സ്ത്രീകള്‍ ഇത് ചെയ്യരുത്
സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ശാരീരിക മാനസിക അസ്വസ്ഥതകള്‍ ഉണ്ടാകുന്ന സമയം കൂടിയാണിത്. ആര്‍ത്തവസമയത്തു ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം ശരീരം സെന്‍സിറ്റീവായ സമയം കൂടിയാണ്. വേണ്ട വിധത്തിലുള്ള മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ പല ആരോഗ്യപ്രശ്‌നങ്ങളും വരാവുന്ന ഒരു സമയം.ആര്‍ത്തവസമയത്തു സ്ത്രീകള്‍ ചെയ്യരുതാത്ത പല കാര്യങ്ങളുമുണ്ട്. ആരോഗ്യപമായ ചില കാര്യങ്ങള്‍. ഇവയെക്കുറിച്ചറിയൂ. ആര്‍ത്തവസമയത്ത് ടാമ്പൂണുകള്‍ ഉപയോഗിക്കുന്നവരുണ്ട്. ഇത് ഏറെ നേരം ഉപയോഗിക്കുന്നത് ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം എന്നൊരു രോഗത്തിന് കാരണമാകും.
വജൈനല്‍ ഭിത്തികളില്‍ ഒട്ടിപ്പിടിയ്ക്കുന്ന ടാമ്പൂണ്‍വലിച്ചെടുക്കുമ്പോള്‍ ചെറിയ മുറിവുകളുണ്ടാകും. സുരക്ഷാമുന്‍കരുതലുകളില്ലാതെ ആര്‍്ത്തവസമയത്തുള്ള സെക്‌സ് അണുബാധകള്‍ക്കും ചിലപ്പോള്‍ ഗര്‍ഭധാരണത്തിനും കാരണമാകാം.വലിച്ചെടുക്കുമ്പോള്‍ ചെറിയ മുറിവുകളുണ്ടാകും. ആവശ്യത്തിന് ഉറങ്ങാതിരിയ്ക്കുന്നത് ആര്‍ത്തവസമയത്ത് ശരീരത്തിന് കൂടുതല്‍ ക്ഷീണമുണ്ടാക്കുമെന്നു മാത്രമല്ല, ആര്‍ത്തവചക്രത്തിലെ ക്രമക്കേടുകള്‍ക്കും വഴിയൊരുക്കും. ആര്‍ത്തവസമയത്ത് പലര്‍ക്കും വിശപ്പു കുറയും. എന്നാല്‍ രക്തം നഷ്ടപ്പെടുന്ന അവസരമായതു കൊണ്ടുതന്നെ നല്ലപോലെ ഭക്ഷണം കഴിയ്‌ക്കേണ്ടതും അത്യാവശ്യം. പൂകവലി ശീലം എപ്പോഴാണെങ്കിലും നല്ലതല്ല. എന്നാല്‍ ആര്‍ത്തവസയമത്തുള്ള പുകവലി ആര്‍ത്തവവേദന അധികമാക്കും. ഒറ്റയടിയ്ക്കല്ല, പതുക്കെയാണ് വേദന കൂടുകയെന്നു മാത്രം. ഇതു വലി കാരണമാണെന്നു നിങ്ങള്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല.
ആര്‍ത്തബ്ലീഡിംഗിലെ അപാകതകള്‍, കൂടുതലെങ്കിലും കുറവെങ്കിലും നിറത്തിലും അളവിലുമെല്ലാം ശ്രദ്ധ വേണം. ഇത് പലതരം ആരോഗ്യാവസ്ഥകളാണ് സൂചിപ്പിയ്ക്കുന്നത്. മദ്യപാനം ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുത്തും. ആര്‍്ത്തവസമയത്ത് ഇതുകൊണ്ടുതന്നെ മദ്യപാനം അസ്വസ്ഥത വര്‍ദ്ധിപ്പിയ്ക്കും. ആരോഗ്യകരമായ ആര്‍ത്തവത്തിനും അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും ശരീരത്തില്‍ ജലാംശം അത്യാവശ്യമാണ്. ആര്‍ത്തസമയത്ത് ഈ ഭാഗത്തെ വാക്‌സിംഗ്, ഷേവിംഗ് ഒഴിവാക്കുക. ആ സമയത്ത് ഈ ഭാഗം അങ്ങേയറ്റം സെന്‌സിറ്റീവാകും. മുറിവുകള്‍ക്കും അണുബാധകള്‍ ക്കുമുള്ള സാധ്യത വര്‍ദ്ധിയ്ക്കും. വേദനയും കൂടും.ആര്‍ത്തവസമയത്ത് മാറിടപരിശോധനകളും ഒഴിവാക്കുക. മാറിടം ഹോര്‍മോണ് മാറ്റങ്ങള്‍ കൊണ്ടു സെന്‌സിറ്റീവായ സമയമായതുകൊണ്ടുതന്നെ വേദന കൂടുതലാകും.
https://www.facebook.com/Malayalivartha