കണ്ണിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കാം
കണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവു കൂടുതലുള്ളതിനാല്‍ മഴക്കാലത്ത് വൈറസ് അണുബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഈ സമയത്ത് പ്രധാനമായും ചെങ്കണ്ണ്, കണ്‍കുരു, അന്ധതയിലേക്ക് നയിക്കാവുന്ന കെരാറ്റെറ്റിസ് (കൃഷ്ണമണിയുടെ അണുബാധ) എന്നിവ കണ്ടുവരുന്നു. കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുവേണ്ടി നമുക്ക് ചില മുന്‍കരുതലുകള്‍ എടുക്കാം.
വ്യക്തിശുചിത്വം പ്രാധാന്യമര്‍ഹിക്കുന്നു. വൃത്തിഹീനമായ കൈകൊണ്ട് കണ്ണില്‍ സ്പര്‍ശിക്കാതിരിക്കുക കണ്ണുകളില്‍ ഇടക്കിടെ െൈകകൊണ്ട് സ്പര്‍ശിക്കുന്ന ശീലം ഒഴിവാക്കുക നിങ്ങള്‍ക്കോ നിങ്ങളുടെ ചുറ്റുവട്ടത്തോ ആര്‍ക്കെങ്കിലും ചെങ്കണ്ണ് സംശയിക്കപ്പെടുന്നുണ്ടെങ്കില്‍ ശുദ്ധജലത്തില്‍ കണ്ണു കഴുകുകയും തണുപ്പ് വെയ്ക്കുകയും ചെയ്യാം. അതിനുശേഷം അടുത്തുള്ള നേത്രരോഗ വിദഗ്ദ്ധനെ സമീപിക്കേണ്ടതാണ്. ചെങ്കണ്ണ് ബാധിച്ച രോഗിക്ക് മരുന്ന് ഒഴിക്കുന്നവര്‍ അതിനുശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
ചെങ്കണ്ണ് ബാധിച്ച വ്യക്തി മറ്റുള്ളവരുമായി അടുത്തിടപെടാതിരിക്കുക. രോഗി ഉപയോഗിക്കുന്ന തൂവാലകളും മറ്റു വസ്തുക്കളും മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക. രോഗലക്ഷണമുള്ളയാള്‍ സ്വയം ചികിത്സക്കു മുതിരാതിരിക്കുക. മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും മറ്റും കിട്ടുന്ന സ്റ്റിറോയ്ഡ് അടങ്ങിയ തുള്ളിമരുന്നുകള്‍ പലപ്പോഴും ഹാനികരമാകാറുണ്ട്. കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്ന വ്യക്തികള്‍ ചെങ്കണ്ണോ മറ്റ് അസ്വസ്തതയോ ഉള്ളപ്പോള്‍ ലെന്‍സ് ഉപയോഗം പൂര്‍ണമായും വര്‍ജ്ജിക്കുക.
വൈറസ് ഉണ്ടാക്കുന്ന ചെങ്കണ്ണ് കൃഷ്ണമണിയെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കാഴ്ചയേയും ബാധിക്കാം. അതുകൊണ്ട് നേത്രരോഗവിദഗ്ദ്ധന്റെ നിര്‍ദേശപ്രകാരം ചികിത്സ തുടരേണ്ടത് ആവശ്യമാണ്. കുട്ടികളെ മഴക്കാലത്ത് വെള്ളക്കെട്ടിലും ചെളിവെള്ളത്തിലും കളിക്കാന്‍ അനുവദിക്കാതിരിക്കുന്നതു വഴി അണുബാധ ഒരു പരിധിവരെ തടയുന്നതിനും സഹായകമാണ്. വീടിനു പുറത്ത് സഞ്ചരിക്കുമ്പോള്‍ സണ്‍ഗ്‌ളാസ് ഉപയോഗിക്കുന്നത് ശീലമാക്കുക.
പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഗ്‌ളാസ്സുകള്‍ ധരിക്കുന്നത് കണ്ണിന്റെ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്ന വ്യക്തികള്‍ അതിന്റെ ശരിയായ ഉപയോഗക്രമമനുസരിച്ച് ഉപയോഗിക്കുക. അതുപോലെ നീന്തല്‍ക്കുളങ്ങളില്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിച്ച് പോകാതിരിക്കുക. പുറത്തുപോയി വന്നതിനുശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കുക.
https://www.facebook.com/Malayalivartha