കിവിപ്പഴം ഗര്‍ഭിണികള്‍ കഴിച്ചാല്‍
ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തേണ്ട സമയമാണ് ഗര്‍ഭകാലം. ലോകത്ത് ലഭ്യമായ ഏറ്റവും പോഷകമൂല്യമുള്ള പഴങ്ങളിലൊന്നാണ് കിവിപ്പഴം കഴിക്കുന്നത് ഗര്‍ഭിണികള്‍ വളരെ നല്ലതെന്നാണ് പറയപ്പെടുന്നത്. മൂന്ന് ഇഞ്ച് നീളമുള്ള ഏകദേശം ഒരു കോഴിമുട്ടയുടെ വലിപ്പമുള്ള സ്വാദിഷ്ഠമായ പുളിരസമുള്ള ഈ പഴത്തില്‍ ഗര്‍ഭിണികള്‍ക്കാവശ്യമായ നിരവധി ഘടകങ്ങളാണുള്ളത്. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന ഫോളേറ്റ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഈ പഴം ഗര്‍ഭിണികള്‍ കഴിക്കുന്നത് നല്ലതാണ്. കിവിയില്‍ പൊട്ടാസ്യം ധാരളം ഉണ്ട് അതിനാല്‍ രക്തസമ്മര്‍ദം നിയന്ത്രിച്ച് നിര്‍ത്തുന്നു. വിറ്റമിന്‍ സിയുടെ കലവറയാണ് കിവിപ്പഴം. ഓറഞ്ചിലുള്ളതിനെക്കാള്‍ രണ്ടിരട്ടി വിറ്റമിന്‍ സി കിവിയിലുണ്ട്.
ഗര്‍ഭസ്ഥശിശുവിനും ഗര്‍ഭിണിക്കും ആവശ്യമായ വിറ്റമിന്‍ സി ഇതുവഴി ശരീരത്തിലെത്തും. ഗര്‍ഭകാലത്ത് ശരീരത്തിലുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ കുറയാനും കിവിപ്പഴത്തിന്റെ ഉപയോഗം സഹായകമാകും. വിറ്റമിന്‍ സി, കെ, ഇ, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം, മഗ്‌നിഷ്യം എന്നിവയാണ് കിവിയില്‍ അടങ്ങിയിരിക്കുന്നത്. മനുഷ്യശരീരത്തിനു വിറ്റമിന്‍ സി ഉത്പാദിപ്പിക്കാനുളള കഴിവില്ല. അതിനാല്‍ കഴിക്കുന്ന ആഹാരത്തിലൂടെ വേണം ഇതു ശരീരത്തിലെത്തേണ്ടത്. രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും കിവിപ്പഴം കഴിക്കുന്നതുമൂലം കഴിയും. ഗര്‍ഭകാലത്തുണ്ടാകുന്ന വിഷാദവും മാനസിക സമ്മര്‍ദവും പോലുള്ള പ്രശ്‌നങ്ങളൊഴിവാക്കാന്‍ കിവി ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ മതിയെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. അലര്‍ജിയോ ദഹന സംബന്ധമായ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടിയശേഷം കഴിക്കുക.
https://www.facebook.com/Malayalivartha