മനുഷ്യരുടെ ശരാശരി ആയുസ് 120 വര്‍ഷമായി ഉയര്‍ത്തുന്ന മരുന്ന് റഷ്യ വികസിപ്പിച്ചു
യുവത്വം നഷ്‌ടപ്പെടുന്നത് ആർക്കും സഹിക്കാനാവില്ല. തൊലിയൊക്കെ ചുളിഞ്ഞു കാഴ്ചപോയി കേൾവികുറഞ്ഞ് വർധക്യത്തിലുള്ള ജീവിതം അസഹനീയം തന്നെയാണ്. കാലങ്ങളായി ശാസ്ത്രം എങ്ങിനെ വാർദ്ധക്യം ഒഴിവാക്കാമെന്ന ചിന്തയിലും പരീക്ഷണങ്ങളിലുമായിരുന്നു. ഇപ്പോൾ റഷ്യയിലെ ശാസ്ത്രഞ്ജന്മാരാണ് മനുഷ്യരാശിയ്ക്ക് മുഴുവൻ സന്തോഷിക്കാൻ വകനൽകുന്ന മരുന്ന് വികസിപ്പിസിച്ചെടുത്തത്.
മരുന്ന് ഫലപ്രദമായാൽ മനുഷ്യായുസ്സ് ചുരുങ്ങിയത് 120 വയസ്സായി ഉയരും. ഇപ്പോൾ ശരാശരി ആയുസ്സ് 70 -80 നുള്ളിലാണ്.
പ്രായമേറല്‍ പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്ന കോശങ്ങളിലെ ഊര്‍ജ്ജോല്‍പ്പാദന ഭാഗങ്ങളായ സുക്ഷ്മ കണികകളെ സ്വാധീനിക്കുന്ന പുതിയ തരം ആന്റി ഓക്‌സിഡന്റുകളാണ് ഗവേഷകര്‍ ഉപയോഗിക്കുന്നത്. ഈ സൂക്ഷമകണികകളാണ് ഹൃദയാഘാതമുണ്ടാക്കുന്നതും അള്‍ഷയ്‌മേഴ്‌സ്, പാര്‍കിന്‍സണ്‍സ് പോലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും ഗവേഷകനായ ഡോക്ടര്‍ മാക്‌സിം സ്‌കുലഷേവ്പറഞ്ഞു. ഈ മരുന്ന് ഫലവത്താകുന്നതോടെ ഇത്തരം അസുഖങ്ങൾക്കും കുറവുണ്ടാകും.
കഴിഞ്ഞ കുറച്ചു മാസങ്ങളായി റഷ്യന്‍ ശാസ്ത്രജ്ഞര്‍ ആന്റി ഓക്‌സിഡന്റുകളടങ്ങിയ ഒരു പ്രത്യേക ഗുളിക എലികളിലും മത്സ്യങ്ങളിലും നായ്ക്കളിലും പരീക്ഷിച്ചു വരികയാണ്. മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് മനുഷ്യരാശിയുടെ ഭാവി നിര്‍ണ്ണയിക്കുന്നപരീക്ഷണം നടന്നു കൊണ്ടിരിക്കുന്നത്.
പുതുതായി കണ്ടുപിടിച്ച ഈ മരുന്നിലൂടെ എല്ലാ രോഗങ്ങളെയും മാറ്റുമെന്ന് ഇവര്‍ വാദിക്കുന്നില്ല. പ്രായം കൂടുന്നതിനനുസരിച്ചുള്ള പല പുതിയ രോഗങ്ങളും കണ്ടേക്കാം. എങ്കിലും പ്രായമേറല്‍ പ്രക്രിയയെ വൈകിപ്പിക്കാനാകുമെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും വയസ്സാകല്‍ പ്രക്രിയ കുറച്ചു വര്‍ഷത്തേക്കു കൂടി നീട്ടിവയ്ക്കാന്‍ സാധിച്ചാൽ അത്രയും നല്ലതെന്ന പ്രതീക്ഷയിലാണ് ലോകജനത .
https://www.facebook.com/Malayalivartha