മരിച്ചവര്‍ പേരു ചൊല്ലി വിളിയ്ക്കുന്നതായി സ്വപ്നം കാണാറുണ്ടോ?
സ്വപ്നം കാണാത്ത മനുഷ്യരുണ്ടാവില്ല. മരിച്ചവരെ സ്വപ്നം കാണുന്നതും അപൂർവമല്ല. പലപ്പോഴും പ്രിയപ്പെട്ടവർ മരിച്ചുപോയാലും നമ്മളെ പലപ്പോഴും ഓർക്കാറില്ല? അതും സ്വപ്നത്തിൽ ഇവരെ കാണുന്നതിന് കാരണമാണ്. മരിച്ചു പോയവരുടെ ആത്മാവ് വരാനിരിക്കുന്ന കാര്യങ്ങളുടെ സൂചന തരുന്നതാണ് ഇത്തരം സ്വപ്‌നങ്ങൾ എന്നും പറയാറുണ്ട്. അത്തരം ചില ചിന്തകൾ ഇതാ ..
മരിച്ചയാള്‍ നിങ്ങളുടെ പേരു ചൊല്ലി വിളിയ്ക്കുന്നുവെന്നു തോന്നുകയാണെങ്കില്‍ അത് എന്തെങ്കിലും ചീത്തക്കാര്യം നടക്കാന്‍ പോകുന്നുവെന്നതിന്റെ സൂചനയാകും. എന്നാൽ മരിച്ചയാള്‍ നിങ്ങളോടു വ്യക്തതയില്ലാതെ എന്തൊക്കെയോ സംസാരിയ്ക്കുന്നതായി തോന്നുന്നുവെങ്കില്‍ എന്തെങ്കിലും നല്ല കാര്യം വരുന്നുവെന്നതിന്റെ സൂചനയാകാം ഇതത്രെ.
സ്വപ്നത്തിൽ വന്നു നിങ്ങളോട് സംസാരിക്കുന്നത് വളരെ ശാന്തതയോടെ ആണെങ്കിൽ മുൻപ് നിങ്ങൾക്ക് പ്രിയപ്പെട്ടവരുമായി വീണ്ടും അടുക്കുന്നതിന്റെ സൂചനയാണ്. എന്നാൽ ശബ്ദത്തിൽ ഗാംഭീര്യമാണ് ഉള്ളതെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ പോകുന്നു എന്നാണർത്ഥം.
മൃതദേഹമില്ലാത്ത ശവഘോഷയാത്രയോ സംസ്‌കാരമോ സ്വപ്‌നത്തില്‍ വരുന്നുവെങ്കില്‍ ഇതിനര്‍ത്ഥം നിങ്ങളുടെ പ്രണയജീവിതം അപകടത്തിലാണെന്നാണ്.
ആത്മാവുമായി നിങ്ങള്‍ ചങ്ങാത്തതിലാകുന്നുവെന്ന രീതിയിലെ സ്വപ്‌നം സൂചിപ്പിയ്ക്കുന്നത് ബിസിനസിലും തൊഴില്‍ രംഗത്തും വലിയ വിജയം ഉണ്ടാകാൻ പോകുന്നു എന്നാണ്.
ആത്മാവ് എന്തെങ്കിലും ചൂണ്ടിക്കാണിയ്ക്കുന്നുവെന്നു സ്വപ്‌നം കണ്ടാല്‍ ചീത്ത എന്തോ വാര്‍ത്ത വരുന്നുവെന്നാണ് അർത്ഥമാക്കേണ്ടത്.
https://www.facebook.com/Malayalivartha