സെന്‍സിറ്റീവായ പല്ലുകള്‍ക്ക് ഗ്രീന്‍ ടീ
ഗ്രീന്‍ ടീക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. അമിത വണ്ണവും ശരീരഭാരവും കുറക്കുന്നതുള്‍പ്പടെ പല്ലിന്റെ സെന്‍സിറ്റീവിറ്റി കുറക്കാനുള്ള ഘടകവും ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ചൂടുള്ളതോ തണുത്തതോ ആയ ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുമ്പോള്‍ പല്ലില്‍ പുളിപ്പോ വേദനയോ അനുഭവപ്പെടുന്നതിനെയാണ് പല്ല് സെന്‍സിറ്റീവ് ആണ് എന്ന് പറയുന്നത്. പല്ലില്‍ സംരക്ഷണ കവചം തീര്‍ത്തിട്ടുള്ള ബോണിടിഷ്യൂസ് ആണ് പല്ലിന്റെ സെന്‍സിറ്റീവിറ്റി മനസ്സിലാക്കാന്‍ സഹായിക്കുന്നത്.
എന്നാല്‍ കൃത്യസമയത്ത് വേണ്ടത്ര പ്രാധാന്യത്തോടെ ഇതിനെ കണക്കാക്കിയില്ലെങ്കില്‍ ഇത് പല്ലില്‍ പോട് വരാന്‍ കാരണമാകും. ഗ്രീന്‍ടീ ഉപയോഗിക്കുന്നതിലൂടെ ഇതിലെ സംയുക്തങ്ങളെല്ലാം ചേര്‍ന്ന് പ്രകൃതിദത്തമായ മൗത്ത് ഫ്രഷ്‌നര്‍ പോലെ പ്രവര്‍ത്തിക്കുന്നു. മറ്റൊരു കണ്ടെത്തല്‍ ഇജിസിജി പല്ലുകളില്‍ പ്ലേക്ക് അഥവാ കറ രൂപപ്പെടുനുള്ള പഞ്ചസാര അടങ്ങിയ ഘടകങ്ങളെ തടയുകയും ചെയ്യുന്നു എന്നതാണ്. പല്ലിന്റെ ഉപരിഭാഗത്ത് പ്ലേക്ക് രൂപപ്പെടുത്തുന്ന ആസിഡ് ഇല്ലാതാക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നു.
https://www.facebook.com/Malayalivartha