ഈ 10 ഗുണങ്ങൾ കുഞ്ഞുങ്ങൾക്ക് കിട്ടുന്നത് അച്ഛനിൽ നിന്ന് മാത്രം
ആദ്യത്തെ കണ്മണി അച്ഛനെ പോലെയിരിക്കണമെന്നു ആഗ്രഹിക്കാത്തവരില്ല. നിങ്ങളുടെ കുഞ്ഞു ചിരിക്കുമ്പോഴോ ദേഷ്യം പിടിക്കുമ്പോഴോ അവൾ അല്ലെങ്കിൽ അവൻ കാണാൻ അച്ഛനെ പോലെയാണെന്നു നിങ്ങൾ തിരിച്ചറിയുന്ന നിമിഷങ്ങൾ ഏതൊരമ്മക്കും സന്തോഷം തരുന്നവയാണെന്നു പറയേണ്ടതില്ലല്ലോ. അത് പോലെ അച്ഛന് അഭിമാനവും .
കുഞ്ഞുങ്ങൾക്കു അച്ഛന്റെയോ അമ്മയുടേയോ മുഖഛായയും ശരീര പ്രകൃതിയുമായിരുക്കുമെന്നതിൽ തർക്കമില്ല .എന്നാൽ ഇനി പറയുന്ന ഗുണങ്ങൾ കുട്ടിക്ക് കിട്ടുന്നത് അച്ഛനിൽ നിന്ന് മാത്രമാണ്.
1 കണ്ണിന്റെ നിറം; നീല, പച്ച, ഗ്രെയ് അല്ലെങ്കിൽ ബ്രൗൺ:
പൊതുവെ കടുത്ത നിറങ്ങൾ ആയ ബ്രൗൺ ആണ് എപ്പോഴും dominant . അച്ഛനമ്മമാരിൽ ആർക്കെങ്കിലും ഒരാളുടെ കണ്ണ് ബ്രൗൺ ആണെങ്കിൽ കുഞ്ഞിന്റെ കണ്ണുകളും അതേ നിറം തന്നെ ആകാൻ ആണു സാധ്യത. പക്ഷെ അമ്മയുടെ കണ്ണ് ബ്രൗണും അച്ഛന്റെ കണ്ണ് നീലയും ആയാൽ കുഞ്ഞിന് അച്ഛന്റെ നീല കണ്ണുകൾ ആയിരിക്കും ലഭിക്കുന്നത്.
2 അച്ഛന്റേതു പോലത്തെ ചുണ്ടുകൾ:
fuller lips അഥവാ തടിച്ച ചുണ്ടുകളാണ് കുട്ടിയോട് അച്ഛനെങ്കിൽ ഉറപ്പിക്കാം കുഞ്ഞിനും ഇതുണ്ടാകും .
3 മുടിയുടെ നിറവും തരവും:
കുഞ്ഞിന് ബ്രൗൺ അല്ലെങ്കിൽ കറുത്ത മുടി ആയിരിക്കുമോ, നീണ്ടതോ അതോ ചുരുണ്ടതോ ആയിരിക്കുമോ? ഈ കാര്യത്തിൽ വേവലാതി വേണ്ട . അച്ഛന്റെതു പോലത്തെ മുടിയായിരിക്കും കുഞ്ഞിനുണ്ടാവാൻ സാധ്യത കുഞ്ഞിനു ജനിക്കുമ്പോൾ മുടി ഇല്ലാതെയാണെങ്കിൽ കൂടി പിന്നീട് വരുന്ന മുടിയിഴകൾ അങ്ങിനെ ആയിരിക്കും. അച്ഛനിൽ നിന്നു ലഭിക്കുന്ന ജീനുകൾ തന്നെയാണ് കുഞ്ഞിന്റെ മുടിയുടെ നിറത്തിനെയും തരത്തിനെയും തീരുമാനിക്കുന്ന വലിയൊരു ഘടകം.
4 കുട്ടികളിലെ സെൻസ് ഓഫ് ഹ്യൂമർ:
ഒരു ജീനുകൾക്കും കുഞ്ഞുങ്ങളെ നർമ്മബോധവാന്മാർ ആക്കുന്നില്ല, അതു സമൂഹവുമായി ഇടപഴകുമ്പോൾ നമുക്കു കിട്ടുന്നൊരു കഴിവാണ്. മറിച്ചു നമ്മുടെ വ്യക്തിപരമായ കഴിവുകൾ വരുന്നത് ജീൻസ് മൂലമാണ്, ഇതിൽ നർമ്മത്തോടുള്ള താൽപ്പര്യവും കഴിവും ഉൾപെടും. അതുകൊണ്ടു അച്ഛൻ തമാശകൾ പറയുമ്പോൾ, അച്ഛനെ നോക്കികൊണ്ട് തന്നെ അതു മനസ്സിലാക്കാൻ കുഞ്ഞിനു കഴിയും.
5 കുഞ്ഞു ഉറങ്ങുന്ന രീതി:
പലപ്പോഴും വളരെ കൊച്ചു കുഞ്ഞുങ്ങൾ ഉറങ്ങുന്നത് ശ്രദ്ധിച്ചത് ഇത് മനസ്സിലാകും. മിക്കവാറും കുഞ്ഞിന്റെ അച്ഛൻ കിടക്കുന്നപോലെ കൈ തലയിലോ വശത്തേക്കോ വെച്ച് കിടക്കാനായിരിക്കും അവർ ഇഷ്ട്പ്പെടുന്നത്.
ചിലപ്പോൾ അതു വളരെ നല്ല ആഴമേറിയ സമാധാനപരമായ ഉറക്കമായിരിക്കും, ഏതു ശബ്ദം കേട്ടാലും ഉണരാത്ത ഉറക്കം. പക്ഷെ insomnia പോലെയുള്ള കുഴപ്പങ്ങൾ അച്ചന്മാർക്കുണ്ടെങ്കിൽ സൂക്ഷിക്കുക അതും കുഞ്ഞിനു വന്നെന്നിരിക്കാം.
6 കുഞ്ഞിന്റെ തൂക്കവും പൊക്കവും:
കുഞ്ഞിന്റെ പൊക്കവും തൂക്കവും ജനിതകം തന്നെ ആണു തീരുമാനിക്കുന്നത്. എന്താണെന്നു വെച്ചാൽ അച്ഛനു നല്ല പൊക്കം ഉണ്ടെങ്കിൽ കുട്ടിക്കും അത്രയും തന്നെ പൊക്കം വെക്കാനുള്ള സാധ്യതയുണ്ട്. അമ്മ പൊക്കം കുറഞ്ഞിട്ടാണെങ്കിൽ കുട്ടിയുടെ പൊക്കം തീരെ കുറവല്ലെങ്കിലും അച്ഛന്റെ അത്രയും ഉണ്ടാകില്ല. തൂക്കത്തിന്റെ കാര്യവും തീരുമാനിക്കുന്നത് അച്ഛനമ്മമാരുടെ ജീൻ തന്നെ ആണ് .അച്ഛന്റെ തൂക്കം തന്നെ ആണു മിക്കപ്പോഴും കുഞ്ഞുങ്ങളുടെ തൂക്കത്തെയും സ്വാധീനിക്കുന്നത്.
7 ഒരേപോലെയുള്ള വിരലടയാളങ്ങൾ:
ഒരു കാരണവശാലും ആർക്കും ഒരേപോലെയുള്ള വിരലടയാളങ്ങൾ ഉണ്ടാവില്ല എന്നിരുന്നാലും അച്ഛന്റെയും കുഞ്ഞിന്റെയും വിരലടയാളങ്ങൾ തമ്മിൽ സാദൃശ്യം ഉണ്ടാകാം .അച്ഛന്റെയും കുഞ്ഞിന്റെയും കൈപ്പത്തിയിലുള്ള വരകൾ ഒരേപോലെ ആയിരിക്കും.
8 റിസ്ക് എടുക്കാനുള്ള മനോധൈര്യം:
നേരത്തെ പറഞ്ഞത് പോലെ ഹ്യൂമർ സെൻസ് പോലെയുള്ള വ്യക്തിപരമായ കഴിവുകൾ ജനിതകങ്ങൾ വഴി കിട്ടിയേക്കാം. അതുപോലെ തന്നെയാണ് റിസ്ക് എടുക്കുന്ന സ്വഭാവവും അതിനെ വളരെ താല്പര്യത്തോടു കൂടി നേരിടുന്നതും. നിങ്ങളുടെ ഭർത്താവു റിസ്ക് എടുക്കാൻ താല്പര്യമുള്ള ഒരാളാണെങ്കിൽ നിങ്ങളുടെ കുട്ടിയും അങ്ങിനെ ആവാനാണ് സാധ്യത.
9 പല്ലിന്റെ ഘടനയും മറ്റു പ്രശ്നനങ്ങളും:
കുട്ടിയുടെ അച്ഛനു cavities ഉണ്ടോ? കുട്ടിക്കും ഉണ്ടായേക്കാം. പല്ലുകൾ തമ്മിൽ വിടവുകൾ , പല്ലിന്റെ ആകൃതി ഇവയെല്ലാം ജനിതകമായി കിട്ടുന്നതാണ്..
10 നുണക്കുഴി
ഒരു കുഞ്ഞു നുണകുഴിയോട് കൂടി ചിരിക്കുന്നതിൽ അപ്പുറം കോമളമായ ഒന്നും തന്നെ ഇല്ല. കുട്ടിയുടെ അച്ഛനു നുണകുഴികൾ ഉണ്ടെങ്കിൽ കുഞ്ഞിനും ചിലപ്പോൾ കവിളുകളിൽ ഉണ്ടാകും രണ്ടു കുഞ്ഞി കുഴികൾ.
കുട്ടി ആനയോ പെണ്ണോ എന്ന് നിശ്ചയിക്കുന്നത് അച്ഛന്റെ ക്രോമോസോമുകളാണെന്നു അറിയാമല്ലോ. അത് പോലെ തന്നെ കുട്ടിയുടെ സ്വഭാവത്തെയും നിയന്ത്രിക്കുന്നതിൽ മുന്നിട്ടു നിൽക്കുന്നത് അച്ഛനിൽ നിന്ന് കിട്ടുന്ന ജീനുകളാണ്.
https://www.facebook.com/Malayalivartha