ഗര്‍ഭകാലത്ത് അമിതമായി മധുരം കഴിച്ചാല്‍
ഗര്‍ഭകാലത്ത് അമിതമായി മധുരം കഴിക്കുന്നത് കുഞ്ഞിന് അലര്‍ജിയും ആസ്ത്മയും ഉണ്ടാകാനുളള സാധ്യത കൂടുതലാണെന്ന് പഠനം. മധുരപാനീയങ്ങളുടെ അമിതോപയോഗം കുട്ടികളില്‍ ആസ്ത്മ ഉണ്ടാക്കുമെന്നു പഠനങ്ങള്‍ തെളിയിക്കുന്നത്. യു കെയിലെ ക്യൂന്‍മേരി സര്‍വകലാശാല ഗവേഷകരും ബ്രിസ്‌റ്റോള്‍ സര്‍വകലാശാലാ ഗവേഷകരും സംയുക്തമായാണ് പഠനം നടത്തിയത്.
9000 പേരില്‍ നടത്തിയ ഈ പഠനത്തില്‍, 1990ന്റെ ആദ്യം ഗര്‍ഭിണി ആയിരുന്നവരുടെയും അവരുടെ കുട്ടികളുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഗര്‍ഭകാലത്ത് അമ്മയുടെ പഞ്ചസാര ഉപയോഗവും അവരുടെ കുട്ടികളില്‍ 7 വയസ്സില്‍ ഉണ്ടായ ആസ്ത്മയും അലര്‍ജിയും തമ്മിലുള്ള ബന്ധം അപഗ്രഥിച്ചു. പൊടി, പുല്ല്, പൂച്ച മുതലായവ ചര്‍മത്തില്‍ അലര്‍ജി ഉണ്ടാക്കുന്നുണ്ടോ എന്നും പരിശോധിച്ചു.
ഗര്‍ഭകാലത്ത് പഞ്ചസാര അമിതമായി ഉപയോഗിച്ച 20 ശതമാനം അമ്മമാരെയും വളരെ കുറച്ചു മാത്രം പഞ്ചസാര ഉപയോഗിച്ച 20 ശതമാനം അമ്മമാരെയും താരതമ്യം ചെയ്തു. ഇവരുടെ കുട്ടികളില്‍ അലര്‍ജി ഉണ്ടാകാനുള്ള സാധ്യത 38 ശതമാനവും അലര്‍ജി മൂലമുള്ള ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത 101 ശതമാനവും ആണെന്നു കണ്ടു.
https://www.facebook.com/Malayalivartha