ഹിപ്‌നോട്ടിസം ചെയ്യുമ്പോള്‍ സംഭവിക്കുന്നത് എന്ത്?
ഹിപ്‌നോട്ടിസം തലച്ചോറിന്റെ ചില ഭാഗങ്ങളില്‍ സ്വാധീനം ചെലുത്തുകയും മന്ദഗതിയില്‍ തലച്ചോറിനെ ആഴങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. ഹിപ്‌നോട്ടിസം നടക്കുമ്പോള്‍ ബാഹ്യമായ ശ്രദ്ധ കുറഞ്ഞു വളരെ ഫോക്കസ് ആയിട്ടു ശ്രദ്ധ മാറുന്നു.ചലനങ്ങളൊക്കെ വളരെ കുറവും ചെറിയ കാഴ്ചപ്പാട് മാത്രം നിലനില്‍ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അതോടൊപ്പം കണ്ണിനുമുന്നില്‍ ഒരു തടിയിലുള്ള ബോര്‍ഡ് ഉള്ളതായി സങ്കല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ആ തടസ്സം കാരണം എണ്ണുന്നതിലുള്ള തെറ്റുകള്‍ കൂടാന്‍ തുടങ്ങിയതായി ഗവേഷകര്‍ പറയുന്നു.
ചിഹ്നങ്ങള്‍ എണ്ണുമ്പോഴുള്ള തലച്ചോറിന്റെ ന്യൂറല്‍ പ്രവര്‍ത്തനം നിരീക്ഷിച്ചപ്പോള്‍ ഏതാണ്ട് 400 മില്ലിസെക്കന്‍ഡ് എണ്ണിയത്തിനു ശേഷം തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ കുറവ് കാണുന്നു.സാധാരണഗതിയില്‍ ഇത് കൂടുതലായാണ് കാണേണ്ടതെന്ന് ഫ്രെഡറിക് ഷില്ലര്‍ സര്‍വകലാശാലയിലെ ബാര്‍ബറ ഷ്മിഡ്റ്റ് വിശദീകരിക്കുന്നു. ഏതാണ്ട് 200 മില്ലിസെക്കന്റു വരെ ഒരു വ്യത്യാസവും കണ്ടില്ലെന്ന് ഷ്മിഡ്റ്റ് പറയുന്നു.ചെറിയ കാഴ്ചപ്പാട് ഇപ്പോഴും നിലനില്‍ക്കുന്നു. എന്നാല്‍ എണ്ണല്‍ പോലുള്ള കാര്യത്തിലേക്ക് കടക്കുമ്പോള്‍ കൂടുതലായി കാണുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.
https://www.facebook.com/Malayalivartha