിക്കുന്നു.


മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ഒഴിവാക്കാന്‍ 8 വഴികള്‍


1, കുറഞ്ഞ റേഡിയേഷനുള്ള ഫോണ്‍ വാങ്ങുക
ഒരു മൊബൈല്‍ഫോണ്‍ വാങ്ങുമ്പോള്‍ കുറഞ്ഞ റേഡിയേഷനുള്ള ഫോണ്‍ ആണെന്ന് ഉറപ്പുവരുത്തുക. ഇതിനായി ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ വിദഗ്ദ്ധര്‍,യൂസര്‍ഗൈഡ് എന്നിവയുടെ സഹായം തേടുക.


2, ഹെഡ്‌സെറ്റ് ഉപയോഗിക്കുക
മൊബൈല്‍ഫോണ്‍ ചെവിയോട് ചേര്‍ത്ത് സംസാരിക്കുന്നത് റേഡിയേഷന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഒരു ഹെഡ്‌സെറ്റ് ഉപയോഗിക്കുക. സൗകര്യാര്‍ത്ഥം വയര്‍ലെസ്,സാദാ ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കാം. ബ്‌ളൂടൂത്ത് ഹെഡ്‌സെറ്റ് ഫോണ്‍ വിളിക്കാത്തപ്പോള്‍ ചെവിയില്‍ നിന്ന് മാറ്റിവെയ്ക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ ഹെഡ്‌സെറ്റ് ഉപയോഗിക്കാത്തപ്പോള്‍ സ്പീക്കര്‍ഫോണ്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതും നല്ലതാണ്.


3, റേഞ്ച് കുറവെങ്കില്‍ ഫോണ്‍ ഉപയോഗിക്കരുത്
നെറ്റ്‌വര്‍ക്ക് സിഗ്‌നല്‍ കുറവാണെങ്കില്‍ ഫോണ്‍ വിളിക്കരുത്. എന്തെന്നാല്‍ മെച്ചപ്പെട്ട സിഗ്‌നല്‍ സ്വീകരിക്കുന്നതിനായി ഫോണ്‍ കൂടുതല്‍ റേഡിയേഷന്‍ പുറത്തുവിടും. അതിനാല്‍ സിഗ്‌നല്‍ കുറവുള്ളപ്പോള്‍ ഫോണ്‍ വിളിക്കുന്നത് അപകടകരമായ റേഡിയേഷന്‍ തലച്ചോറിനെ ബാധിക്കും. ഇത് ബ്രെയിന്‍ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.


4, റേഡിയേഷന്‍ ഷീല്‍ഡുകള്‍ മൂടുക
പ്രധാനമായും ആന്റിന ക്യാപ്, കീപാഡ് എന്നിവയിലൂടെയാണ് റേഡിയേഷന്‍ പ്രവഹിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഭാഗങ്ങള്‍ കവറുകള്‍ ഉപയോഗിച്ച് മൂടുക. ഇതിനായുള്ള പ്രത്യേകം കവറുകള്‍ വിപണിയില്‍ ലഭ്യമാണ്.


5, ഫോണ്‍ കുട്ടികള്‍ക്ക് കൊടുക്കരുത്
ഇന്ന് ഒരു വയസുമുതലുള്ള കുട്ടികള്‍ക്ക് കളിക്കാന്‍ പലരും മൊബൈല്‍ഫോണ്‍ കൊടുക്കാറുണ്ട്. ഓര്‍ക്കുക, വളരെയേറെ അപകടകരമായ ഒരു കാര്യമാണിത്. കുട്ടികളുടെ ത്വക്ക് വളരെ നേര്‍ത്തതായതിനാല്‍ റേഡിയേഷന്‍ വളരെ വേഗം തലച്ചോറിനെ ബാധിക്കുന്നു. ഒരുകാരണവശാലും അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുത്.12 വയസുവരെയുള്ള കുട്ടികളുടെ മൊബൈല്‍ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും മാതാപിതാക്കള്‍ ശ്രദ്ധിക്കുക.


6, കൂടുതല്‍ ശ്രദ്ധിക്കുക, കുറച്ചു സംസാരിക്കുക
നമ്മള്‍ സംസാരിക്കുകയും എസ് എം എസ് അയയ്ക്കുകയും ചെയ്യുമ്പോഴാണ് മൊബൈല്‍ഫോണ്‍ കുടുതല്‍ റേഡിയേഷന്‍ പുറത്തുവിടുന്നത്. അതുകൊണ്ട് അതൊഴിവാക്കി,മെസേജുകള്‍ കുടുതല്‍ സ്വീകരിക്കുകയും, ഫോണ്‍ വിളിക്കുമ്പോള്‍ സംസാരം കുറയ്ക്കുകയും കൂടുതല്‍ കേള്‍ക്കുകയും ചെയ്യുക.


7, ഫോണ്‍ ശരീരത്തോട് ചേര്‍ത്ത് പിടിക്കരുത്

മൊബൈലില്‍ സംസാരിക്കുമ്പോള്‍ ഫോണ്‍ ചെവിയുമായി ചേര്‍ത്ത് പിടിക്കരുത്. അതുപോലെ പോക്കറ്റ്, ബെല്‍റ്റ് എന്നിവയില്‍ ഫോണ്‍ സൂക്ഷിക്കുന്നതും നല്ലതല്ല. മൊബൈല്‍ റേഡിയേഷന്‍ അതിവേഗം ശരീരകലകളെ നശിപ്പിക്കും. അതുകൊണ്ട് ഒരു പ്രത്യേക ബാഗില്‍ ഫോണ്‍ സൂക്ഷിക്കുന്നതാണ് നല്ലത്. ഉറങ്ങുമ്പോള്‍ തൊട്ടരുകില്‍ ഫോണ്‍ വയ്ക്കുന്നതും നല്ലതല്ല.


8, സംസാരം കുറയ്ക്കൂ, എസ് എം എസ് കൂട്ടാം

ഫോണ്‍ വഴിയുള്ള സംസാരം കുറയ്ക്കുകയും എസ് എം എസുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് റേഡിയേഷന്‍ കുറയ്ക്കാന്‍ നല്ലതാണ്. അത്യാവശ്യമല്ലാത്ത ചെറിയ കാര്യങ്ങള്‍ എസ് എം എസ് വഴി ആശയവിനിമയം നടത്തുന്നതാണ് ഉത്തമം. ഇത് കൂടുതല്‍ സമയം ഫോണ്‍ തലച്ചോറില്‍ നിന്ന് അകലെയാകാന്‍ സഹായിക്കുന്നു.

കണ്ണട വച്ചുകൊണ്ട് ഫോണ്‍ ചെവിയോടു ചേര്‍ത്തു സംസാരിക്കരുത്. മുടി നനഞ്ഞിരിക്കുമ്പോള്‍ സംസാരിക്കരുത്. ഡയല്‍ ചെയ്ത ശേഷം കോള്‍ എടുത്തു കഴിയുമ്പോള്‍ മാത്രം ഫോണ്‍ ചെവിയില്‍ വയ്ക്കുക. ബാറ്ററി കുറവുള്ളപ്പോഴും റേഞ്ച് കുറവുള്ളപ്പോഴും മൊബൈല്‍ ഫോണില്‍ സംസാരിക്കരുത്.


ഏറ്റവും കുറഞ്ഞ എസ്എആര്‍ ഉള്ള ഹാന്‍ഡ്‌സെറ്റുകള്‍ വാങ്ങുക. ഓര്‍ക്കുക 1.6വാട്ട്/കിലോഗ്രാം നമ്മുടെ ഉയര്‍ന്ന പരിധിയാണ്. കഴിയുന്നതും 1.0 വാട്ട്/കിലോഗ്രാമിനു താഴെയുള്ള ഹാന്‍ഡ്‌സെറ്റുകള്‍ തിരഞ്ഞെടുക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും  (16 minutes ago)

വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍  (21 minutes ago)

ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു  (30 minutes ago)

ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (31 minutes ago)

ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!  (1 hour ago)

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (6 hours ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (7 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (7 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (7 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (8 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (9 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (9 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (9 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (10 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (10 hours ago)

Malayali Vartha Recommends