കുക്കുമ്പര്‍ തെറാപ്പിയിലൂടെ വണ്ണം കുറയ്ക്കാം
വെളളരിക്ക വണ്ണം കുറയ്ക്കാന്‍ വളരെ പ്രയോജനമാണെന്ന കാര്യം എത്രപേര്‍ക്കറിയാം. വെള്ളരിക്ക കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ രുചികരമായി തന്നെ തയാറാക്കി കഴിക്കാം. വെളളരിക്കയില്‍ 95% വെളളമാണ്. മാത്രമല്ല ധാരാളം കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക്, വിറ്റാമിന്‍ സി, ബി തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇതു നിങ്ങളുടെ ശരീരത്തെ ഡീ ടോക്‌സിഫൈ ചെയ്ത് മാലിന്യങ്ങളെ നീക്കം ചെയ്യുന്നു. പ്രഭാതഭക്ഷണത്തോടൊപ്പം കുക്കുമ്പര്‍ സാലഡ് ശീലമാക്കാം.
വെള്ളരിക്ക നന്നായി അരിഞ്ഞ് വിനാഗിരിയും ഉപ്പും ചേര്‍ത്തിളക്കുക. സവാള അരിഞ്ഞത് ഇതിനൊടൊപ്പം ചേര്‍ത്ത് കഴിക്കാം. റൊട്ടി കഴിക്കുന്നവര്‍ ജാമിനു പകരം കുക്കുമ്പര്‍ സാന്‍ഡ്‌വിച്ച് തയാറാക്കിനോക്കൂ. വെള്ളരിക്ക കുനുകുനെ അരിഞ്ഞ് വെണ്ണയോ മയണീസോ ചേര്‍ത്ത് സാന്‍ഡ്‌വിച്ച് തയാറാക്കാം. പതിനൊന്നുമണി നേരത്ത് ഒരു കുക്കുമ്പര്‍ സ്മൂത്തി ആയോലോ. ഇതിനുവേണ്ടി വെള്ളരിക്കൊപ്പം പച്ച ആപ്പിള്‍ കൂടി ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് നേര്‍പ്പിച്ച് കഴിക്കാം.
വൈകുന്നേരം ചായയ്ക്കുപകരം വെള്ളരിക്ക ജ്യൂസ് ആകാം. പച്ചച്ചീര വേവിച്ചത്, വെള്ളരിക്ക, തക്കാളി എന്നിവ വെള്ളം ചേര്‍ത്തടിച്ച് ജ്യൂസ് തയാറാക്കാം. പത്തുദിവസം തുടര്‍ച്ചയായി ഇങ്ങനെ പരമാവധി വെള്ളരിക്ക അകത്താക്കിനോക്കൂ. സാവധാനം നിങ്ങളുടെ ശരീരത്തിലെ ദുര്‍മേദസ് കുറയുന്നത് നിങ്ങള്‍ക്കു തിരിച്ചറിയാനാകും. ജങ്ക് ഫുഡ് ഒഴിവാക്കാനും വ്യായാമം മുടക്കാതിരിക്കാനും ഓര്‍മിക്കണം.
https://www.facebook.com/Malayalivartha