കളിച്ചു തുടങ്ങിയാൽ കളിയുടെ അവസാനം മരണം..ബ്ലൂ വെയിൽ ഗെയിം കേരളത്തിലും
കളിച്ചു തുടങ്ങിയാൽ കളിയുടെ അവസാനം മരണം..ബ്ലൂ വെയിൽ ഗെയിം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ കളിയിലാണ് ഇപ്പോൾ കൗമാരക്കാർ അകപ്പെട്ടുക്കൊണ്ടിരിക്കുന്നത്. മദ്യത്തിനേക്കാളും മയക്കു മരുന്നിനെക്കാളും ഭീകരമായ ഈ കളിയെ ഭീതിയോടെ അല്ലാതെ നോക്കി കാണാൻ ഒരു രക്ഷാകർത്താവിനുമാവില്ല.
പലപ്പോഴും ഒരു രാസത്തിനോ കൗതുകത്തിനോ വേണ്ടിയാണ് കുട്ടികൾ ഈ കളി ഡൌൺലോഡ് ചെയ്യുന്നത്. പ്ലേ സ്റ്റേറുകളിൽ ഈ മരണക്കളി ലഭ്യമല്ല. ഓൺലൈൻ വഴി മാത്രമാണ് ഈ കാലിൽ കുട്ടികളിലേക്ക് എത്തുന്നത്.
ഗെയിം ലെവൽ 1 ആരംഭിക്കുമ്പോൾ അവസാന ലെവലിൽ ഇത് തങ്ങളുടെ ജീവനെടുക്കുമെന്നു പാവം കുട്ടികൾ അറിയുന്നേയില്ല. 50 ദിവസമാണ് ഈ ഗെയിം കളിക്കുന്നവർക്ക് വിധിച്ചിട്ടുള്ള ആയുസ്സ്.
2013 ൽ റഷ്യയിൽ ആരംഭിച്ച ഈ മൈന്‍ഡ് മാനിപ്പുലേറ്റിംഗ് കളിയുടെ സ്ഥാപകൻ ആരാണെന്നത് ഇപ്പോഴും ദുരൂഹമാണ്. കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് ബ്ലൂ വെയിലിന്റെ രീതി.
50 ഘട്ടങ്ങൾ !!! 50 വെല്ലുവിളികൾ എന്നിങ്ങനെയാണ് ഗെയിംപുരോഗമിക്കുന്നത്. കളി തുടങ്ങുമ്പോൾ തന്നെ ചില നിര്‍ദ്ദേശങ്ങളെത്തും. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് കയറുമ്പോൾ തന്നെ മുന്നറിയിപ്പു നൽകും. അതു കൗമാരക്കാരെ വെല്ലുവിളിക്കുന്നതു പോലെയാണ് ക്രമികരിച്ചിരിക്കുന്നത്. ഈ വെല്ലുവിളിയിൽ ആകൃഷ്ടരാകുന്ന കൗമാരക്കാരാണ് കെണിയിൽ വീഴുന്നത്. ബ്ലൂ ഗെയിം കളി രാത്രിയിലും പുലർച്ചയുമാണ് കളിക്കേണ്ടത്.
ആദ്യം ഘട്ടത്തിൽ തന്നെ ചോര പൊട്ടിച്ച് കൈകളിൽ ടാറ്റു വരക്കണം. രാത്രി ഒറ്റയ്ക്ക് ഇരുന്ന് ഹൊറര്‍ സിനിമകള്‍ കാണുന്നതിന്റെ വീഡിയോ അയച്ചു കൊടുക്കണം. രാത്രിയിലെ ചില പ്രത്യേക സമയങ്ങളില്‍ ഉണരുക,എന്നിങ്ങനെയുള്ള വിചിത്രങ്ങളായ ചലഞ്ചുകള്‍ ദിവസവും ഗെയിം കളിക്കുന്നയാളിനെത്തും. ഈ ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും വേണം. ഇല്ലെങ്കില്‍ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥര്‍ പറയുന്നു.
ഒരു 15 ഘട്ടം ആകുമ്പോൾ തന്നെ കളിക്കുന്നയാൾ ഗെയിമിന്റെ അടിമയാകും.പിന്നിടുള്ള കാര്യങ്ങൽ നിയന്ത്രിക്കുന്നത് ഗെയിം മാസ്റ്ററായിരിക്കും. അവരുടെ ആജ്ഞ അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു പാവയെ പോലെയായിരിക്കും കളിക്കുന്നവർ. 27ാം ദിവസം കൈയിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചു നീലതിമിംഗലത്തിൻരെ ചിത്രം വരച്ച് സൈറ്റിൽ അപ് ലോഡ് ചെയ്യണം
ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അൻപതാം ദിവസം ഗെയിമറോട് ഗെയിം മാസ്റ്റർ ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്.
10 നും 20 വയസിനും താഴെയുള്ള കൗമരക്കാരെ ലക്ഷ്യം വച്ചാണ് ബ്യൂവെയിൽ പ്രവർത്തിക്കുന്നത്. 2013 ൽ റഷ്യയിൽ 20 വയസുകാരനാണ് ആദ്യമായി മരണക്കളിയുടെ അടിമയായത്. പിന്നിട് 2015-16 ൽ 130 പേരുടെ ജീവനെടുത്തു. റഷ്യയിൽ തന്നെയുള്ള രണ്ടു പെൺകുട്ടികൾ ആത്മഹത്യ വിവരം സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്യപ്പോഴാണ് മരണക്കളിയുടെ തീവ്രത ലോകം മനസിലാക്കിയത്.
റഷ്യയിൽ വേരുറപ്പിച്ച മരണക്കളി ഇപ്പോൾ കേരളത്തിലും വ്യാപകമായിട്ടുണ്ട്. ഒരിക്കൽ തുടങ്ങിയാൽ പിന്നെ ഒരിക്കലും ഇതിൽ നിന്ന് വിട്ടു നിൽക്കണോ ഗെയിം ഡിലീറ്റ് ചെയ്യാനോ പറ്റില്ല. തങ്ങളുടെ ഫോണിലുളള വിവരങ്ങൾ ചോർത്തി ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി.അവസാനം ഗെയിം മാസ്റ്ററുടെ ഭീഷണി കലർന്ന നിർദ്ദേശം അനുസരിക്കാൻ കുട്ടികൾ നിർബന്ധിതരാകും. തുടർന്ന് സ്വന്തമായി ഇവർ ജീവനെടുക്കുന്നു. സൈലന്റ് ഹൗസ്, സീ ഓഫ് വെയ്ല്‍സ് എന്നീ പേരുകളിലും ഗെയിം അറിയപ്പെടുന്നുണ്ട്.
കുട്ടികളുടെ സ്വഭാവത്തിൽ എന്തെങ്കിലും പ്രത്യേകതയോ കയ്യിലോ കാലിലോ മുഖത്തോ അസാധാരമായ മുറിവുകളോ കണ്ടാൽ അധ്യാപകരും രക്ഷിതാക്കളും അത് ഗൗരവമായി കാണണം. നിങ്ങളുടെ വീട്ടിലോ പരിചയത്തിലോ ഉള്ള ആരെങ്കിലും ഈ ഗെയിം കളിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അവരെ കുറ്റപ്പെടുത്താതെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അതിൽനിന്നു പിന്തിരിപ്പിക്കണം.
ഫേസ് ബുക്ക് വാട്ട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി കേരളത്തിലും ഇതിനെതിരെ ക്യാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha