പിറന്നാള്‍ കേക്ക് ഊതി കെടുത്തുമ്പോള്‍...
കേക്ക് ഇല്ലെങ്കില്‍ എന്ത് പിറന്നാള്‍ ആഘോഷം എന്ന് ചിന്തിക്കുന്നവരാണ് നാം. കേക്കിന്റെ മുകളില്‍ മെഴുകുതിരി കൂടി കത്തിച്ചുവച്ചാല്‍ സന്തോഷമായി. മെഴുകുതിരി ഊതിക്കെടുത്തിയ ശേഷം കേക്ക് മുറിച്ച് വായില്‍ വയ്ക്കുന്നതിനു മുന്‍പ് നാം അറിയേണ്ട ഒരു കാര്യമുണ്ട്. പ്രത്യേകിച്ചും ഐസിങ് ഉള്ള കേക്കാണെങ്കില്‍ മെഴുകുതിരി ഊതിക്കെടുത്തുമ്പോള്‍ കേക്കില്‍ ബാക്ടീരിയ പെരുകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. സൗത്ത് കാരലൈനയിലെ ക്ലൊസണ്‍ സര്‍വകലാശാലയിലെ ഒരുസംഘം ഗവേഷകരാണ് പിറന്നാള്‍ കേക്കിലെ സന്തോഷത്തിനു പിന്നിലെ സങ്കടകരമായ വാര്‍ത്ത ചൂണ്ടിക്കാണിക്കുന്നത്.
കേക്കിനു മുകളില്‍ വച്ചിരിക്കുന്ന മെഴുകുതിരി ഊതുമ്പോള്‍ വ്യാപിക്കുന്ന ഉമിനീര്‍, ഐസിങ്ങിലെ ബാക്ടീരിയയുടെ അളവ് 1400 ശതമാനം കൂട്ടുന്നു. ഐസിങ്ങിലേക്ക് ഊതുമ്പോള്‍ ബാക്ടീരിയ വളര്‍ന്നു പെരുകുന്നത് പരീക്ഷണത്തിനിടയില്‍ കണ്ടു. മനുഷ്യന്റെ വായില്‍ നിറയെ ബാക്ടീരിയ ഉണ്ട്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും ഉപദ്രവകാരികളല്ല. അതുകൊണ്ടുതന്നെ പിറന്നാള്‍ കേക്കിനു മുകളിലെ മെഴുകുതിരി ഊതിക്കെടുത്തുന്നത് അത്ര വലിയ അപകടം ഉണ്ടാക്കില്ലെന്നും ഗവേഷകര്‍ പറയുന്നുണ്ട്. മെഴുകുതി ഊതുന്ന വ്യക്തിക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖമുണ്ടെങ്കില്‍ മെഴുകുതിരി ഊതി അണയ്ക്കുന്നത് ഒഴിവാക്കണമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു
https://www.facebook.com/Malayalivartha