കപ്പയുടെ ഔഷധഗുണങ്ങള്‍ അറിയൂ
മലയാളികള്‍ക്ക് ഏറെ പ്രയിപ്പെട്ടതാണ് കപ്പ. പോഷകഗുണങ്ങള്‍ കൂടുതല്‍ അടഭങ്ങിയിട്ടുളളതിനാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശരീര ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ കപ്പ കഴിക്കുന്നത് നല്ലതാണ്. കപ്പയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ്‌സ് അടങ്ങിയിട്ടുണ്ട്. ശരീരം പുഷ്ടിപ്പെടുത്താന്‍ ഇവ സഹായിക്കും.
കപ്പയില്‍ അടങ്ങിയിരിക്കുന്ന അയണ്‍ രക്തകോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. രക്ത്ക്കുറവു പരിഹരിച്ച് അനീമിയ തടയാന്‍ കപ്പയെ കൂട്ടു പിടിക്കാം. കുട്ടികളിലെ ജനിതക വൈകല്യങ്ങള്‍ പരിഹരിക്കാന്‍ കപ്പയിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും ബി കോംപ്ലക്‌സ് വൈറ്റമിനും സഹായിക്കും. ഗര്‍ഭിണികള്‍ ഗര്‍ഭകാലയളവില്‍ കപ്പ കഴിക്കുന്നത് വൈകല്യങ്ങളില്ലാത്ത കുഞ്ഞു പിറക്കാന്‍ നല്ലതാണ്.
കപ്പയുടെ മറ്റൊരു സവിശേഷത അതില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്ന ദഹനയോഗ്യമായ നാരുകളാണ്. ദഹന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാനും രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാനും ഈ നാരുകള്‍ സഹായിക്കും. പ്രോട്ടീന്റെ കുറവു പരിഹരിക്കാന്‍ സസ്യാഹാരികള്‍ ദിവസേന കപ്പ കഴിക്കുന്നത് നല്ലതാണ്.
മസിലുകളുടെ വളര്‍ച്ചക്കും മറ്റും കപ്പയില്‍ ഉയര്‍ന്ന തോതിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ സഹായിക്കും. കപ്പയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ കെ, കാല്‍സ്യം അയണ്‍ എന്നിവ എല്ലുകളെ സംരക്ഷിക്കുന്നു. പ്രായാധിക്യം മൂലമുള്ള എല്ലുകളുടെ തേയ്മാനം സന്ധിവാതം എന്നിവയെ ചെറുക്കാനും കപ്പയ്ക്കു കഴിയും.
തലച്ചോറിലേക്കുള്ള ഞരമ്പുകളുടെ പ്രവര്‍ത്തനം സുഗമമാക്കാനും കോശങ്ങളെ ശക്തിപ്പെടുത്താനും ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ കെ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്‌സ് ഉയര്‍ന്ന അളവില്‍ ഊര്‍ജം പകര്‍ന്ന് ഉന്‍മേഷം വര്‍ദ്ധിപ്പിക്കും. എന്നാല്‍ വണ്ണം കുറയ്ക്കാനാണ് നിങ്ങള്‍ക്ക് ആഗ്രഹമെങ്കില്‍ കപ്പയെ കൂട്ടു പിടിക്കരുത്. കാരണം പെട്ടെന്ന് ഭാരം കൂടും.
https://www.facebook.com/Malayalivartha