ആര്‍ത്തവചക്രത്തില്‍ സ്ത്രീയില്‍ സംഭവിക്കുന്നതെന്ത്
ഓരോ സ്ത്രീ ജീവിതവും ഒരു ആര്‍ത്തവചക്രത്തില്‍ നിന്നും അടുത്ത ആര്‍ത്തവചക്രത്തിലൂടെയുള്ള യാത്രയാണ്. ഓരോ ദിവസവും അവള്‍ പോലുമറിയാതെ അവളുടെ ഉള്ളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു. എന്താണ് നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നതെന്നറിയാന്‍ എല്ലാ സ്ത്രീകള്‍ക്കും ആകാംക്ഷയുണ്ടാകും. ഒരു സ്ത്രീയുടെ വികാരങ്ങളുടെ കയറ്റിറക്കങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നത് ആര്‍ത്തവചക്രമാണ്. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍, ടെസ്റ്റ്സ്റ്റിറോണ്‍ എന്നീ ഹോര്‍മോണുകളുടെ വ്യതിയാനമാണ് ഇതിനു കാരണം. ആര്‍ത്തവചക്രം ഒരു സ്ത്രീയില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചറിയാം.
ആര്‍ത്തവത്തിന്റെ ആദ്യരണ്ടു ദിവസം ഈസ്ട്രജന്റെ അളവു കുറവായിരിക്കും. അത് നിങ്ങളില്‍ ക്ഷീണമുണ്ടാക്കും. മിക്ക സ്ത്രീകള്‍ക്കും ഈ സമയത്ത് വയറിനു വേദനയുമുണ്ടാകും. ഈ ദിവസങ്ങളില്‍ ലളിതമായ വ്യായാമം ചെയ്യുന്നത് നല്ലതാണ്. അത് ഇടവിട്ടുള്ള വേദന കുറയ്ക്കുന്നു. ആര്‍ത്തവസമയത്തുണ്ടാകുന്ന എല്ലാ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ക്ക് ഉത്തരവാദികള്‍ ചില ഹോര്‍മോണുകളാണ്. ഇവയുടെ ഏറ്റക്കുറച്ചിലുകളാണ് ഓരോ സ്ത്രീയുടെയും ദിനങ്ങളെ നിര്‍ണയിക്കുന്നത്. ആര്‍ത്തവത്തിന്റെയും ആര്‍ത്തവപൂര്‍വ അസ്വസ്ഥതകളുടെയും ഫലമായി കടുത്ത വയറുവേദന, സ്തനങ്ങളില്‍ കല്ലിപ്പും വേദനയും, തലവേദന, മുഖക്കുരു തുടങ്ങിയവ ഉണ്ടാകാം.
മൂന്നു മുതല്‍ അഞ്ചു ദിവസം ആകുമ്പോഴേക്കും ആര്‍ത്തവം ഏതാണ്ട് അവസാനിച്ചിരിക്കും. ഈസ്ട്രജന്റെ അളവു കൂടുന്നു. ഈ സമയത്ത് ചര്‍മം കൂടുതല്‍ സുന്ദരമാകുന്നു. മുമ്പുള്ളതിലുമധികം ഊര്‍ജ്ജവും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു. ആറു മുതല്‍ ഒന്‍പതാം ദിവസം വരെ ഈസ്ട്രജന്റെ അളവ് പാരമ്യത്തിലെത്തുന്നു. നിങ്ങളുടെ മുഖം കൂടുതല്‍ സിമട്രിക്കലാകുന്നു. ചര്‍മം തിളങ്ങുന്നു. ടെസ്‌റ്റോസ്റ്റിറോണ്‍ നിലയും കൂടുന്നു. പത്താം ദിനം മുതല്‍ 13-ാം ദിനം വരെ വളരെയധികം ശുഭാപ്തിവിശ്വാസമുള്ളവരും സാമൂഹികമായ ഇടപെടലുകള്‍ നടത്തുന്നവരുമാകുന്നു. ഈ സമയത്ത് ഈസ്ട്രജന്‍ നില ഉയരുന്നു. 14-ാമത്തെ ദിവസം ഓവുലേഷന്‍ അണ്ഡാശയം അണ്ഡം വിസര്‍ജിക്കുന്നു.
15 മുതല്‍ 18-ാം ദിവസം വരെ പെട്ടെന്നു ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്നു. ക്ഷീണം കൂടുന്നു. വികാരങ്ങളുടെ വേലിയേറ്റ സമയം. 23 മുതല്‍ 25-ാം ദിവസം വരെ പ്രൊജസ്‌ട്രോണ്‍ നില ഉയരുന്നു. ഈ സമയത്ത് ഒന്നും ചെയ്യാന്‍ തോന്നില്ല. ആര്‍ത്തവപൂര്‍വ അസ്വസ്ഥതകളെ മറികടക്കുന്നു. 26 മുതല്‍ 28 ദിവസം വരെയുള്ള ദിനങ്ങളില്‍ വ്യായാമം ചെയ്യുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുക. കഫീന്റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുക.
https://www.facebook.com/Malayalivartha