രാവിലെ ചായ കുടിക്കുന്നതിന് മുന്‍പ്...
മലയാളികളുടെ ഒരു ശീലമാണ് രാവിലെ എഴുന്നേറ്റയുടനെ ഒരു ചായ. ഈ ശീലം മാറ്റണുമെന്ന് വിചാരിച്ചാല്‍ പോലും പലര്‍ക്കും കഴിയാറില്ല. രാവിലെ എഴുന്നേറ്റയുടനെ വെറും വയറ്റില്‍ ചായയും കാപ്പിയും കുടിയ്ക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. എന്ത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നറിയാമോ?
പ്രത്യേകിച്ചു വെറുംവയറ്റില്‍ ചായയും കാപ്പിയും കുടിക്കുന്നത് അസിഡിറ്റി, നെഞ്ചരിച്ചില്‍ പോലുളള പ്രശ്‌നങ്ങളുണ്ടാക്കും. ഇതിനുളള പരിഹാരമായാണ് ഇതിനു മുന്‍പ് വെള്ളം കുടിയ്ക്കണമെന്ന് പറയുന്നത്. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീന്‍ ഉത്കണ്ഠ പോലുളള പ്രശനങ്ങള്‍ക്ക് കാരണമാകും.
പിച്ച് മൂല്യമുള്ളവയെല്ലാം അസിഡിറ്റിയുള്ളവാണ്. കാപ്പിയുടെ പിഎച്ച് തോത് 5 ഉം, ചായയുടേത് 6 ഉം ആയതിനാല്‍ ഇവ രണ്ടും അസിഡിക്കാണ്. വയറ്റിലെ ആസിഡ് ഉല്‍പാദനത്തിനു ഇത് കാരണമാകും. ഇത് അള്‍സറിനും കുടലിലെ ക്യാന്‍സറിനുമെല്ലാം കാരണമാകും. വെള്ളം ആസിഡ് ഉല്‍പാദനം കുറയ്ക്കും.
മിതമായ അളവില്‍ ആരോഗ്യത്തിനു ഗുണകരമാണ് ചായയും കാപ്പിയും. എന്നാല്‍ ഇവ കുടിയ്ക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ഈ പാനീയങ്ങള്‍ ഉണ്ടാക്കാനിടയുള്ള മിക്കവാറും എല്ലാ ദോഷവശങ്ങളും അകറ്റാന്‍ നല്ലതുമാണ്.
https://www.facebook.com/Malayalivartha