കൊളസ്‌ട്രോള്‍ കുറയ്ക്കാം മരുന്നില്ലാതെ
ഹൃദയാഘാതമടക്കമുളള പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുന്ന ഒരു രോഗാവസ്ഥയാണ് കൊളസ്‌ട്രോള്‍. ഹൃദയധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം കൂടി തടസപ്പെടുത്തി അറ്റാക്ക് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് ഇടവരുത്തും. കൊളസ്‌ട്രോളിന് മരുന്നിനേക്കാള്‍ നല്ലത് പ്രകൃതിദത്ത ചിതിത്സാരീതികള്‍ തന്നെയാണ്. ഇത് പാര്‍ശ്വഫലങ്ങളുമുണ്ടാക്കുന്നില്ല.
1. ദിവസവും ഒരു ബൗള്‍ ഓട്‌സു വേവിച്ചു കഴിയ്ക്കുക. ഇതിലെ നാരുകള്‍ കൊളസ്‌ട്രോള്‍ അകറ്റാന്‍ നല്ലതാണ്.
2. ദിവസവും 24 അല്ലി വെളുത്തുള്ളി കഴിയ്ക്കുക. വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.
3. കറുവാപ്പട്ടയാണ് മറ്റൊരു വഴി. കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം. ഭക്ഷണത്തില്‍ കറുവാപ്പട്ട ചേര്‍ക്കുന്നതും ഗുണം ചെയ്യും.
4. മുഴുവന്‍ മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും കൊളസ്‌ട്രോള്‍ പ്രകൃതിദത്തമായി കുറയ്ക്കാന്‍ സഹായിക്കുന്ന വിദ്യയാണ്.
5. കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതാണ് കൊളസ്‌ട്രോള്‍ അകറ്റാനുള്ള മറ്റൊരു വഴി.
6. സവാള മിക്‌സിയില്‍ ജ്യൂസാക്കിയെടുത്ത് ഇതില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്.
https://www.facebook.com/Malayalivartha